India

വസ്തുതാ വിരുദ്ധ പ്രസംഗങ്ങള്‍ നടത്തുന്നതിന് പകരം സ്വന്തം കാര്യം നോക്ക് !!!രാമക്ഷേത്രത്തേക്കുറിച്ചുള്ള പാക് പരാമർശത്തിൽ ചുട്ട മറുപടിയുമായി ഭാരതം

ദില്ലി : അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ ധ്വജാരോഹണത്തിനെതിരായ പാകിസ്ഥാന്റെ പരാമർശത്തിന് ചുട്ട മറുപടിയുമായി ഭാരതം. വസ്തുതാ വിരുദ്ധ പ്രസംഗങ്ങള്‍ നടത്തുന്നതിന് പകരം പാകിസ്ഥാൻ തങ്ങളുടെ രാജ്യത്തെ ദയനീയമായ മനുഷ്യാവകാശം സംബന്ധിച്ച രേഖകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വര്‍ഗീയതയുടേയും ന്യൂനപക്ഷ അടിച്ചമര്‍ത്തലുകളുടേയും നീണ്ട ചരിത്രമുള്ള പാകിസ്ഥാന് മറ്റുള്ളവരെ ഉപദേശിക്കാന്‍ ധാര്‍മികാവകാശമില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.

“റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പരാമര്‍ശങ്ങള്‍ കണ്ടു. അവ അര്‍ഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളയുന്നു. വര്‍ഗീയത, അടിച്ചമര്‍ത്തല്‍, ന്യൂനപക്ഷങ്ങളെ അവഗണിക്കൽ എന്നിവയുടെ കറപുരണ്ട ചരിത്രമുള്ള രാജ്യമെന്ന നിലയില്‍, മറ്റുള്ളവരെ ഉപദേശിക്കാന്‍ പാകിസ്ഥാന് ധാര്‍മികമായി അവകാശമില്ല. വസ്തുതാ വിരുദ്ധമായ പ്രസംഗങ്ങള്‍ നടത്തുന്നതിനു പകരം പാകിസ്ഥാൻ സ്വന്തം രാജ്യത്തേക്ക് നോക്കുകയും ദയനീയമായ മനുഷ്യാവകാശ രേഖകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നതാണ് നല്ലത്”- വാര്‍ത്താ സമ്മേളനത്തില്‍ രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.

രാമക്ഷേത്രത്തിലെ പതാക ഉയര്‍ത്തല്‍ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കുമേലുള്ള വര്‍ധിച്ചുവരുന്ന സമ്മര്‍ദത്തിന്റെ ഭാഗവും മുസ്‌ലിം പൈതൃകം ഇല്ലാതാക്കാനുള്ള ശ്രമവുമാണെന്നായിരുന്നു പാകിസ്ഥാന്റെ ആരോപണം

Anandhu Ajitha

Recent Posts

അഫ്‌ഗാൻ ആരോഗ്യ മന്ത്രി മൗലവി നൂർ ജലാൽ ജലാലി ദില്ലിയിൽ; സ്വാഗതം ചെയ്ത് വിദേശകാര്യമന്ത്രാലയം

ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…

1 hour ago

കൊൽക്കത്തയിൽ മെസിയുടെ പരിപാടി അലങ്കോലമായ സംഭവം ! പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു !

കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…

5 hours ago

സിപിഐ(എം) തങ്ങളുടെ ചുമലിൽ എന്ന് എസ് ഡി പി ഐ.

സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…

6 hours ago

കണ്ണൂർ പിണറായിയിൽ ബോംബ് സ്ഫോടനം !സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി !

പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…

7 hours ago

വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായത് 58 ലക്ഷം പേർ ! ബംഗാളിൽ സമ്പൂർണ്ണ ശുദ്ധീകരണവുമായി എസ്‌ഐആർ; കലിതുള്ളി മമതയും തൃണമൂലും

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…

7 hours ago

വോട്ടിംഗ് യന്ത്രങ്ങളിൽ തനിക്ക് വിശ്വാസക്കുറവില്ലെന്ന് സുപ്രിയ സുലെ പാർലമെന്റിൽ !വോട്ടുചോരിയിൽ രാഹുലിനെ കൈയ്യൊഴിഞ്ഞ് എൻസിപിയും (ശരദ് പവാർ വിഭാഗം)

രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…

7 hours ago