Is Iran behind the assassination attempt on Trump? A report by American intelligence agencies weeks ago! The investigation team could not clear the mystery
വാഷിംഗ്ടൺ: മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ ഗൂഢാലോചന നടത്തുന്നുണ്ടെന്ന വിവരം ആഴ്ചകൾക്ക് മുൻപ് ലഭിച്ചിരുന്നുവെന്ന് രഹസ്യാന്വേഷണ ഏജൻസികൾ. വിവരം ലഭിച്ച് ആഴ്ചകൾ പിന്നിടും മുൻപാണ് ട്രംപിനെതിരെ കൊലപാതകശ്രമം നടന്നത്. രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചതിനെ തുടർന്ന് ട്രംപിന്റെ സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിക്കാൻ സാധിച്ചിരുന്നു. അതുകൊണ്ടാണ് വൻ അപകടം ഒഴിവായത്.
2020 ൽ ഡ്രോൺ ആക്രമണത്തിലൂടെ ഇറാന്റെ ഖുദ്സ് സേനയുടെ തലവൻ ഖാസിം സുലൈമാനിയെ യു എസ് സേന കൊലപ്പെടുത്തിയിരുന്നു. അന്ന് മുതൽ ട്രംപിനും അദ്ദേഹത്തിന്റെ മുൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയ്ക്കുമെതിരെ ടെഹ്‌റാനിൽ നിന്ന് ഭീഷണി തുടരുകയാണ്. ഇതിനെതിരെ ശക്തമായ സുരക്ഷാ നടപടികൾ സ്വീകരിച്ചുവരുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിക്കുന്നുണ്ട്.
അതേസമയം, ഇരുപതുകാരനായ തോമസ് മാത്യു ക്രൂക്ക്‌സ് എന്തിനാണ് മുൻ യുഎസ് പ്രസിഡന്റിനെ വധിക്കാൻ ശ്രമിച്ചത് എന്നതിൽ വ്യക്തത വന്നിട്ടില്ല. പെൻസിൽവാനിയയിലെ ബെഥേൽ പാർക്ക് സ്വദേശിയാണ് തോമസ് മാത്യു ക്രൂക്ക്‌സ്. 2022 ലാണ് ക്രൂക്ക്‌സ് ഹൈസ്‌ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് വീടിനടുത്ത് ജോലി ചെയ്തു വരികയായിരുന്നു. അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നു ഇയാൾക്ക്. എല്ലാവരോടും പൊതുവേ സ്‌നേഹവും ബഹുമാനവും മാത്രമാണ് ഉണ്ടായിരുന്നത് എന്ന് സഹപാഠികൾ പറയുന്നു. എന്നാൽ എന്തിനാണ് ട്രംപിന് വധിക്കാൻ ശ്രമിച്ചത് എന്നതിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
ട്രംപിന് നേരെ വെടിവെയ്പ്പ് നടത്തിയതിന് പിന്നാലെ സ്‌നൈപർമാർ ക്രൂക്ക്‌സിനെ വധിച്ചിരുന്നു. തുടർന്ന് ക്രൂക്ക്‌സിന്റെ മൊബൈൽ ഫോണും കംപ്യൂട്ടറും അന്വേഷണ സംഘം പരിശോധിച്ചെങ്കിലും അക്രമത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാൽ ഇറാനിയൻ ഗുഢാലോചനയും ട്രംപിനെ വധിക്കാൻ ശ്രമിച്ച 20 കാരനും തമ്മിൽ ബന്ധമില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…