A rare sight that is seen only twice in a year today! The rays of the setting sun will rise over the gopuram doors of Sripadmanabha Swamy Temple today.
തിരുവനന്തപുരം: വർഷത്തിൽ രണ്ട് തവണ മാത്രം ദൃശ്യമാകുന്ന ആ അപൂർവ കാഴ്ച്ച ഇന്ന് ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിൽ. ഇന്ന് രാവിലെ 6.15 -ന് ഉദയ സൂര്യ രശ്മികൾ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണ ധ്വജ സ്തംഭത്തിൽ പതിച്ചു അവ ഗർഭ ഗൃഹം വരെ എത്തി ചേരും. വൈകുന്നേരം 5.30-ക്ക് കിഴക്കേ കോട്ടയിൽ നിന്നാൽ സൂര്യൻ പത്മനാഭ സ്വാമിക്ഷേത്രത്തിലെ ഗോപുരത്തിന്റെ മധ്യത്തിലുള്ള താഴിക കുടത്തിന്റെ പിറകിലായി കാണാൻ സാധിക്കും.
സൂര്യൻ ആദ്യത്തെ കവാടത്തിൽ പ്രവേശിച്ച് കവാടം വഴി ഇറങ്ങുന്നതും കാണാം.അസ്തമയസൂര്യൻ ആദ്യം ഏറ്റവും മുകളിലത്തെ ഗോപുരവാതിലിന്റെ മദ്ധ്യത്തിൽ പ്രവേശിക്കും.തുടർന്ന് രണ്ടാമത്തെയും മൂന്നാമത്തെയും ഗോപുരവാതിലിലെത്തും.എന്നാൽ അസ്തമയസൂര്യൻ മൂന്നാമത്തെ ഗോപുരവാതിലിൽ പ്രവേശിക്കുമ്പോഴാണ് ഈ അത്യപൂർവമായ കാഴ്ച . നിർമാണ രീതി കൊണ്ട് ആരെയും വിസ്മയിപ്പിക്കുന്ന ശ്രീപത്മനാഭ സ്വാമി ക്ഷേത്രഗോപുരത്തിന് ഏഴ് നിലകളാണുള്ളത് .ഓരോ നിലയുടെ നടുവിലും ഇരുഭാഗത്തേക്കും കാണാവുന്ന വിധത്തിൽ ദ്വാരങ്ങളുണ്ട്.എല്ലാ വർഷവും മാർച്ച് 21-നും സെപ്റ്റംബർ 23-നും ഈ ദ്വാരങ്ങളിലൂടെ അസ്തമയ സൂര്യന്റെ പ്രകാശം മറുഭാഗത്തേക്ക് പതിക്കും. പകലും രാത്രിയും തുല്യമായി വരുന്ന ദിനങ്ങളാണിത്.
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…