Celebrity

‘ഇന്നസെന്റേട്ടൻ പോയി,ഞാൻ പാട്ട് പാടി കഥാപാത്രമാവാൻ പോവുകയാണ്’:മോഹൻലാലിൻറെ വേദന പങ്കുവച്ച് ഹരീഷ് പേരടി

മലയാളത്തിന്റെ പ്രിയ നടൻ ഇന്നസെന്റിനെ അവസാനമായി ഒന്ന് കാണാൻ മോഹൻലാൽ തന്റെ ഷൂട്ടിംഗ് സെറ്റിൽ നിന്ന് ഓടിയെത്തി.കഴിഞ്ഞ ദിവസം രാത്രി മുംബൈയിലെ ഷൂട്ടിംഗ് കഴിഞ്ഞ് രാജസ്ഥാനിൽ എത്തിയ മോഹൻലാൽ അവിടെ എത്തിയപ്പോഴാണ് ഇന്നസെന്റിന്റെ മരണ വിവരം അറിയുന്നത്. ഇന്നസെന്റിന്റെ വിയോ​ഗം അറിഞ്ഞപ്പോൾ മോഹൻലാൽ അനുഭവിച്ച വേദനയെക്കുറിച്ച് ഹരീഷ് പേരടി കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.

ആയിരത്തോളം കലാകാരൻമാർ പങ്കെടുക്കുന്ന ഒരുഗാനരംഗത്തിന്റെ ഷൂട്ടിങ്ങ് നടക്കുകയാണ്. കഥാപാത്രത്തിന്റെ മുഴുവൻ വേഷവിധാനങ്ങളോടെയും എത്തിയ മോഹൻലാൽ ആണ് ഇന്നസെന്റ് മരിച്ച വിവരം തന്നെ അറിയിച്ചതെന്ന് ഹരീഷ് പറയുന്നു. പുലർച്ചെ നാല് മണിവരെ ഷൂട്ട് നീണ്ടുനിന്നുവെന്നും നടൻ പറഞ്ഞു. സിനിമയെന്ന സ്വപനത്തെ യാഥാർത്ഥ്യങ്ങളിൽ എത്തിക്കാൻ വ്യക്തിബന്ധങ്ങളുടെയും കഥാപാത്രങ്ങളുടെയും ഇടയിലായ ഒരു മനുഷ്യന്റെ മഹാവേദനയാണ് താൻ അവിടെ കണ്ടതെന്നും ഹരീഷ് കുറിച്ചു.

ഹരീഷ് പേരടിയുടെ വാക്കുകൾ ഇങ്ങനെ

ഇത് ഇന്നസെന്റ് എന്ന അതുല്യ പ്രതിഭ സൂക്ഷിച്ച ആത്മബന്ധത്തിന്റെ നേർ ചിത്രമാണ്…ഇന്നലെ രാത്രിയാണ് മുംബൈയിലെ ഷൂട്ട് കഴിഞ്ഞ് ലാലേട്ടൻ രാജസ്ഥാനിൽ എത്തുന്നത്..ആയിരത്തോളം കലാകാരൻമാർ പങ്കെടുക്കുന്ന ഒരുഗാനരംഗം..കഥാപാത്രത്തിന്റെ മുഴുവൻ വേഷവിധാനങ്ങളോടെയും എത്തിയ ലാലേട്ടൻ എന്നോട് സ്വകാര്യമായി പറഞ്ഞു..”ഇന്നസെന്റേട്ടൻ പോയി…വാർത്ത ഇപ്പോൾ പുറത്തുവരും…ഞാൻ പാട്ട് പാടി കഥാപാത്രമാവാൻ പോവുകയാണ് “..സിനിമയെന്ന സ്വപനത്തെ യാഥാർത്ഥ്യങ്ങളിൽ എത്തിക്കാൻ വ്യക്തിബന്ധങ്ങളുടെയും കഥാപാത്രങ്ങളുടെയും ഇടയിലായ ഒരു നടന്റെ അല്ല ഒരു മനുഷ്യന്റെ മഹാവേദന…ഒരുപാട് ഓർമ്മകൾ തിളച്ച് മറിയുന്ന ആ കണ്ണുകളിലേക്ക് ഒന്നും പറയാൻ ഇല്ലാതെ ഞാൻ ഒരു പ്രതിമയെ പോലെ നോക്കിനിന്നു…പുലർച്ചെ നാലുമണി വരെ പോയ ഷൂട്ടും കഴിഞ്ഞ് അദ്ദേഹം പ്രിയപ്പെട്ട ഇന്നച്ചനെ കാണാൻ കൊച്ചിയിലേക്ക്..ഇന്നസെന്റ് സാർ…ഏത് വലിയവരും ചെറിയവരും നിങ്ങളെ അവസാനമായി കാണാൻ ആഗ്രഹിക്കും..കാരണം ചിരിയുടെ സംഗീതത്തിലൂടെ നിങ്ങൾ ഉണ്ടാക്കിയ ചിന്തകൾ അത്രയും വലുതാണ്…പകരം വെക്കാനില്ലാത്തതാണ് …സ്നേഹത്തോടെ…

anaswara baburaj

Recent Posts

ആർഎംപി നേതാവ് ഹരിഹരന്റെ വീടിന് നേരെ ആക്രമണം ! സ്‌കൂട്ടറിലെത്തിയ സംഘം വീടിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ ആക്രമണം. സ്കൂട്ടറിലെത്തിയ സംഘം വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു.…

8 hours ago

കരമന അഖിൽ വധക്കേസ് !മുഖ്യപ്രതികളിലെ മൂന്നാമനും പിടിയിൽ ! വലയിലായത് കൊച്ചുവേളിയിൽ നിന്ന്

കരമന അഖിൽ വധക്കേസിൽ മുഖ്യപ്രതികളിലൊരാളായ സുമേഷും പിടിയിലായി. തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇതോടെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത…

8 hours ago

ഭാരതത്തെ ആണവ ശക്തിയാക്കിയത് 1964 ലെ ജനസംഘത്തിന്റെ പ്രമേയം I AB VAJPAYEE

ബാഹ്യ സമ്മർദ്ദങ്ങളെ ഭയന്ന് കോൺഗ്രസ് തുലാസിലാക്കിയത് രാജ്യത്തിന്റെ സുരക്ഷ I OTTAPRADAKSHINAM #vajpayee #rvenkittaraman #congress #bjp

8 hours ago

ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റ് ആക്രമണം ! സ്‌ഫോടനത്തിൽ വനവാസി യുവതി കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ നടത്തിയ ഐഇഡി സ്‌ഫോടനത്തിൽ യുവതി കൊല്ലപ്പെട്ടു. ബിജാപൂർ ജില്ലയിൽ നടന്ന സ്‌ഫോടനത്തിൽ ഗാംഗലൂർ സ്വദേശിയായ ശാന്തി പൂനം…

9 hours ago

മൂന്നാം വരവ് തടയാൻ ശ്രമിക്കുന്നവരെ നോട്ടമിട്ട് നരേന്ദ്രമോദി

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നടക്കുന്ന വിദേശ ശ്രമങ്ങളെ കയ്യോടെ പൊക്കി മോദി ? വിശദമായ റിപ്പോർട്ട് പ്രധാനമന്ത്രിയുടെ മേശപ്പുറത്ത്

9 hours ago

മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ച നായ ചത്തു ! പേവിഷ ബാധയുണ്ടോ എന്ന് സംശയം; പ്രദേശത്ത് ആശങ്ക

മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ച നായ ചത്തു. പേവിഷ ബാധയുണ്ടോ എന്ന സംശയമുയർന്നതിനെത്തുടർന്ന് നായയെ നഗരസഭാ കോമ്പൗണ്ടിൽ പത്ത് ദിവസത്തേക്ക് നിരീക്ഷണത്തിനായി…

9 hours ago