ദില്ലി: മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം വീണ്ടും നീട്ടി. തീവെപ്പ് തുടരുന്ന സാഹചര്യത്തിൽ നിരോധനാജ്ഞ ജൂൺ 10 വരെ നീട്ടിയതായി സംസ്ഥാന ഹോം കമ്മീഷണർ എച്ച്. ഗ്യാൻ പ്രകാശ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലും മണിപ്പൂരിലെ ചില ഭാഗങ്ങളിൽ തീവെപ്പ് നടന്നതായി ഡി.ജി.പി പറഞ്ഞിരുന്നു.
ഇതിനിടെ, മേയ് മൂന്നു മുതൽ മണിപ്പൂരിൽ തുടരുന്ന ഇൻറർനെറ്റ് വിലക്ക് നീക്കാൻ സുപ്രീംകോടതിയിൽ ഹർജി. മണിപ്പൂർ ഹൈകോടതി അഭിഭാഷകൻ ചോങ്താം വിക്ടർ സിങ്, വ്യവസായി മേയെങ്ബാം ജെയിംസ് എന്നിവരാണ് ഹർജിയുമായി സുപ്രീംകോടതിയിലെത്തിയത്. അനുചിതമായ തോതിലുള്ള ഈ ഇന്റർനെറ്റ് വിലക്ക് ഭരണഘടനയുടെ 19(1) അനുച്ഛേദം അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും 19(1))(ജി) പ്രകാരം വ്യാപാരത്തിനും വ്യവസായത്തിനുമുള്ള സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും ഹർജിയിൽ ബോധിപ്പിച്ചു.
ഇന്റർനെറ്റ് വിലക്ക് വരുത്തിയ സാമ്പത്തിക, മാനുഷിക, സാമൂഹിക, മനഃശാസ്ത്ര പ്രത്യാഘാതങ്ങൾ ഇരുവരും ഹർജിയിൽ ചൂണ്ടിക്കാട്ടി. മക്കളെ സ്കൂളിലയക്കാനോ ബാങ്കുകളിൽ നിന്ന് പണം ലഭ്യമാക്കാനോ കക്ഷികളിൽനിന്ന് പണം സ്വീകരിക്കാനോ ശമ്പളം കൊടുക്കാനോ ഇ-മെയിലും വാട്സ്ആപ്പും വഴി ആശയവിനിമയം നടത്താനോ ഇതുമൂലം കഴിയുന്നില്ലെന്നും ഹർജിയിലുണ്ട്.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…