2024 ൽ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പാണ് ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രധാന ചർച്ച വിഷയം. ബി.ജെ.പി വീണ്ടും അധികാരത്തിലേറുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. കൃത്യമായ നേതൃത്വ നിര കോൺഗ്രസ്സിനില്ലെങ്കിലും രാഹുൽ ഗാന്ധി തന്നെയാണ് മുഖ്യ പ്രചാരകനായി ഇറങ്ങിയിരിക്കുന്നത്. എന്നാൽ ഇപ്പോഴിതാ, നരേന്ദ്രമോദിയുടെയും രാഹുൽ ഗാന്ധിയുടെയും രാഷ്ട്രീയം എന്താണെന്നു വ്യക്തമാക്കുന്ന മുൻ മുഖ്യമന്ത്രിയും DPAP നേതാവുമായ ഗുലാം നബി ആസാദിന്റെ വാക്കുകളാണ് ശ്രദ്ധേയമായി മാറുന്നത്.
ഒരു സംവാദത്തിനിടെ ഗുലാം നബി പറഞ്ഞ വാക്കുകളാണ് നമ്മൾ ഇപ്പോൾ കണ്ടത്. രാഹുൽ ഗാന്ധിയോട് തനിക്ക് ഒരു കാര്യത്തിലും ദേഷ്യമില്ല. എന്നാൽ രാഹുലിന് താല്പര്യമില്ലാത്ത, ഒരു അറിവുമില്ലാത്ത രാഷ്ട്രീയത്തിൽ എന്തിനാണ് ഇറങ്ങുന്നതെന്നാണ് ഗുലാം നബി ആസാദ് ചോദിക്കുന്നത്. കൂടാതെ, ഇതിനു കൃത്യമായ കാരണവും ഗുലാം നബി ആസാദ് നൽകുന്നുണ്ട്. രാജീവ് ഗാന്ധിയും ഇന്ദിരാ ഗാന്ധിയും നെഹ്രുവും 24 മണിക്കൂറും രാഷ്ട്രീയത്തിൽ ഉണ്ടായിരുന്നു. എന്നാൽ രാഹുൽ ഗാന്ധിക്ക് 24 മിനിറ്റ് പോലും രാഷ്ട്രീയത്തിൽ ഉറച്ച് നില്ക്കാൻ സാധിക്കില്ലെന്നും ഗുലാം നബി ആസാദ് പറയുന്നു. അതേസമയം, രാഹുൽ ഗാന്ധിയെ വിമർശിച്ച ഗുലാം നബി ആസാദ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തുകയും ചെയ്യുന്നുണ്ട്. രാഹുൽ ഗാന്ധിക്ക് 24 മിനിറ്റ് പോലും രാഷ്ട്രീയത്തിൽ പിടിച്ച് നില്ക്കാൻ സാധിക്കില്ല. എന്നാൽ നരേന്ദ്രമോദി 26 മണിക്കൂറും അതായത്, 2 മണിക്കൂർ അടുത്ത ദിവസത്തിൽ നിന്നും കടമെടുത്തിട്ടാണെങ്കിലും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിയ്ക്കുന്ന നേതാവാണ്. അതുകൊണ്ട്, രാഹുൽ ഗാന്ധി തനിക്ക് പറ്റിയ പണി നോക്കണമെന്നാണ് ഗുലാം നബി ആസാദ് ആവശ്യപ്പെടുന്നത്.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…