Tuesday, May 21, 2024
spot_img

മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം വീണ്ടും നീട്ടി; തീവെപ്പ് തുടരുകയാണെന്ന് ഡി.ജി.പി

ദില്ലി: മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം വീണ്ടും നീട്ടി. തീവെപ്പ് തുടരുന്ന സാഹചര്യത്തിൽ നിരോധനാജ്ഞ ജൂൺ 10 വരെ നീട്ടിയതായി സംസ്ഥാന ഹോം കമ്മീഷണർ എച്ച്. ഗ്യാൻ പ്രകാശ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലും മണിപ്പൂരിലെ ചില ഭാഗങ്ങളിൽ തീവെപ്പ് നടന്നതായി ഡി.ജി.പി പറഞ്ഞിരുന്നു.

ഇതിനിടെ, മേ​യ് മൂ​ന്നു മു​ത​ൽ മ​ണി​പ്പൂ​രി​ൽ തു​ട​രു​ന്ന ഇ​ൻ​റ​ർ​നെ​റ്റ് വി​ല​ക്ക് നീ​ക്കാ​ൻ സു​പ്രീം​കോ​ട​തി​യി​ൽ ഹർജി. മ​ണി​പ്പൂ​ർ ഹൈ​കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ ചോ​ങ്താം വി​ക്ട​ർ സി​ങ്, വ്യ​വ​സാ​യി മേ​യെ​ങ്ബാം ജെ​യിം​സ് എ​ന്നി​വ​രാ​ണ് ഹർ​ജി​യു​മാ​യി സു​പ്രീം​കോ​ട​തി​യി​ലെ​ത്തി​യ​ത്. അ​നു​ചി​ത​മാ​യ തോ​തി​ലു​ള്ള ഈ ​ഇ​ന്റ​ർ​നെ​റ്റ് വി​ല​ക്ക് ഭ​ര​ണ​ഘ​ട​ന​യു​ടെ 19(1) അ​നു​ച്ഛേ​ദം അ​നു​വ​ദി​ക്കു​ന്ന അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ​യും 19(1))(ജി) ​പ്ര​കാ​രം വ്യാ​പാ​ര​ത്തി​നും വ്യ​വ​സാ​യ​ത്തി​നു​മു​ള്ള സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ ലം​ഘ​ന​മാ​ണെ​ന്നും ഹർ​ജി​യി​ൽ ബോ​ധി​പ്പി​ച്ചു.

ഇ​ന്റ​ർ​നെ​റ്റ് വി​ല​ക്ക് വ​രു​ത്തി​യ സാ​മ്പ​ത്തി​ക, മാ​നു​ഷി​ക, സാ​മൂ​ഹി​ക, മ​നഃ​ശാ​സ്ത്ര പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഇ​രു​വ​രും ഹർജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. മ​ക്ക​ളെ സ്കൂ​ളി​ല​യ​ക്കാ​നോ ബാ​ങ്കു​ക​ളി​ൽ നി​ന്ന് പ​ണം ല​ഭ്യ​മാ​ക്കാ​നോ ക​ക്ഷി​ക​ളി​ൽ​നി​ന്ന് പ​ണം സ്വീ​ക​രി​ക്കാ​നോ ശ​മ്പ​ളം കൊ​ടു​ക്കാ​നോ ഇ-​മെ​യി​ലും വാ​ട്സ്ആ​പ്പും വ​ഴി ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​നോ ഇ​തു​മൂ​ലം ക​ഴി​യു​ന്നി​ല്ലെ​ന്നും ഹർ​ജി​യി​ലു​ണ്ട്.

Related Articles

Latest Articles