TECH

ട്രൂ കോളർ ആപ്പില്ലാതെ തന്നെ ഫോൺ വിളിക്കുന്നത് ആരെന്ന് അറിയാൻ സാധിക്കുമോ? ഇനി മൊബൈൽ നമ്പർ മാത്രമല്ല, പേരും തെളിയും! രാജ്യമൊട്ടാകെ എത്തുന്നു ‘കോളിം​ഗ് നെയിം പ്രസന്റേഷൻ’

ദില്ലി: സേവ് ചെയ്തിട്ടില്ലാത്ത നമ്പറിൽ നിന്നും ഒരു കോൾ വന്നാൽ വിളിച്ചത് ആരാണെന്ന് അറിയാൻ നമ്മൾ ട്രൂ കോളർ ആപ്പ് ഉപയോഗിക്കാറുണ്ട്. എന്നാൽ ഇനി മുതൽ ആപ്പ് ഇല്ലാതെ തന്നെ വിളിക്കുന്നയാളെ അറിയാൻ സാധിക്കും. എങ്ങനെയാണെന്നല്ലേ? മൊബൈൽ ഫോണിലെത്തുന്ന കോളുകൾക്കൊപ്പം വിളിക്കുന്നയാളുടെ പേരും കാണാൻ പുതിയ സംവിധാനമൊരുങ്ങുന്നു. നമ്പറിനൊപ്പം പേര് കൂടി കാണിക്കുന്ന കോളിം​ഗ് നെയിം പ്രസന്റേഷൻ (സിഎൻഎപി) രാജ്യത്ത് വൈകാതെ നടപ്പാക്കാൻ ടെലികോം വകുപ്പിനോട് ടെലികോം റെ​ഗുലേറ്ററി അതോറിറ്റി ശുപാർശ ചെയ്തു.

തട്ടിപ്പ് കോളുകൾ തടയുകയാണ് ഇതുവഴി ലക്ഷ്യം വയ്‌ക്കുന്നത്. ഇത് നടപ്പാക്കിയാൽ ട്രൂ കോളർ ആപ്പില്ലാതെ തന്നെ ഫോൺ വിളിക്കുന്നത് ആരെന്ന് അറിയാൻ സാധിക്കും. ഉപയോക്താവ് ആവശ്യപ്പെട്ടാൽ മാത്രം സിഎൻഎപി സൗകര്യം പ്രവർത്തിപ്പിക്കുന്ന തരത്തിലായിരിക്കും സൗകര്യം. ഒരാൾക്ക് പേര് മറച്ച് വയ്‌ക്കണമെങ്കിൽ‌ അതിനും സംവിധാനം ഉണ്ടാകും. സിം എടുക്കാൻ ഉപയോ​ഗിച്ച കെവൈസി തിരിച്ചറിയൽ രേഖയിലെ പേരായിരിക്കും സ്ക്രീനിൽ ദൃശ്യമാവുക.

രേഖയിലുള്ള പേര് പിന്നീട് മാറ്റിയവർക്ക് തിരിച്ചറിയൽ രേഖ നൽകി തിരുത്താനും സൗകര്യമുണ്ടാകും. രാജ്യമാകെ നടപ്പാക്കും മുൻപ് ഒരു ടെലികോം സർക്കിളിൽ‌ പരീക്ഷണം നടത്തും. കമ്പനികളുടെ ബൾക്ക് കോർപറേറ്റ് കണക്ഷനുകളിൽ നിന്നുള്ള കോളുകളിൽ ട്രേഡ്മാർ‌ക്ക് പേരും മറ്റും ദൃശ്യമാകുന്ന തരത്തിലാകും പുത്തൻ സം​വിധാനം.

anaswara baburaj

Recent Posts

ജനങ്ങളെ ദ്രോഹിക്കുന്ന രാഷ്‌ട്രീയം ബിജെപി അനുവദിക്കില്ല!കോൺഗ്രസും സമാജ്‌വാദി പാർട്ടിയും തൃണമൂൽ രാഷ്‌ട്രീയം കളിക്കുന്നു ; വിമർശനവുമായി പ്രധാനമന്ത്രി

ലക്‌നൗ: സമാജ്‌വാദി പാർട്ടിക്കെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ഉത്തർപ്രദേശിൽ ‘ തൃണമൂൽ രാഷ്‌ട്രീയം’ പരീക്ഷിച്ച് ദരിദ്രരെ…

14 mins ago

കോഴിക്കോട് മെഡിക്കൽ കോളേജിലെ അവയവം മാറിയുള്ള ശസ്ത്രക്രിയ ! ഡോക്ടർക്ക് സസ്പെൻഷൻ

കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടർക്ക് സസ്‌പെൻഷൻ. അസോസിയേറ്റ് പ്രൊഫസര്‍…

21 mins ago

ബിഹാറിലെ സീതാമഢിയില്‍ ബിജെപി സീതാക്ഷേത്രം നിര്‍മിക്കുമെന്ന് അമിത് ഷാ ! സീതയ്ക്കായി ഒരു ക്ഷേത്രം ആര്‍ക്കെങ്കിലും നിര്‍മിക്കാന്‍ കഴിയുമെങ്കില്‍ അത് മോദിക്കും ബിജെപിക്കും മാത്രമായിരിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി

പാറ്റ്‌ന : ബിഹാറിലെ സീതാമഢിയില്‍ സീതാക്ഷേത്രം നിര്‍മിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാമക്ഷേത്രത്തില്‍നിന്ന് സ്വയം അകന്നുനിന്നവര്‍ക്ക് അതിന് കഴിയുകയില്ലെന്നും…

40 mins ago

കോഴിക്കോട് മെഡിക്കൽ കോളേജിലെ അവയവം മാറിയുള്ള ശസ്ത്രക്രിയ ! നാല് വയസുകാരിയുടെ കുടുംബം പോലീസിൽ പരാതി നൽകി

കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതി…

1 hour ago