ദില്ലി: സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിലെ പതിനാല് ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തുന്നു. ഷോപ്പിയാൻ, അനന്ത്‌നാഗ്, ബനിഹാൽ, സുൻജ്വാൻ, കശ്മീരിലെ മറ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ എത്തിയ എൻഐഎ സംഘം വീടുകളിലും ഓഫീസുകളിലും അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ മാസം 27 ന് ജമ്മുവിൽ നിന്നും അഞ്ച് കിലോഗ്രാം ഐഇഡി കണ്ടെത്തിയിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ ലഷ്‌കർ ഇ മുസ്തഫ തീവ്രവാദിയായ ഹിദായത്തുള്ള മാലിക്കിനെ കുന്ജ്വാനി പ്രദേശത്ത് നിന്ന് സേന അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ രണ്ട് കേസുമായി ബന്ധപ്പെട്ടാണ് എൻഐഎയുടെ പരിശോധന. അതേസമയം സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ എൻഐഎ പുറത്തുവിട്ടിട്ടില്ല. അന്വേഷണത്തെ ബാധിക്കുമെന്ന വിവരത്തെ തുടർന്നാണിത്.
റെയ്ഡ് പൂർത്തിയായ ശേഷം കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താമെന്ന് എൻഐഎ വൃത്തങ്ങൾ അറിയിച്ചു. ഭീകരർക്ക് ധനസഹായം ഉൾപ്പെടെ നൽകിയെന്ന വിവരത്തെ തുടർന്ന് ജമ്മു കശ്മീരിന്റെ വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞ മാസവും എൻഐഎ റെയ്ഡ് നടത്തിയിരുന്നു.അന്നത്തെ റെയ്ഡിൽ ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പേരാണ് അറസ്റ്റിലായിരുന്നത്.
അതിനിടെ, ജമ്മു കശ്മീരിലെ രജൗരില്‍ സ്‌ഫോടകവസ്തു കണ്ടെത്തിയിരുന്നു. മേഖലയില്‍ ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. സ്‌ഫോടക വസ്തു നീര്‍വീര്യമാക്കിയെന്ന് ബോംബ് സ്‌ക്വാഡ് അറിയിച്ചു
അതേസമയം, പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ടു പേരെ സൈന്യം വധിച്ചു. പഞ്ചാബിലെ ഖര ഗ്രാമത്തിലൂടെ കടന്നുപോകുന്ന അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് സംഭവം. ബി എസ് എഫ് ആണ് ഭീകരരെ വധിച്ചത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം സിബിഐ ക്ക് വിടണമെന്ന ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും . അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് സൂചന…
രമേശ് ചെന്നിത്തലയുടെ നീക്കങ്ങൾ സോണിയാ ഗാന്ധിയെ കുരുക്കിലാക്കുമോ ? ശബരിമല വിഗ്രഹങ്ങൾ കടത്തിയത് ഡി. മണി ? ശബരിമലയുമായി ബന്ധമുള്ള…
ഭാരതവിരുദ്ധ നിലപാടുകൾക്കായി അറിയപ്പെട്ട ഷെരിഫ് ഉസ്മാൻ ഹാദിയുടെ മയ്യത്ത് ആഘോഷമാക്കുന്ന മാധ്യമ സമീപനത്തിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയരുന്നു. മുൻ DGP…
മുത്തലാഖും, വിവാഹത്തിനുള്ള പ്രായപരിധിയും, മുസ്ലിം വ്യക്തി നിയമങ്ങളും വീണ്ടും പൊതുചർച്ചയുടെ കേന്ദ്രബിന്ദുവാകുന്നു. സ്ത്രീാവകാശങ്ങളും ഭരണഘടനാമൂല്യങ്ങളും സംബന്ധിച്ച ശക്തമായ സംവാദമാണ് #മുത്തലാഖ്…
ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars Atmosphere and Volatile…
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർഥ്യമായിനിലവിലെ ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ…