international-poverty-eradication-day
ഇന്ന് അന്താരാഷ്ട്ര ദാരിദ്ര്യ നിർമാർജന ദിനം. എല്ലാ വർഷവും ഒക്ടോബർ 17 നാണ് ലോകമെമ്പാടും ഈ ദിനം ആചരിക്കുന്നത്. ദാരിദ്ര്യം അക്രമം, പട്ടിണി എന്നിവകൊണ്ട് ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുക എന്ന മഹത്തായ ലക്ഷ്യമാണ് ഈ ആചരണത്തിന് പിന്നിലുള്ളത്. ദാരിദ്ര്യം കുറയ്ക്കാനും ഇല്ലാതാക്കാനും, ദാരിദ്ര്യത്തിൽ കഴിയുന്ന ആളുകളുടെ പരിശ്രമവും പോരാട്ടവും അംഗീകരിക്കാനും അവരെ കേൾക്കാനുള്ള അവസരം നൽകാനും ഈ ദിനം ലക്ഷ്യമിടുന്നു.
ദാരിദ്ര്യം മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്, ഈ അവകാശങ്ങൾ മാനിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താൻ ലോകമെമ്പാടുമുള്ള ആളുകൾ ഒത്തുചേരേണ്ടതുണ്ട്. ദാരിദ്ര്യരഹിത ലോകം കൈവരിക്കാതെ, മനുഷ്യരാശിയുടെ വികസനം സങ്കൽപ്പിക്കാൻ പ്രയാസമാണ്. 1992 ഡിസംബർ 22നാണ് ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയാണ് ഈ ദിനാചരണം ഏർപ്പെടുത്തിയത്.
ഈ വർഷത്തെ പ്രമേയം ‘പ്രായോഗികമായി എല്ലാവർക്കും അന്തസ്സ്’ എന്നതാണ്. ലോകമെമ്പാടുമുള്ള എല്ലാ വ്യക്തികളോടും സാമൂഹിക നീതിക്കും സമാധാനത്തിനും വേണ്ടി പരിശ്രമിക്കാൻ ഐക്യരാഷ്ട്രസഭ ആവശ്യപ്പെടുന്നു. ഒരു മനുഷ്യന്റെ അന്തസ്സ് എന്നത് മൗലികാവകാശം മാത്രമല്ല, മറ്റെല്ലാ അവകാശങ്ങളുടെയും അടിസ്ഥാനമാണ്. എന്നാൽ ഇന്ന്, പല വ്യക്തികളും നിരന്തരമായ ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്. ഇതുമൂലം അവരുടെ അന്തസ്സ് നിഷേധിക്കപ്പെടുകയോ അനാദരിക്കപ്പെടുകയോ ചെയ്യുന്നു.
ലക്ഷദ്വീപിന് പടിഞ്ഞാറ് അറബിക്കടലില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡും (ATS) സംയുക്തമായി നടത്തിയ നിര്‍ണ്ണായക നീക്കം രാജ്യത്തിന്റെ…
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…
ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…
ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…
റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…