ഐഡിഎഫ് പുറത്തുവിട്ട ദൃശ്യങ്ങളിൽ നിന്ന്
ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ ടെഹ്‌റാനിലെ വിമാനത്താവളത്തിൽ നടത്തിയ ആക്രമണത്തിലൂടെ ഇറാനിയൻ വ്യോമസേനയുടെ രണ്ട് അമേരിക്കൻ നിർമ്മിത എഫ് -14 യുദ്ധവിമാനങ്ങൾ തകർത്ത് ഇസ്രായേൽ. ഐഡിഎഫ് വക്താവ് എഫി ഡെഫ്രിൻ ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഇക്കാര്യം സ്ഥിരീകരിക്കുകയും ഐഡിഎഫ് അവരുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
1979 ലെ ഇസ്ലാമിക വിപ്ലവത്തെ തുടർന്ന് അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം വഷളാകുന്നതിന് മുമ്പ്, 70 കളുടെ തുടക്കത്തിലാണ് ഷാ മുഹമ്മദ് റെസ പഹ്‌ലവി ഭരണകൂടം അമേരിക്കയിൽ നിന്ന് 80 എഫ്-14 വിമാനങ്ങൾ വാങ്ങുന്നത്. അമേരിക്കൻ നിർമ്മാതാക്കളായ ഗ്രുമ്മൻ നിർമ്മിച്ച രണ്ട് സീറ്റർ ഇരട്ട എഞ്ചിൻ യുദ്ധവിമാനമായ F-14 ടോംകാറ്റ്, 2006 സെപ്റ്റംബറിൽ കാലപ്പഴക്കത്തെ തുടർന്ന് അമേരിക്കൻ വ്യോമസേന സേവനത്തിൽ നിന്ന് പിൻവലിച്ചിരുന്നു.
1986 ലെ ആക്ഷൻ ബ്ലോക്ക്ബസ്റ്റർ “ടോപ്പ് ഗൺ” എന്ന ചിത്രത്തിലൂടെയാണ് എഫ്-14 ടോംകാറ്റ് പ്രശസ്തമാകുന്നത് .ഒരു F-14 വിമാനത്തിന്റെ പറക്കൽ സമയത്തിന് നിർമ്മാതാക്കൾ അമേരിക്കൻ നാവികസേനയ്ക്ക് ഏകദേശം 900,000 ഡോളറാണ് നൽകിയത്. 2022-ൽ ” ടോപ്പ് ഗൺ: മാവെറിക്ക് ” എന്നചിത്രത്തിലും എഫ്-14 ടോംകാറ്റ് പ്രത്യക്ഷപ്പെട്ടു .
മൂക്കടപ്പ് നിസാരക്കാരനല്ല.. അത് ഒരു പക്ഷെ ഇതിന്റെ ലക്ഷണവുമാകാം..പിആർഎസ് ആശുപത്രിയിലെ കൺസൾട്ടന്റ് ഇഎൻടി സർജൻ ഡോ. ഗോവിന്ദ് മോഹൻദാസ് സംസാരിക്കുന്നു…
IFFK-യിൽ റസൂൽ പൂക്കൂട്ടിയുടെ ഉശിരൻ ചോദ്യം: "കേന്ദ്ര വിദേശനയത്തിനെതിർക്കുന്ന നിങ്ങൾ ഇന്ത്യക്കാരനാണോ?!" മാധ്യമങ്ങളെ തകർത്തെറിഞ്ഞ ഈ തീവ്രമായ സംഭാഷണം ദേശീയതയുടെ…
കൊച്ചി : അന്തരിച്ച നടൻ ശ്രീനിവാസന്റെ മൃതദേഹം എറണാകുളം ടൗൺ ഹാളിൽ തുടരുന്നു. അദ്ദേഹത്തെ അവസാന നോക്ക് കാണുവാൻ നൂറ്…
ഭാരതത്തിന്റെ ആന്തരിക ശത്രുക്കളെക്കുറിച്ചുള്ള ഈ വീഡിയോയിൽ, '0.5 ഫ്രണ്ട്' അഥവാ അർദ്ധ മുന്നണിയുടെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു. രാജ്യത്തിന്റെ ഐക്യത്തെ അപകടമാക്കുന്ന…
വിദ്യാർത്ഥി നേതാവിന്റെ കൊലപാതകത്തിൽ വ്യാപക പ്രതിഷേധം. കൊലപാതകത്തിന് പിന്നിൽ ഇന്ത്യയെന്ന് പ്രചാരണം. ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ പ്രക്ഷോഭകർ വളഞ്ഞു. ബംഗ്ലാദേശിൽ…
അതിർത്തിയിൽ നിരന്തരം പ്രകോപനം സൃഷ്ടിച്ച് ബംഗ്ലാദേശ് ! ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ രണ്ടു മാസമായി തുടരുന്ന സംഘർഷം വർദ്ധിക്കുന്നു. യുദ്ധ…