കണ്ണൂര്‍: കണ്ണൂര്‍, വിയ്യൂര്‍ ജയിലുകളില്‍ ജയില്‍ വകുപ്പ് മേധാവി ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയത് കഞ്ചാവും ആയുധങ്ങളുമടക്കമുള്ള വസ്തുക്കള്‍.
കണ്ണൂരില്‍ ജയില്‍ ഡിജിപി ഋഷിരാജ് സിംഗും വിയ്യൂരില്‍ യതീഷ് ചന്ദ്രയുമാണ് റെയ്ഡ് നടത്തിയത്. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു മിന്നല്‍ പരിശോധന. ഇരു ജയിലുകളിലും വ്യാപകമായ ചട്ടലംഘനം നടത്തുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു ആരും പ്രതീക്ഷിക്കാത്ത സമയത്തുള്ള റെയ്ഡ്.
കണ്ണൂരില്‍ റേഞ്ച് ഐജി അശോക് യാദവ്, എസ്പി പ്രതീഷ് കുമാര്‍ എന്നിവരും ഋഷിരാജ് സിംഗിനൊപ്പമുണ്ടായിരുന്നു. ഒപ്പം പഴുതടച്ചുള്ള പരിശോധനയ്ക്കായി 150 പൊലീസുകാരുടെ സംഘവും.
കണ്ണൂരിലെ റെയ്ഡില്‍ നിന്ന് മൊബൈല്‍ഫോണ്‍, കഞ്ചാവ്, പുകയില, പണം, സിം കാര്‍ഡ്, ഇരുമ്പുവടി, ചിരവ, ബാറ്ററികള്‍, റേഡിയോ എന്നിവയാണ് കണ്ടെത്തിയത്. വിയ്യൂരില്‍ നിന്ന് നാല് സ്മാര്‍ട്ട് ഫോണുകളാണ് പിടിച്ചത്.
നാലില്‍ രണ്ട് സ്മാര്‍ട്ട് ഫോണുകളും ഉപയോഗിച്ചിരുന്നത് ടി പി വധക്കേസ് പ്രതി ഷാഫിയാണെന്ന് കണ്ടെത്തി. മുമ്പ് പല തവണ ഷാഫിയെ ജയിലില്‍ ഫോണുപയോഗിച്ച് പിടിച്ചിട്ടുണ്ട്.
2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ 18-ാം വാർഷികത്തിൽ ഇരകൾക്ക് ആദരാഞ്ജലിയർപ്പിച്ച് ഇസ്രയേൽ. ഭീകരാക്രമണങ്ങളെ അതിജീവിച്ച ഭാരതീയ ജനതയുടെ കരുത്തിനെയും മറ്റുള്ളവരുടെ ജീവൻ…
ഭാരതത്തിന്റെ പൈതൃകസമ്പത്ത് വീണ്ടെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി അമേരിക്കയിലും നെതർലൻഡ്സിലും നിന്ന് തിരിച്ചെത്തിച്ച മൂന്ന് പുരാതന വെങ്കല വിഗ്രഹങ്ങൾ തമിഴ്നാട് പൊലീസിന്…
എസ്.എൻ.ഡി.പി യോഗം മൈക്രോഫിനാൻസ് തട്ടിപ്പുകേസിൽ കുറ്റപത്രം സമർപ്പിക്കാൻ ആറ് വർഷത്തിലേറെയായി തുടരുന്ന അസാധാരണമായ കാലതാമസത്തിൽ വിജിലൻസിനെയും ആഭ്യന്തര വകുപ്പിനെയും കേരള…
നിലവിലുള്ള 543 ലോക്സഭാ സീറ്റുകളുടെ എണ്ണം 850 വരെയായി ഉയർത്തുന്നതിനുള്ള മണ്ഡല പുനർനിർണയ ഭരണഘടനാ ഭേദഗതി ബിൽ കേന്ദ്ര മന്ത്രിസഭ…
മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ ഒമ്പത് ചീറ്റക്കുഞ്ഞുങ്ങൾ കൂടി ജനിച്ചതോടെ പ്രോജക്ട് ചീറ്റ പദ്ധതി പുതിയ ചരിത്ര നാഴികക്കല്ല് പിന്നിട്ട്, രാജ്യത്തെ…
ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിൽ മാവോയിസ്റ്റ് ശൃംഖലയ്ക്ക് കനത്ത പ്രഹരമേൽപ്പിച്ച്, ആകെ 13 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന രണ്ട് മാവോയിസ്റ്റ്…