Kerala

നിക്ഷേപക സംഗമം ! കേന്ദ്ര സർക്കാരിൽ നിന്ന് കേരളത്തിന് ലഭിച്ചിരിക്കുന്നത് വിപുലമായ വികസന പദ്ധതികളെന്ന് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ദില്ലി : വിപുലമായ വികസന പദ്ധതികളാണ് നിക്ഷേപക സംഗമം വഴി കേന്ദ്ര സർക്കാരിൽ നിന്ന് കേരളത്തിന് ലഭിച്ചിരിക്കുന്നതെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ.
മറ്റ് സംസ്ഥാനങ്ങൾക്കൊപ്പം കേരളത്തിൻ്റെ വികസനവും ത്വരിതപ്പെടുത്തുന്നതിന് പദ്ധതികൾ സഹായകമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

“നിക്ഷേപക സംഗമത്തിൽ പങ്കെടുത്ത മൂന്ന് മന്ത്രിമാരിലൂടെ കേന്ദ്ര സർക്കാർ മുന്നോട്ട് വച്ച ഹൈവേകളുടെ നിർമ്മാണവും തുറമുഖങ്ങളുടെ വികസനവും അതിവേഗ റെയിൽ ലൈനു മടക്കം കേരളത്തിൻ്റെ വളർച്ചക്കുതകുന്ന നിരവധി പദ്ധതികൾ മുൻപെങ്ങുമില്ലാത്ത വിധം കേരളത്തിൻ്റെ മുഖഛായ തന്നെ മാറ്റും. ഇവ യാഥാർത്ഥ്യമാവുന്ന മുറക്ക് കേരളം തീർച്ചയായും വികസിത ഇന്ത്യയുടെ കവാടമായി മാറുകയും ചെയ്യും.

കേരളത്തിൽ മാറി മാറി വന്ന സിപിഎം, കോൺഗ്രസ് സർക്കാരുകളുടെ അക്രമവും അഴിമതിയും ബിസിനസ് വിരുദ്ധ അന്തരീക്ഷവും നിക്ഷേപങ്ങളുടെയും തൊഴിലവസരങ്ങളുടെയും അഭാവവുമെല്ലാം ചേർന്ന് കേരളത്തിൻ്റെ അനന്തമായ വികസന സാദ്ധ്യതകൾ ഏറെക്കാലം നമുക്ക് പ്രയോജനപ്പെടാതെ പോയി. കേരളത്തിൻ്റെ ഈ രാഷ്ട്രീയ സ്ഥിതി മാറേണ്ടതുണ്ട്. നിഷ്ക്രിയതയുടെ രാഷ്ട്രീയത്തിന് പകരം കാര്യക്ഷമതയുടെ രാഷ്ട്രീയം ഇവിടെ നടപ്പാകണം. നിക്ഷേപക സംഗമത്തിൽ പങ്കെടുത്തു കൊണ്ട് കേന്ദ്ര മന്ത്രിമാർ മുന്നോട്ടു വച്ച പദ്ധതികൾ വികസനോന്മുഖ രാഷ്ട്രീയ നിലപാടുകൾ കൈക്കൊള്ളുന്നതിന് ഇനിയെങ്കിലും സംസ്ഥാന സർക്കാരിന് പ്രേരകമാകട്ടെ”- രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു.

B4 Admin

Recent Posts

രാജ്യതലസ്ഥാനത്ത് മലിനീകരണ ഭീഷണി: ദില്ലിയിലെ വായുനിലവാരം അതീവ മോശം

ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…

1 minute ago

അമ്മയുടെ അനുഗ്രഹത്തോടെ 2027ലെ മഹാമാഘം: തിരുനാവായയിലും തവനൂരിലും ഒരുമിച്ച് മഹോത്സവം നടത്താൻ തീരുമാനം

കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…

15 hours ago

കെജിഎംയുവിലെ മതപരിവർത്തന ആരോപണം: എസ്ടിഎഫ് റിപ്പോർട്ടിൽ നടപടി കടുപ്പിച്ച് യോഗി സർക്കാർ, അന്വേഷണത്തിന് സർവകലാശാല

ലഖ്‌നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…

17 hours ago

ഡിവൈഎസ്പി നിയമനം: തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ ചോദ്യങ്ങളുയർത്തി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…

20 hours ago

കേരളപ്പിറവി ദിനത്തിൽ ശങ്കരാചര്യർ പകർന്നു തന്ന ഭാരതത്തിൻ്റെ ഏകാത്മതയെ വണങ്ങാം: ഗവർണർ ഓംപ്രകാശ് മാഥൂർ

തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…

22 hours ago

മലയാളത്തിൽ ആശംസകളുമായി പ്രധാനമന്ത്രി, കേരളപ്പിറവി ദിനത്തിൽ മലയാളികളുടെ പ്രതിഭയെയും പാരമ്പര്യത്തെയും വാനോളം പുകഴ്ത്തി നരേന്ദ്ര മോദി!

സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…

22 hours ago