Kerala

സംസ്ഥാനത്ത് അതിതീവ്രമഴയും വ്യാപക നാശനഷ്ടവും, തൃശ്ശൂർ ജില്ലയിൽ നിനച്ചിരിക്കാതെ നിമിഷങ്ങൾക്കുള്ളിൽ എല്ലാം തകർത്തെറിയുന്ന മിന്നൽ ചുഴലി, ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ ര​ണ്ടു​ ദി​വ​സ​മാ​യി തു​ട​രു​ന്ന ശക്തമായ ​മ​ഴ​യി​ൽ വ്യാ​പ​ക​നാ​ശനഷ്ടം. ര​ണ്ടു പേ​ർ മ​രി​ച്ചു. നി​ര​വ​ധി വീ​ടു​ക​ൾ ത​ക​ർ​ന്നു. ചാ​ല​ക്കു​ടി​യി​ലു​ണ്ടാ​യ മി​ന്ന​ൽ​ച്ചു​ഴ​ലി​യി​ൽ നി​ര​വ​ധി മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി. ക​ണ്ണൂ​രി​ൽ വെ​ള്ള​ക്കെ​ട്ടി​ൽ മ​ധ്യ​വ​യ​സ്ക​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ണ്ണൂ​ർ സി​റ്റി നാ​ലു​വ​യ​ൽ കോ​ണ​ത്ത് താ​ഴ​ത്ത് വീ​ട്ടി​ൽ ബ​ഷീ​റാ​ണ് (50) മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച അ​മ്പ​ല​പ്പു​ഴ തോ​ട്ട​പ്പ​ള്ളി പൊ​ഴി​യി​ൽ വ​ള്ളം മ​റി​ഞ്ഞ് കാ​ണാ​താ​യ ബി​ഹാ​ർ സ്വ​ദേ​ശി രാ​ജ് കു​മാ​റി​ന്‍റെ (23) മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മ​രം വീ​ണ് പലയിടത്തും റോ​ഡ് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. വൈ​ദ്യു​തി​ബ​ന്ധ​ം നി​ല​ച്ചു. ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നാ​ൽ ഡാ​മു​ക​ൾ തു​റ​ന്നു വി​ട്ടു.

പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളി​ലാ​ണ്​ മ​ഴ​ക്കെ​ടു​തി രൂ​ക്ഷം. പ​ത്ത​നം​തി​ട്ട​യി​ൽ 27 ക്യാ​മ്പു​ക​ൾ തു​റ​ന്നു. തൃ​ശൂ​രി​ൽ മൂ​ന്നും എ​റ​ണാ​കു​ള​ത്ത് ര​ണ്ടും മ​ല​പ്പു​റം, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ൽ ഒ​ന്നു വീ​ത​വും ക്യാ​മ്പു​ക​ൾ തു​റ​ന്നു. ക​ണ്ണൂ​ർ ജ​യി​ലി​ലെ സു​ര​ക്ഷ മ​തി​ൽ മ​ഴ​യി​ൽ ത​ക​ർ​ന്നു. തൃ​ശൂ​ർ ജി​ല്ല​യി​ലെ ചാ​ല​ക്കു​ടി​യി​ൽ ആ​ഞ്ഞ​ടി​ച്ച മി​ന്ന​ൽ​ച്ചു​ഴ​ലി​യി​ൽ അ​ഞ്ഞൂ​റി​ലേ​റെ മ​ര​ങ്ങ​ൾ നി​ലം​പൊ​ത്തു​ക​യും ര​ണ്ടാ​യി​ര​ത്തി​ലേ​റെ വാ​ഴ​ക​ൾ ന​ശി​ക്കു​ക​യും ചെ​യ്തു. മി​ന്ന​ല്‍ ചു​ഴ​ലി​യി​ലും തീ​വ്ര മ​ഴ​യി​ലും വൈ​ദ്യു​തി​വി​ത​ര​ണ ശൃം​ഖ​ല​ക്ക്​ വ​ലി​യ നാ​ശം സം​ഭ​വി​ച്ചെ​ന്ന്​ കെ.​എ​സ്.​ഇ.​ബി അ​റി​യി​ച്ചു. തൃ​ക്കൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും നേ​രി​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. മ​​ഴ​ക്കെ​ടു​തി​യി​ൽ പ​ത്ത​നം​തി​ട്ട തി​രു​വ​ല്ല​യി​ൽ നി​ര​ണം പ​ന​ച്ചി​മൂ​ട് എ​സ് മു​ക്ക് ജ​ങ്​​ഷ​നു സ​മീ​പ​ത്തെ ഏ​ക​ദേ​ശം 135 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള സി.​എ​സ്.​ഐ പ​ള്ളി ത​ക​ർ​ന്നു. ഇ​തു​വ​രെ 14 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. 398 വീ​ടു​ക​ൾ​ക്കു കേ​ടു​പാ​ടു​ക​ൾ പ​റ്റി. 64 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി 1154 പേ​രെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. അ​തി​ശ​ക്ത മ​ഴ തു​ട​രാ​നു​ള്ള സാ​ധ്യ​ത മു​ൻ​നി​ർ​ത്തി വ്യാ​ഴാ​ഴ്ച ഇ​ടു​ക്കി, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

Anusha PV

Recent Posts

മഹാ വികാസ് അഘാഡി സഖ്യമല്ല, മഹാ വിനാശ് അഘാഡി സഖ്യം ! എൻഡിഎയുടെ വിജയം തെളിയിക്കാൻ പ്രതിപക്ഷത്തിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ബിജെപി വനിതാ നേതാവ് ഷൈന എൻസി

മുംബൈ : എൻഡിഎ സർക്കാരിന് മഹാ വികാസ് അഘാഡിയുടെ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് ബിജെപി വനിതാ നേതാവ് ഷൈന എൻസി. എൻഡിഎ…

34 mins ago

ഇടത് വലത് മുന്നണികൾ കേരളത്തിൽ മുസ്ലീം പ്രീണനം നടത്തുന്നു! ആഞ്ഞടിച്ച് വെള്ളാപ്പള്ളി |Vellapally Natesan

ഇടത് വലത് മുന്നണികൾ കേരളത്തിൽ മുസ്ലീം പ്രീണനം നടത്തുന്നു! ആഞ്ഞടിച്ച് വെള്ളാപ്പള്ളി |Vellapally Natesan

39 mins ago

ജൂലൈ നാലിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഋഷി സുനകിനെ കാത്തിരിക്കുന്നത് വൻ തിരിച്ചടി ? |rishi sunak

ജൂലൈ നാലിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഋഷി സുനകിനെ കാത്തിരിക്കുന്നത് വൻ തിരിച്ചടി ? |rishi sunak

41 mins ago

പാർട്ടി മാറി ചിന്തിക്കണം ; ജനങ്ങളെ കേൾക്കാൻ തയാറാകണം ! തെരഞ്ഞെടുപ്പിൽ പാർട്ടി അനുഭാവികളുടെ വോട്ട് പോലും കിട്ടിയില്ല ; തുറന്നടിച്ച് സിപിഐഎം നേതാവ് തോമസ് ഐസക്ക്

എറണാകുളം : ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ കനത്ത തോൽവിയിൽ പാർട്ടിക്കെതിരെ തുറന്നടിച്ച് സിപിഐഎം നേതാവ് തോമസ് ഐസക്ക്. തെരഞ്ഞെടുപ്പിൽ പാർട്ടി…

54 mins ago

കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം; ശല്യം ചെയ്ത യുവാവിനെ മർദ്ദിച്ച് 23കാരി, ശേഷം മാസ് ഡയലോഗും!

കോഴിക്കോട്: കെഎസ്ആർടിസി ബസിൽ വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം. മാനന്തവാടിയിൽ നിന്നും കോഴിക്കോട് പോകുന്ന കെഎസ്ആർടിസി ബസിൽ വച്ചാണ് 23കാരിക്ക്…

1 hour ago

ഭാരതത്തിന്റെ സ്വപ്ന പദ്ധതി! ഇന്ത്യ- മിഡിൽ ഈസ്റ്റ്- യുറോപ്പ് ഇടനാഴിയെ പിന്തുണച്ച് ജി 7 രാജ്യങ്ങൾ

ഭാരതത്തിന്റെ സ്വപ്ന പദ്ധതി! ഇന്ത്യ- മിഡിൽ ഈസ്റ്റ്- യുറോപ്പ് ഇടനാഴിയെ പിന്തുണച്ച് ജി 7 രാജ്യങ്ങൾ

2 hours ago