Kerala

അന്തർസംസ്ഥാന ഹൈടെക് കള്ളൻ തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിൽ, ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം അടക്കം തന്ത്രപ്രധാന സ്ഥലങ്ങൾ സന്ദർശിച്ചതായി സൂചന!

തിരുവനന്തപുരം: വിമാനത്തിലെത്തി ഓട്ടോയിൽ കറങ്ങി നടന്ന് സ്വർണ്ണം മോഷ്ടിക്കുന്ന ഹൈടെക്ക് കള്ളൻ ഒടുവിൽ പിടിയിൽ. പെരുംകള്ളൻ പിടിയിലായതിന്‍റെ ആശ്വാസത്തിലാണ് തലസ്ഥാന ജില്ല. തിരുവനന്തപുരത്ത് മൂന്ന് മോഷണ പരമ്പര നടത്തിയ തെലങ്കാന ഖമ്മം സ്വദേശി സമ്പതി ഉമാപ്രസാദാണ് കഴിഞ്ഞ് ദിവസം വിമാനത്താവളത്തിൽ വച്ച് പോലീസിന്റെ വലയിൽ വീണത്. കേരളത്തിലേക്ക് വീണ്ടും വരുന്നതിനിടെയാണ് ഇയാള്‍ പിടിക്കപ്പെട്ടത്.

ഹൈടെക്ക് കള്ളനാണ് ഉമപ്രസാദ്. ആറ് ലക്ഷം രൂപയുടെ സ്വർണ്ണം മോഷ്ടിക്കാൻ നടത്തിയത് നാല് വിമാന യാത്രകളാണ്. ഹോട്ടലിൽ താമസിച്ച്, ഓട്ടോയിൽ കറങ്ങി, മോഷണം നടത്തി മടങ്ങുന്നതാണ് ഇയാളുടെ രീതി. മേയ് 28ന് തിരുവനന്തപുരത്തെത്തി ശ്രീപത്മനാഭസ്വാമി ക്ഷേത്രവും ടൂറിസ്റ്റ് കേന്ദ്രങ്ങളും സന്ദർശിച്ചു. ഒപ്പം കയറേണ്ട, ആളില്ലാത്ത വീടുകളും നോക്കിവെച്ചു. അഞ്ച് ദിവസം കഴിഞ്ഞ് മടങ്ങി. നാല് ദിവസം കഴിഞ്ഞ് ജൂൺ ആറിന് വിമാനം കയറി വീണ്ടുമെത്തി.

മൂന്ന് വീടുകളിൽ നിരനിരയായി മോഷണം പൂർത്തിയാക്കി ഈ മാസം ഒന്നിന് തിരിച്ചുപോയി. വിരലടയാളം പതിയാതിരിക്കാൻ കയ്യുറ, രൂപവും മുഖവും തിരിച്ചറിയാതിരിക്കാൻ ഓവർകോട്ടും ധരിച്ചാണ് ഇയാൾ കവര്‍ച്ചകള്‍ക്ക് എത്തിയിരുന്നത്. പോലീസിനെ വെള്ളം കുടിപ്പിച്ച ഈ മോഷ്ടാവിലേക്കെത്താൻ സിസിടിവി ദൃശ്യങ്ങളാണ് സഹായിച്ചത്. ഇയാൾ കയറിയ ഓട്ടോയിലെ ഡ്രൈവർ നൽകിയ വിവരമാണ് നിർണായകമായത്. ഹോട്ടലുകളിൽ നൽകിയ വിലാസവും വിമാന ടിക്കറ്റുകളും തപ്പിച്ചെന്നാണ് ഇയാളെ പിടിച്ചത്.

സ്വർണ്ണം മാത്രമേ മോഷ്ടിക്കൂ എന്നത് മാത്രമല്ല, പണയം വെച്ച് കിട്ടുന്ന പണമാണ് ഇയാള്‍ ചെലവഴിച്ചിരുന്നത്. പോലീസിനെക്കുറിച്ചും നേരത്തെ ഇയാൾ മനസ്സിലാക്കിയിട്ടുണ്ട്. പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയത് പോലീസിന്റെ കൈയിലേക്കാണ്. ഉമാപ്രസാദ് മോഷ്ടിച്ച സ്വർണ്ണം ഒച്ചിപ്പിച്ചിരുന്നത് ചാക്ക പാലത്തിനടിയിലായിരുന്നു.

ഈ സ്വർണ്ണം വിൽക്കാനാണ് കഴിഞ്ഞ ദിവസം രാവിലെ തെലങ്കാനയിൽ നിന്നുമെത്തിയത്. ജനൽ കമ്പിമുറിക്കാനായി ഉപയോഗിച്ച കട്ടറും കണ്ടെത്തി. പർവതാരോഹണത്തിൽ താൽപര്യമുള്ളയാളാണ് പ്രതിയെന്ന് പോലീസ് പറയുന്നു. ചെറുപ്പം മുതലേ കുറ്റകൃത്യം പതിവാക്കിയ ആളുമാണ്. കൂടുതൽ മോഷണങ്ങൾ നടത്തിയോ എന്നത് കൂടുതൽ ചോദ്യം ചെയ്യലിൽ വ്യക്തമാകുമെന്നും പോലീസ് പറഞ്ഞു.

anaswara baburaj

Recent Posts

ഭാരതീയ വ്യാപാരി വ്യവസായി സംഘം , സംസ്ഥാന സമ്മേളനം തത്സമയക്കാഴ്ച്ച | BVVS | KERALAM

ഭാരതീയ വ്യാപാരി വ്യവസായി സംഘം , സംസ്ഥാന സമ്മേളനം തത്സമയക്കാഴ്ച്ച | BVVS | KERALAM

32 mins ago

തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം തകർന്നടിഞ്ഞതിന് കാരണം സിപിഎമ്മിൻ്റെ നഗ്നമായ മുസ്ലിം പ്രീണനമാണെന്ന് തുറന്നടിച്ച് കെ.സുരേന്ദ്രൻ ; സിപിഎം തിരുത്തലുകൾക്ക് വിധേയമാവുമെന്നത് അവരുടെ ചരിത്രമറിയുന്ന ആരും വിശ്വസിക്കില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം തകർന്നടിഞ്ഞതിന് കാരണം സിപിഎമ്മിൻ്റെ നഗ്നമായ മുസ്ലിം പ്രീണനമാണെന്ന് തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ…

42 mins ago

വാഹനപരിശോധനയ്ക്കിടെ എസ്‌ഐയെ കാറിടിച്ച് കടന്ന കേസ്! പ്രതി അലൻ പട്ടാമ്പിയിൽ നിന്ന് അറസ്റ്റിൽ

വാഹന പരിശോധനയ്ക്കിടെ പാലക്കാട് തൃത്താലയിൽ എസ്ഐയെ വണ്ടിയിടിപ്പിച്ച് കടന്ന് കളഞ്ഞ കേസിലെ പ്രതി അലൻ പിടിയിൽ. പട്ടാമ്പിയിൽ നിന്നാണ് ഇയാളെ…

49 mins ago

ലോകത്തിന് കേരളത്തെ ടൂറിസത്തിലൂടെ ഒരു പുതിയ രുചിയെന്നപോലെ പരിചയപ്പെടുത്തും

ഒരിക്കലും ഒരു പൂർണ്ണ രാഷ്ട്രീയക്കാരനാവില്ല, രാഷ്ട്രസേവകനും ജനങ്ങളുടെ സേവകനുമാണ് ! നയം വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ്‌ഗോപി I RAHESH G…

57 mins ago

കാഫിര്‍ പോസ്റ്റ് പിന്‍വലിച്ച് കെ കെ ലതിക കണ്ടം വഴി ഓടി !ഫെയ്സ്ബുക്ക് പ്രൊഫൈല്‍ ലോക്ക് ചെയ്തു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ വൻ വിവാദമായ കാഫിർ പോസ്റ്റ് പിൻവലിച്ച് മുൻ എംഎൽഎയും സിപിഎം സംസ്ഥാന സമിതി നേതാവുമായ കെ…

2 hours ago

ഗർഭം ധരിക്കാൻ ഏറ്റവും അനുയോജ്യമായ പ്രായം എത്രയാണ് ?

എന്താണ് അണ്ഡാശയത്തിലെ അണ്ഡങ്ങൾ കുറഞ്ഞു പോകാനുള്ള കാരണം ?

2 hours ago