Featured

മുസ്ലിം ആയതുകൊണ്ടാണോ മറ്റാരും മിണ്ടാത്തത് ?

കഴിഞ്ഞ ദിവസമാണ് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളെ പീഡനത്തിന് ഇരയാക്കിയതിന് മൂന്ന് മദ്രസ അധ്യാപകര്‍ തിരുവനന്തപുരം നെടുമങ്ങാട് അറസ്റ്റിലായത്. ശിശുക്ഷേമ സമിതിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൊല്ലം കുളത്തുപുഴ സ്വദേശി സിദ്ധിഖ്, തിരുവനന്തപുരം തൊളിക്കോട് സ്വദേശി മുഹമ്മദ് ഷമീർ, ഉത്തര്‍പ്രദേശ് സ്വദേശി മുഹമ്മദ് റാസാൾ ഹഖ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒരു വർഷമായി പ്രതികൾ നെടുമങ്ങാട് സ്റ്റേഷൻ പരിധിയിൽ മദ്രസ നടത്തി വരുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. കൊച്ചു കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനം നടത്തുന്നു എന്ന് സി.ഡബ്ല്യു.സിയ്‌ക്ക് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ലാപോലിസ് മേധാവി കിരൺ നാരായണന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇത്തരത്തിലുള്ള വാർത്ത വീണ്ടും വീണ്ടും ആവർത്തിക്കുമ്പോൾ നിരവധി ചോദ്യങ്ങൾ സ്വാഭാവികമായും ഉയർന്നു വരുന്നുണ്ട്. കാരണം, ആഴ്ചയിൽ മൂന്ന് നാല് കേസെങ്കിലും ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ, എന്തുകൊണ്ടാണ് തുടരെത്തുടരെ കൊച്ചുകുട്ടികളെ മദ്രസ്സാ ഉസ്താദുമാർ പീഡിപ്പിച്ചിട്ടും, അത് കേരളം ഒരു പ്രശ്നമായ് എടുക്കാത്തത് എന്നത് ഉത്തരം കിട്ടേണ്ട ചോദ്യം തന്നെയാണ്.

ഇത്രയും അധികം പീഡനക്കേസ് അതും കൊച്ചുകുട്ടികൾക്കെതിരേ വേറെയേതെങ്കിലും ഇൻസ്റ്റിറ്റ്യൂഷൻ വഴി നടക്കുന്നതായ് നമ്മൾ ഇതുവരെയും കേട്ടിട്ടില്ല. സിപിഎം എന്ന പാർട്ടിക്കാരുടെ അനേകം കേസുകൾ വരുന്നുണ്ടെങ്കിലും പക്ഷേ അത് മതത്തിന്റെയോ മതസ്ഥാപനത്തിന്റെയോ മറവിൽ അല്ല. അധികാരത്തിന്റെ തണൽ ലഭിയ്ക്കും എന്ന ഒരു അഡ്വാന്റേജ് മാത്രമേ അവർക്കുള്ളു. എന്നാൽ മദ്രസ്സാ ഉസ്താദുമാർക്ക് അധികാരത്തിന്റെ തണലും ലഭിയ്ക്കുന്നു, മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു എന്നല്ലാതെ സെൻസേഷണലൈസ് ചെയ്യുന്നുമില്ല. എന്തായാലും, ഇതിന്റെ ഇരകൾ മുസ്ലിം കുട്ടികൾ മാത്രമാണ്. അതിനാൽ, അതുകൊണ്ടാണോ മറ്റാരും മിണ്ടാത്തത് എന്ന ചോദ്യവും ബാക്കി നിൽക്കുകയാണ്. മുസ്ലിം ആയിപ്പോയതിന്റെ പേരിൽ, മുതിർന്നവർ ഇസ്ലാം മതത്തെ ഭയക്കുന്നതിന്റെ പേരിൽ, ചർച്ച ചെയ്യപ്പെട്ട് പരിഹാരം കാണപ്പെടാതെ പോകേണ്ടതാണോ ആ കൊച്ചുകുട്ടികളുടെ വേദനയും കണ്ണുനീരും ട്രോമയും ഒക്കെ എന്നത് ഉയർന്നു വരുന്ന ചോദ്യമാണ്. നിങ്ങളിൽ മുസ്ലിങ്ങളെ കാത്തുരക്ഷിക്കുന്നു എന്നുപറയുന്ന ലിബറലുകളിൽ എന്തെങ്കിലും ആത്മാർത്ഥതയോ മാനുഷികതയോ യഥാർത്ഥമായി ഉണ്ടെങ്കിൽ ദീനികൾ വക ഈ കുരുന്നുകളുടെ പീഡനം ചാനലുകളിൽ അന്തിച്ചർച്ചയ്ക്കെങ്കിലും എടുത്ത് ചർച്ച ചെയ്യേണ്ടേ എന്നത് ഒരു ചോദ്യമാണ്. എന്തായാലും മദ്രസയുടെ മറവിൽ കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ഉസ്താദുമർ അറസ്റ്റിൽ എന്ന് പറയുന്ന വാർത്ത കേരളത്തിൽ ഒരു ഒറ്റപ്പെട്ട സംഭവമല്ല, മറിച്ച് നിത്യ സംഭവമായി മാറിയിരിക്കുകയാണ്.

admin

Recent Posts

ഭാരതീയ വ്യാപാരി വ്യവസായി സംഘം സംസ്ഥാന സമ്മേളനം ഇന്ന്; ഉദ്ഘാടനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍; തത്സമയ ദൃശ്യങ്ങളുമായി തത്വമയി

തിരുവനന്തപുരം: ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിന്റെ സംസ്ഥാന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത് നടക്കും. രാവിലെ 10ന് കോട്ടയ്‌ക്കകം പ്രിയദര്‍ശനി ഹാളില്‍…

14 mins ago

തൃശ്ശൂർ, പാലക്കാട് ജില്ലകളില്‍ വീണ്ടും ഭൂചലനം; ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍

തൃശ്ശൂർ: തൃശ്ശൂർ പാലക്കാടും ഇന്നും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസവും ഈ മേഖലകളില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. തൃശ്ശൂരില്‍ ഇന്ന്…

46 mins ago

നിങ്ങളുടെ ഈയാഴ്ച എങ്ങനെ ? രാശി ഫലമറിയാൻ ചൈതന്യം I PALKULANGARA GANAPATHI POTTI

നിങ്ങളുടെ ഈയാഴ്ച എങ്ങനെ ? രാശി ഫലമറിയാൻ ചൈതന്യം I PALKULANGARA GANAPATHI POTTI

48 mins ago

മലമൂത്ര വിസർജനത്തിന് ശേഷം മദ്രസ അദ്ധ്യാപകൻ കുട്ടികളെകൊണ്ട് തന്റെ സ്വകാര്യ ഭാഗങ്ങൾ ബലമായി കഴുകിക്കുന്നു !ഗുരുതര ആരോപണവുമായി വിദ്യാർത്ഥികൾ !

ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലെ മദ്രസയിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെക്കൊണ്ട് മതപഠന സ്ഥാപനത്തിലെ മൗലവി തന്റെ സ്വകാര്യ ഭാഗങ്ങൾ കഴുകിച്ചതായി പരാതി.…

9 hours ago

ലോകകേരള സഭ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് പ്രമേയം പാസ്സാക്കി| പലസ്തീന്‍ കഫിയ പിണറായിക്ക്

ലോക കേരള സഭയെന്നാല്‍ മലയാളികളായ എല്ലാ പ്രവാസികളേയും ഉള്‍പ്പെടുന്നതാണെന്നാണ് സങ്കല്‍പ്പം. ഏറെ വിവാദങ്ങളും ധൂര്‍ത്തും ആരോപിക്കപ്പെടുന്ന ഈ കൂട്ടായ്മ ഇപ്പോള്‍…

10 hours ago

ഗ്വാളിയോർ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ പക്ഷി ഇടിച്ചു ! യാത്രക്കാർ സുരക്ഷിതർ

ദില്ലിയില്‍ നിന്ന് ബംഗളുരുവിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സപ്രസ് വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് യാത്ര വൈകി. ഗ്വാളിയോര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണ്…

10 hours ago