Is Israel behind the death of former Iranian President Ibrahim Raisi? Did pager blast lead to helicopter crash? Suspicion grows stronger
ടെഹ്‌റാൻ: മുൻ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിന് കാരണമായ ഹെലികോപ്റ്റർ അപകടത്തിലേക്ക് നയിച്ചത് പേജർ സ്ഫോടനമാണോ എന്ന അഭ്യൂഹം വ്യാപകമാകുന്നു. ലെബനനിലെ ഹിസ്ബുള്ള തീവ്രവാദികളുടെ കൈവശമുണ്ടായിരുന്ന പേജറുകൾ പൊട്ടിത്തെറിച്ച് നിരവധി തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു. ലെബനനിലെ ഹിസ്ബുള്ള അംഗങ്ങളുടെ കൈവശമുണ്ടായിരുന്ന പേജറുകൾ വാങ്ങുന്നതിൽ ഇറാനും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇറാനിലെ ഒരു പാർലമെന്റ് അംഗമാണ് വെളിപ്പെടുത്തൽ നടത്തിയത്. റെയ്സിക്കൊപ്പം പേജറുള്ള ചില ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. അപകട സമയം റെയ്സി പേജർ കൈവശം വച്ചിരുന്നോ എന്ന് വ്യക്തമല്ല. എന്നാൽ അഭ്യൂഹം ഉയർന്നതിനെ തുടർന്ന് സംഭവത്തിൽ വീണ്ടും അന്വേഷണം വേണമെന്നും ആവശ്യമുണ്ട്.
ഹെലികോപ്റ്റർ അപകടത്തിന് കാരണം മോശം കാലാവസ്ഥയെന്നാണ് ഇറാൻ വ്യക്തമാക്കിയത് . സംഭവത്തിൽ ദുരൂഹതിയില്ലെന്നും മൂടൽ മഞ്ഞ് പ്രതികൂലമായെന്നുമാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത് . മേയ് 19നാണ് റെയ്സിയും സംഘവും സഞ്ചരിച്ച കോപ്റ്റർ ഈസ്റ്റ് അസർബൈജാനിലെ പർവ്വത പ്രദേശത്ത് തകർന്നു വീണത്. വിദേശകാര്യമന്ത്രിയായിരുന്ന ഹുസൈൻ അമീർ അബ്ദുള്ളാഹിയാനും അപകടത്തിൽ കൊല്ലപ്പെട്ടു. ആ സമയത്ത് തന്നെ ഇതിനു പിന്നിൽ ഇസ്രായേൽ ആണെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരിന്നുവെങ്കിലും, ഇറാൻ തള്ളിക്കളയുകയായിരുന്നു.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…