Abdul Bari Siddiqui
പാറ്റ്‌ന : രാജ്യത്തെ അപമാനിക്കുന്ന പരാമർശവുമായി ആർജെഡി ദേശീയ സെക്രട്ടറി അബ്ദുൽ ബാരി സിദ്ദീഖി. തന്റെ കുട്ടികളോട് വിദേശത്ത് ജോലി നേടി അവിടുത്തെ പൗരന്മാരായി ജീവിക്കാൻ ഉപദേശിച്ചുവെന്നാണ് അഭിമാനത്തോടെ മുതിർന്ന ആർജെഡി നേതാവ് പറഞ്ഞത്.
”എനിക്ക് ഹാർവാഡിൽ പഠിക്കുന്ന മകനും, ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ പഠിക്കുന്ന മകളും ഉണ്ട്. ഞാൻ അവരോട് പറഞ്ഞത് വിദേശത്ത് തന്നെ ജോലി കണ്ടെത്തുക, പറ്റുകയാണെങ്കിൽ അവിടത്തെ പൗരന്മാരായി ജീവിക്കുക എന്നാണ്. ഞാൻ ഇപ്പോഴും ഇന്ത്യയിലാണ് ജീവിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടി അവർ അവിശ്വാസത്തോടെ പ്രതികരിച്ചപ്പോൾ, ഞാൻ പറഞ്ഞത് അവർക്ക് ഇവിടെ പൊരുത്തപ്പെടാൻ സാധിക്കില്ല എന്നാണ് ”സിദ്ദീഖിയുടെ വാക്കുകൾ .
ഒട്ടനവധിയാളുകളാണ് സിദ്ദീഖി രാജ്യത്തിനെ അപമാനിച്ചുവെന്ന് ആരോപിച്ച് ആർജെഡി ദേശീയ സെക്രട്ടറിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. പ്രതിഷേധവുമായി ബിജെപി രംഗത്തുവന്നു . സിദ്ദിഖിയുടെ പരാമർശങ്ങൾ ഇന്ത്യാ വിരുദ്ധമാണെന്ന് ബീഹാറിലെ ബിജെപി നേതാവ് നിഖിൽ ആനന്ദ് പറഞ്ഞു.അദ്ദേഹത്തിന് ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കിൽ രാഷ്‌ട്രീയ നേതാവെന്ന നിലയിൽ ഇവിടെയുള്ള പദവികൾ ഉപേക്ഷിച്ച് പാകിസ്താനിലേക്ക് പോകണം. ആരും അദ്ദേഹത്തെ തടയില്ലെന്നും നിഖിൽ ആനന്ദ് പറഞ്ഞു.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…