Kolkata ready to win IPL against Punjab
ദുബായ്: ഐപിഎൽ (IPL) 14ാം സീസണിന്റെ കലാശപ്പോരാട്ടം ഇന്ന്. ഹേന്ദ്രസിങ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സും ഒയിൻ മോർഗൻ നയിക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമാണ് കലാശപോരാട്ടത്തിൽ ഏറ്റുമുട്ടുന്നത്. ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 7.30നാണ് മത്സരം. കെകെആര്‍ എലിമിനേറ്ററില്‍ ആര്‍സിബിയെ തോല്‍പ്പിച്ചപ്പോള്‍ രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെയാണ് പരാജയപ്പെടുത്തിയത്.
ഐപിഎൽ കിരീടങ്ങൾ മുൻപും നേടിയിട്ടുള്ള ടീമുകളാണ് ചെന്നൈയും കൊൽക്കത്തയും. മൂന്ന് കിരീടങ്ങൾ നേടിയ ചെന്നൈയും രണ്ട് കിരീടങ്ങൾ നേടിയ കൊൽക്കത്തയും ഒരു കിരീടം കൂടി ലക്ഷ്യമിടുന്നത്. ലീഗ് ഘട്ടത്തിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനക്കാരായിരുന്ന ചെന്നൈ സൂപ്പർ കിങ്സ്, ഒന്നാം സ്ഥാനക്കാരായ ഡൽഹി ക്യാപിറ്റൽസിനെ ഒന്നാം ക്വാളിഫയറിൽ വീഴ്ത്തിയാണ് ഫൈനലിലെത്തിയത്. പോയിന്റ് പട്ടികയിൽ നാലാം സ്ഥാനക്കാരായിരുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, എലിമിനേറ്ററിൽ വിരാട് കോലിയുടെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെയും രണ്ടാം ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസിനെയും വീഴ്ത്തിയാണ് ഫൈനലിലെത്തിയത്.
ഇത്തവണയും സിഎസ്‌കെയ്ക്ക് നേരിയ മേധാവിത്വമുണ്ട്. ചെന്നൈ കിരീടമുയര്‍ത്തുമെന്നാണ് മിക്ക പ്രവചനവും പറയുന്നതും. എന്നാല്‍, ഫൈനലിലെത്തിയ രണ്ടു തവണയും കിരീടം നേടിയ റെക്കോര്‍ഡ് കെകെആറിനാണ്. 2012ലെ ഫൈനലില്‍ സിഎസ്‌കെയെ തന്നെ തോല്‍പ്പിക്കുകയും ചെയ്തു.
ചെന്നൈ സൂപ്പര്‍ കിങ്‌സ് സാധ്യതാ ടീം: ഫാഫ് ഡു പ്ലസിസ്, റിതുരാജ് ഗെയ്ക്ക്‌വാദ്, മോയീന്‍ അലി, റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായിഡു, എംഎസ് ധോണി, രവീന്ദ്ര ജഡേജ, ഡ്വെയ്ന്‍ ബ്രാവോ, ശാര്‍ദുല്‍ താക്കൂര്‍, ദീപക് ചാഹര്‍, ജോഷ് ഹസല്‍വുഡ്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സാധ്യതാ ടീം: ശുഭ്മാന്‍ ഗില്‍, വെങ്കടേഷ് അയ്യര്‍, നിതീഷ് റാണ, രാഹുല്‍ ത്രിപാഠി, ഇയോയിന്‍ മോര്‍ഗന്‍, ദിനേഷ് കാര്‍ത്തിക്, ആന്ദ്രെ റസ്സല്‍/ഷാക്കിബ് അല്‍ ഹസന്‍, സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി, ശിവം മവി, ലോക്കി ഫെര്‍ഗൂസന്‍.
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…
വി കെ പ്രശാന്തിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം ! തദ്ദേശ തെരഞ്ഞെടുപ്പിൽ ലീഡ് ചെയ്‌തത് ബിജെപി ! തുറന്ന പോരാട്ടത്തിന്…