ternational

നിയമലംഘകരായ പ്രവാസികൾക്ക് പൂട്ട് വീഴുന്നു ; വ്യാപക പരിശോധന, നിരവധിപ്പേരെ അറസ്റ്റ് ചെയ്തു

മനാമ: ബഹ്റൈനില്‍ നിയമ വിരുദ്ധമായി ജോലി ചെയ്യുന്ന പ്രവാസികളെയും അനധികൃത താമസക്കാരെയും കണ്ടെത്താന്‍ ലക്ഷ്യമിട്ട് പരിശോധനകള്‍ തുടരുന്നു. ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയും നാഷണാലിറ്റി പാസ്‍പോര്‍ട്ട്സ് ആന്റ് റെസിഡന്‍സ് അഫയേഴ്സ് വകുപ്പും പൊലീസ് ഡയറക്ടറേറ്റും സംയുക്തമായി വടക്കന്‍ ഗവര്‍ണറേറ്റിലായിരുന്നു കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്.

നിരവധി തൊഴില്‍, താമസ നിയമ ലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്‍തതായും നിരവധിപ്പേരെ അറസ്റ്റ് ചെയ്തതയായും അധികൃതര്‍ അറിയിച്ചു. ഇവരെ നാടുകടത്താനുള്ള നിയമ നടപടികള്‍ക്കും തുടക്കമായി. തുടര്‍ച്ചയായ പരിശോധനകളിലൂടെ നിയമലംഘനങ്ങള്‍ കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. രാജ്യത്തെ തൊഴില്‍ വിപണിയിലെ നിയമവിരുദ്ധ പ്രവണതകള്‍ തടയാനുള്ള സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. നിയമലംഘനങ്ങള്‍ 17506055 എന്ന നമ്പറില്‍ വിളിച്ച് പരാതികള്‍ അറിയിക്കണമെന്നാണ് നിര്‍ദേശം.

Kumar Samyogee

Recent Posts

പാക് അധീന കശ്മീർ ഭാരതത്തിന്റേത് ! വിവാദ പരാമർശങ്ങൾ നടത്തിയവരുടെ വാ അടപ്പിച്ച് അമിത് ഷാ | amit shah

പാക് അധീന കശ്മീർ ഭാരതത്തിന്റേത് ! വിവാദ പരാമർശങ്ങൾ നടത്തിയവരുടെ വാ അടപ്പിച്ച് അമിത് ഷാ | amit shah

2 mins ago

വിവിധതരം പ്രമേഹങ്ങളും ചികിത്സാരീതികളും

ടൈപ്പ് 2 പ്രമേഹം ഉള്ള രോഗികൾക്ക് ജീവിത ശൈലിയിൽ മാറ്റം വരുത്തി മരുന്നുകൾ ഒഴിവാക്കാൻ സാധിക്കുമോ?

4 mins ago

കരമനയിലെ അരും കൊല !പിടിയിലായത് കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത കിരണ്‍ കൃഷ്ണയെന്ന് പോലീസ് ; അക്രമി സംഘത്തിലുള്ളവർ 5 വർഷം മുമ്പ് നടന്ന അനന്തു കൊലക്കേസിലും പ്രതികളായവർ

തിരുവനന്തപുരം : കരമനയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളിലൊരാൾ പിടിയിലായി. കിരണ്‍ കൃഷ്ണ എന്നയാളാണ് ഇന്നുച്ചയോടെ കസ്റ്റഡിയിലായത്.കരമന അനന്തു വധക്കേസിലും…

36 mins ago

തൃപ്പുണ്ണിത്തുറയിൽ മകന്‍ വാടകവീട്ടിൽ ഉപേക്ഷിച്ച വയോധികന് ചികിത്സയും പരിചരണവും ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി ; സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ

കൊച്ചി : തൃപ്പുണ്ണിത്തുറ ഏരൂരിൽ മകന്‍ വാടകവീട്ടിൽ ഉപേക്ഷിച്ച കിടപ്പ് രോഗിയായ പിതാവ് ഷണ്‍മുഖന് ആവശ്യമായ ചികിത്സയും പരിചരണവും ലഭ്യമാക്കുമെന്ന്…

1 hour ago