India

പ്രാധാന്യം രാഹുലിന്റെ സമയത്തിന് ! ഡി കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞാ തീയതി നിശ്ചയിച്ചതിൽ കോൺഗ്രസിനെതിരെ പരിഹാസം

ബെംഗളൂരു : ആഭ്യന്തര തർക്കങ്ങൾക്കൊടുവിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പുകച്ചുപുറത്താക്കിയതിന് പിന്നാലെ, പുതിയ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞാ തീയതി നിശ്ചയിച്ചതിലും കോൺഗ്രസ് നേതൃത്വത്തിന്റെ ഇരട്ടത്താപ്പും കപട ശാസ്ത്രവിശ്വാസവും ചർച്ചയാകുന്നു. കോൺഗ്രസ് ഹൈക്കമാൻഡിന്റെ സമ്മർദ്ദത്തെത്തുടർന്ന് സിദ്ധരാമയ്യ രാജിവെച്ചതോടെ ജൂൺ 3-നാണ് പുതിയ ശിവകുമാർ മന്ത്രിസഭ അധികാരമേൽക്കാൻ ഒരുങ്ങുന്നത്. എന്നാൽ ഈ തീയതി തിരഞ്ഞെടുത്തതിന് പിന്നിലെ മാനദണ്ഡങ്ങളാണ് ഇപ്പോൾ വലിയ രാഷ്ട്രീയ പരിഹാസങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.

ബിജെപിയുടെ ആചാരങ്ങളെയും വിശ്വാസങ്ങളെയും ശാസ്ത്രവിരുദ്ധമെന്ന് നിരന്തരം വിമർശിക്കുകയും ഭരണഘടനാ മൂല്യങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കുകയും ചെയ്യുന്ന കോൺഗ്രസ്, ഒരു സംസ്ഥാനത്തിന്റെ ഭരണത്തലവന്റെ സത്യപ്രതിജ്ഞയ്ക്കായി ജ്യോത്സ്യന്റെ മുന്നിൽ കവിടി നിരത്തിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കടുത്ത ദൈവവിശ്വാസിയായ ഡി.കെ. ശിവകുമാർ തന്റെ വ്യക്തിപരമായ ജ്യോത്സ്യൻ ബെല്ലൂർ ദ്വാരകാനാഥിനെ കണ്ട് കുറിച്ച ‘ശുഭമുഹൂർത്തം’ നോക്കിയാണ് ജൂൺ 3 എന്ന തീയതി ഉറപ്പിച്ചത്. ജനവിധി മാനിക്കുന്നതിനേക്കാളും ഭരണഘടനാപരമായ അടിയന്തരസാഹചര്യങ്ങളേക്കാളും കോൺഗ്രസിന് പ്രധാനം രാഹുൽ ഗാന്ധിയുടെ ഒഴിവുസമയവും ജ്യോത്സ്യന്റെ പ്രവചനവുമാണെന്ന വിമർശനം ഇതോടെ ശക്തമായി.

രാഹുൽ ഗാന്ധിയുടെ സാന്നിധ്യം ഉറപ്പാക്കുക എന്നതാണ് തീയതി നീട്ടിവെച്ചതിന് പിന്നിലെ മറ്റൊരു ഘടകമായി കോൺഗ്രസ് വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ജനക്ഷേമ സഖ്യത്തെക്കുറിച്ചും സാമൂഹിക നീതിയെക്കുറിച്ചും പ്രസംഗിക്കുന്ന രാഹുൽ ഗാന്ധി, കർണാടകയിലെ ഏക പിന്നാക്ക വിഭാഗ (OBC) മുഖ്യമന്ത്രിയായ സിദ്ധരാമയ്യയെ മാറ്റാൻ ശിവകുമാർ ക്യാമ്പിന്റെ നിരന്തര സമ്മർദ്ദത്തിന് വഴങ്ങുകയായിരുന്നു. ഒടുവിൽ അധികാരം പിടിച്ചെടുത്ത ഗ്രൂപ്പിന്റെ താല്പര്യങ്ങൾക്ക് മുന്നിൽ കീഴടങ്ങിയ ഹൈക്കമാൻഡ്, ദളിത്-ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഉപമുഖ്യമന്ത്രി പദം നൽകി തടിയൂരാനുള്ള ശ്രമത്തിലാണ്.

അധികാര വടംവലിയിൽ സിദ്ധരാമയ്യയെ ഒതുക്കിയതിന് പകരമായി അദ്ദേഹത്തിന്റെ മകൻ യതീന്ദ്ര സിദ്ധരാമയ്യയ്ക്ക് പുതിയ മന്ത്രിസഭയിൽ പ്രധാന വകുപ്പ് നൽകി തൃപ്തിപ്പെടുത്താനുള്ള നാടകങ്ങളും അണിയറയിൽ സജീവമാണ്. ജ്യോത്സ്യന്റെ മുഹൂർത്തവും നേതാക്കളുടെ വിദേശയാത്രകളും നോക്കി ഭരണം നിയന്ത്രിക്കുന്ന കോൺഗ്രസിന്റെ ഈ സമീപനം, പാർട്ടി ഉയർത്തിപ്പിടിക്കുന്ന ‘പുരോഗമന’ വാദങ്ങളുടെ പൊള്ളത്തരമാണ് ഒരിക്കൽക്കൂടി തുറന്നുകാട്ടുന്നത്.

B4 Admin

Recent Posts

ശബരിമല-മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പ്. പന്തളം കൊട്ടാരത്തില്‍ നിന്നുള്ള കുരുന്നുകളെ നിശ്ചയിച്ചു, ദേവനന്ദനും അനശ്വരയും സന്നിധാനത്തേക്ക്

ശബരിമല - മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തില്‍ നിന്ന് കുട്ടികളെ ചുമതലപ്പെടുത്തി. ദേവനന്ദന്‍ അര്‍ജുന്‍,…

4 hours ago

സൗദി വിമാനത്താവളങ്ങളിലും എണ്ണക്കമ്പനികള്‍ക്കും നേരെ ആക്രമണം തുടരുമെന്ന് ഹൂതികളുടെ വെല്ലുവിളി. ട്രംപിന്റെ മുന്നറിയിപ്പുകളെ കാറ്റില്‍പ്പറത്തി യെമന്‍ വിമതര്‍

സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര്‍ ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന്‍ പ്രസിഡന്റ്…

6 hours ago

അമേരിക്കയിലെ ഇല്ലിനോയിയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണ പദ്ധതി. 19-കാരന്‍ അറസ്റ്റില്‍, വന്‍ കൂട്ടക്കൊല തടഞ്ഞ് പൊലീസ്

വാഷിങ്ടന്‍ : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില്‍ ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…

7 hours ago

ഇസ്രയേല്‍ സര്‍വീസുകളില്‍ പാകിസ്ഥാന്‍ ജീവനക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി എയര്‍ ഫ്രാന്‍സ്. ഫ്‌ലൈദുബായ് സംഭവത്തിന് പിന്നാലെ നടപടി കടുപ്പിച്ച് വിമാനക്കമ്പനികള്‍

ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകളില്‍ പാകിസ്ഥാന്‍ പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്കും എയര്‍ ഫ്രാന്‍സ് വിലക്കേര്‍പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…

7 hours ago

റിയാദിന് നേരെ വീണ്ടും ഹൂതി മിസൈലാക്രമണം. ഒരാള്‍ക്ക് പരിക്ക്, പ്രവാസികള്‍ക്കായി കണ്‍ട്രോള്‍ റൂമുകളും നോര്‍ക്ക സൗദി ഹെല്‍പ്പ് ഡെസ്‌കും തുറന്നു

റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര്‍ നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…

19 hours ago

ജര്‍മനിയില്‍ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം. 2 മലയാളികള്‍ ഉള്‍പ്പെടെ 3 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

ബെര്‍ലിന്‍ : ജര്‍മനിയിലെ ബോസും നഗരത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 2 മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. അഞ്ച്…

19 hours ago