cricket

ടി20 ലോകകപ്പ്: ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം സന്നാഹ മത്സരം നാളെ

ബ്രിസ്ബേന്‍: ടി20 ലോകകപ്പിലെ ഇന്ത്യയുടെ അവസാന സന്നാഹ മത്സരം നാളെ ബ്രിസ്ബേനില്‍ നടക്കും. ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ ആവേശജയം നേടിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ നാളെ ഇറങ്ങുന്നത്. ഓസ്ട്രേലിയക്കെതിരെ അവസാന ഓവറില്‍ മുഹമ്മദ് ഷമിയുടെ അവിശ്വസനീയ ബൗളിംഗിന്‍റെയും വിരാട് കോലിയുടെ അസാമാന്യ ഫീല്‍ഡിംഗിന്‍റെയും മികവിലാണ് ഇന്ത്യ ജയിച്ചു കയറിയത്. 23ന് പാക്കിസ്ഥാനെതിരെ നടക്കുന്ന സൂപ്പര്‍ 12 പോരാട്ടത്തിന് മുമ്പുള്ള ഇന്ത്യയുടെ അവസാന സന്നാഹമ മത്സരമാണ് നാളത്തേത്.

നാളെ ന്യൂസിലന്‍ഡിനെതിരെ ഇറങ്ങുമ്പോള്‍ മുഹമ്മദ് ഷമിയെ ഇന്ത്യ ആദ്യ ഇലവനില്‍ കളിപ്പിച്ചേക്കും. ആദ്യ മത്സരത്തില്‍ തിളങ്ങിയ സൂര്യകുമാര്‍ യാദവിനും നാളെ ബാറ്റിംഗില്‍ വിശ്രമം കൊടുക്കാന്‍ സാധ്യതയുണ്ട്. സൂര്യകുമാര്‍ കളിച്ചില്ലെങ്കില്‍ പകരം റിഷഭ് പന്തോ ദീപക് ഹൂഡയോ ബാറ്റിംഗ് നിരയില്‍ നാലാം സ്ഥാനത്തിറങ്ങും. സൂര്യകുമാര്‍ കളിച്ചാല്‍ കെ എല്‍ രാഹുലോ വിരാട് കോലിയോ രോഹിത് ശര്‍മയോ വിശ്രമെടുക്കാനുള്ള സാധ്യതയുമുണ്ട്.

Kumar Samyogee

Recent Posts

ഇന്ത്യയിൽ വരവറിയിച്ച് ഗൂഗിൾ വാലറ്റ് !ഗൂഗിൾ പേ യുമായുള്ള വ്യത്യാസങ്ങൾ ഇവയൊക്കെ

ഇന്ത്യയിൽ ഏറെ പ്രചാരമുള്ള യുപിഐ ആപ്ലിക്കേഷനാണ് ഗൂഗിൾ പേ. ഗൂഗിൾ പേയ്ക്ക് പുറമെ നിരവധി ആപ്ലിക്കേഷനുകൾ യുപിഐ രംഗത്തുണ്ടെങ്കിലും ഗൂഗിൾ…

25 mins ago

പഞ്ചാബിലും ബിജെപി മേൽകൈ !എഎപി തീർന്നു

പഞ്ചാബിൽ എഎപി തീർന്നു, തിരിച്ചടി നൽകി നേതാക്കൾ, കൂട്ടത്തോടെ ബിജെപിയിലേക്ക്

47 mins ago

പൂഞ്ചില്‍ ആക്രമണം നടത്തിയവരില്‍ മുന്‍ പാക് സൈനിക കമാന്‍ഡോയും; തീവ്രവാദികളുടെ ചിത്രങ്ങള്‍ പുറത്ത്

ജമ്മു-കശ്മീരിലെ പൂഞ്ചില്‍ വ്യോമസേനാ വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടത്തിയ ഭീകരരുടെ ആദ്യ ഫോട്ടോകള്‍ പുറത്തു വന്നു. മെയ് നാലിനു നടന്ന…

1 hour ago

സ്പോൺസർ ആര് ? ഉത്തരമില്ലാതെ സിപിഎം ! വിദേശയാത്രയിൽ വിവാദം മുറുകുന്നു

മുഖ്യമന്ത്രിയുടെ വിദേശയാത്ര ചെലവ് ആരുവഹിക്കുന്നു ? ഈ ചോദ്യത്തിന് ഉത്തരം നൽകാതെ സിപിഎം I MUHAMMED RIYAZ

2 hours ago

സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു ; വിടവാങ്ങിയത് യോദ്ധ, ഗന്ധർവ്വം തുടങ്ങിയ ഹിറ്റുകൾ മലയാളത്തിന് സമ്മാനിച്ച പ്രതിഭാശാലി

പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും ഛായാഗ്രാഹകനുമായ സംഗീത് ശിവന്‍ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.അണുബാധയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ആരോഗ്യനില…

2 hours ago