അഡ്വാന്റേജ് സ്വീറ്റ്
ഒമാൻ തീരത്ത് നിന്ന് തങ്ങളുടെ രണ്ടു കപ്പലുകളിൽ ഒന്നിൽ ഇടിച്ചെന്നാരോപിച്ച് ഇറാൻ പിടിച്ചെടുത്ത എണ്ണക്കപ്പലിൽ കുടുങ്ങിയവരിൽ 24 ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ട് എന്ന റിപ്പോർട്ട് പുറത്ത് വന്നു. അഡ്വാന്റേജ് സ്വീറ്റ് എന്ന അമേരിക്കൻ കപ്പലാണ് ഇറാൻ പിടിച്ചെടുത്തത്. പിടിച്ചെടുത്ത കപ്പൽ ഇറാൻ നാവിക സേന അജ്ഞാതമായ തുറമുഖത്തേക്ക് മാറ്റി. അതെസമയം ജീവനക്കാരെയും കപ്പലിനെയും മോചിപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. കുടുങ്ങിയവരുടെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
അഡ്വാന്റേജ് സ്വീറ്റ് ഇടിച്ചുണ്ടായ അപകടത്തിൽ കപ്പലിൽ ഉണ്ടായിരുന്ന രണ്ട് ഇറാനിയൻ ജീവനക്കാരെ കാണാതാവുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ അവകാശപ്പെടുന്നു. കപ്പലിനെ ഉടൻ മോചിപ്പിക്കണമെന്ന് അമേരിക്കൻ നാവികസേന ആവശ്യപ്പെട്ടു. ഗൾഫ് സമുദ്രത്തിൽ ഇറാന്റെ തുടർച്ചയായ ഇടപെടലുകൾ അമേരിക്കൻ നാവികസേനയെ ചൊടിപ്പിച്ചിട്ടുണ്ട്. കുവൈറ്റിൽ നിന്ന് എണ്ണ കൊണ്ടുവന്ന അഡ്വാന്റേജ് സ്വീറ്റ് എന്ന കപ്പൽ ഷെവ്‌റോൺ കോർപ്പറേഷനാണ് ചാർട്ടർ ചെയ്തതെന്ന് അഡ്വാന്റേജ് ടാങ്കേഴ്‌സ് വക്താവ് പറഞ്ഞു.
മറൈൻ ട്രാഫിക് ട്രാക്കിംഗ് വെബ്‌സൈറ്റ് നൽകുന്ന വിവരങ്ങൾ അനുസരിച്ച് ടെക്‌സാസിലെ ഹ്യൂസ്റ്റണിലേക്ക് പോകുകയായിരുന്നു കപ്പൽ. ലോകത്ത് കടൽ വഴിയുള്ള എണ്ണ ഗതാഗത്തിന്റെ മൂന്നിലൊന്നും ഗൾഫ് സമുദ്രത്തിലൂടെയാണ്.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…