Kerala

ലോറിയിൽ സ്‌ഫോടക വസ്തു എത്തിയതിൽ അന്വേഷണം ! 5 ജില്ലകളിൽ എൻഐഎ പരിശോധന; കാസർഗോഡ് വീട്ടിൽ നിന്ന് സ്ഫോടകകവസ്തു പിടിച്ചെടുത്തു

കോഴിക്കോട് : മലപ്പുറം ചെമ്മാട് വൻതോതിൽ സ്‌ഫോടകവസ്തുക്കൾ പിടികൂടിയ സംഭവത്തിൽ അന്വേഷണം ശക്തമാക്കി ദേശീയ അന്വേഷണ ഏജൻസി. കേസുമായി ബന്ധപ്പെട്ട് മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ഉൾപ്പെടെ അഞ്ച് ജില്ലകളിലാണ് ഒരേസമയം എൻഐഎ സംഘം മിന്നൽ പരിശോധന നടത്തുന്നത്. കാസർഗോഡ് കടുമേനി സ്വദേശി ജോർജിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ അഞ്ചുവർഷത്തോളം പഴക്കമുള്ള ജലാറ്റിൻ സ്റ്റിക്കുകൾ അന്വേഷണസംഘം പിടിച്ചെടുത്തു.

കഴിഞ്ഞ ഫെബ്രുവരിയിൽ ഉള്ളി ചാക്കുകളിൽ ഒളിപ്പിച്ച നിലയിൽ ലോറിയിൽ കടത്തുകയായിരുന്ന വൻ സ്‌ഫോടകവസ്തു ശേഖരമാണ് പോലീസ് പിടികൂടിയത്. കേസിൽ നേരത്തെ അറസ്റ്റിലായ മുക്കം സ്വദേശികളായ പ്രതികളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്കാണ് ഇപ്പോൾ എൻഐഎ അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. കേസിലെ പ്രധാന പ്രതികളിലൊരാളായ ഹാരിസിന്റെ മുക്കത്തെ വീടുകളിലും ഇയാളുടെ ഉടമസ്ഥതയിലുള്ള ‘ബ്രിക്സ്’ എന്ന സ്ഥാപനത്തിലും നിലവിൽ എൻഐഎ സംഘം വിശദമായ പരിശോധന നടത്തിവരികയാണ്. കൂടാതെ മറ്റൊരു പ്രതിയുടെ ഭാര്യവീട് സ്ഥിതി ചെയ്യുന്ന മലപ്പുറം വണ്ടൂരിലും റെയ്ഡ് തുടരുന്നുണ്ട്.

ആദ്യഘട്ടത്തിൽ ക്വാറി ആവശ്യങ്ങൾക്കായി എത്തിച്ചതാണ് ഈ സ്‌ഫോടകവസ്തുക്കൾ എന്നാണ് കരുതിയിരുന്നതെങ്കിലും, സംഭവത്തിന് പിന്നിൽ വലിയ തോതിലുള്ള അവിശുദ്ധ ശൃംഖലയുണ്ടെന്ന സംശയത്തിലാണ് ദേശീയ അന്വേഷണ ഏജൻസി കേസ് ഏറ്റെടുത്തത്. ഇതിലും വലിയ അളവിൽ മുൻപും സ്‌ഫോടകവസ്തുക്കൾ കടത്തിയിട്ടുണ്ടോ എന്ന കാര്യത്തിലും എൻഐഎ വ്യക്തത തേടുന്നുണ്ട്. പ്രതികളുടെ സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നും കേസിൽ നിർണായക വഴിത്തിരിവാകാവുന്ന രേഖകളും ഡിജിറ്റൽ തെളിവുകളും ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. വരും ദിവസങ്ങളിലും കൂടുതൽ സ്ഥലങ്ങളിലേക്ക് പരിശോധന നീളുമെന്നാണ് സൂചന.

B4 Admin

Recent Posts

തമിഴകത്തിന്റെ ധീരനക്ഷത്രം: സനാതന ധർമ്മത്തിന്റെയും ദേശീയതയുടെയും പ്രതീകമായ അയ്യാ മുത്തുരാമലിംഗ തേവർക്ക് സ്മരണാഞ്ജലി!

"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…

20 hours ago

വീണ്ടും ചരിത്രം കുറിക്കാൻ ISRO: ഇന്ന് രാത്രി കുതിച്ചുയരും GSLV-F18, ലക്ഷ്യം ഇന്ത്യയുടെ സ്വന്തം NavIC!

ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…

23 hours ago

രാഹുൽ ഗാന്ധിയുടെ ‘സീതാരാമ’ പ്രയോഗം: രാഷ്ട്രീയ മര്യാദയോ മനഃപൂർവമായ പരിഹാസമോ?

ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…

24 hours ago

പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണം; സെക്രട്ടേറിയറ്റിന് മുന്നിൽ BRPMS പ്രതിഷേധ ധർണ്ണ

പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…

2 days ago

ഷെയ്ഖ് ഹസീനയുടെ രാജ്യംവിടൽ വീഡിയോയുടെ പേരിൽ ജോലി നഷ്ടപ്പെട്ടെന്ന് സൂചന: മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ നദിയിൽ മരിച്ച നിലയിൽ

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…

2 days ago

1,170 കോടിയുടെ ജൗഹർ സർവകലാശാല സ്വത്തുക്കൾ ഇ.ഡി അറ്റാച്ച് ചെയ്തു: അസം ഖാനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിർണായക നടപടി

സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…

2 days ago