പാർലമെന്ററി സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ – ഭരണപക്ഷ തർക്കങ്ങൾ കൊടുമ്പിരി കൊണ്ടിരിക്കെ, പാർലമെന്ററി ആക്രമങ്ങൾ നടന്നത് വിലക്കയറ്റവും തൊഴിലില്ലായ്മയും കൊണ്ടാണെന്ന രാഹുൽ ഗാന്ധിയുടെ വാദത്തോട് രൂക്ഷമായി പ്രതികരിച്ച് കേന്ദ്ര മന്ത്രി നിത്യാനന്ദ റായ്. മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെ രാഹുൽ ഗാന്ധിയുടെ ബുദ്ധി ശക്തി പരിശോധിക്കണം എന്ന് പറഞ്ഞ കേന്ദ്രമന്ത്രി, രാഹുൽ ഗാന്ധിക്ക് ദേശീയ വിഷയത്തിൽ ഒരു ധാരണയുമില്ലെന്നും ഉണ്ടാക്കാൻ ഒട്ടും ആഗ്രഹിക്കുന്നില്ലെന്നും തുറന്നടിച്ചു. രാഹുൽ ഗാന്ധി ഏത് നിമിഷം എന്ത് പറയും എന്ന് ആർക്കുമറിയില്ല, അദ്ദേഹത്തിന് ബുദ്ധിയുമില്ല, അതൊട്ട് ആഗ്രഹിക്കുന്നും ഇല്ല. വിഷയം എന്തും ആയിക്കോട്ടെ തന്റെ സ്ഥിരം പല്ലവി പാടുക എന്നതിലപ്പുറം ഒന്നും ചെയ്യാൻ രാഹുൽ ഗാന്ധി ആഗ്രഹിക്കുന്നില്ലെന്നും കേന്ദ്ര മന്ത്രി വിമർശിച്ചു. കൂടാതെ, തന്റെ വായ തുറക്കുന്നതിന് മുൻപ് രാഹുൽ ഗാന്ധി അല്പം ചിന്തിക്കാൻ തയ്യാറാകണമെന്നും നിത്യാനന്ദ റായ് അഭ്യർത്ഥിച്ചു. അതേസമയം, രാഹുൽ ഗാന്ധിയുടെ പ്രസ്താവന ഇപ്രകാരമായിരുന്നു….എന്തുകൊണ്ടാണ് സുരക്ഷാ ലംഘനം സംഭവിച്ചത് ? രാജ്യത്തെ പ്രധാന പ്രശ്നം തൊഴിലില്ലായ്മയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങൾ കാരണം രാജ്യത്തെ യുവാക്കൾക്ക് ജോലി ലഭിക്കുന്നില്ല. ഈ സംഭവം തൊഴിലില്ലായ്മയുടെയും വിലക്കയറ്റത്തിന്റെയും നേരിട്ടുള്ള വീഴ്ചയാണെന്ന് ഞാൻ വിശ്വസിക്കുന്നു എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. എന്നാൽ, രാജ്യത്തെ സമ്പദ് വ്യവസ്ഥയിൽ അത്ഭുത പൂർവമായ വളർച്ചയാണ് കഴിഞ്ഞ 9 വർഷങ്ങളായി നടന്നു കൊണ്ടിരിക്കുന്നത്. 2030 ഓട് കൂടി ഇന്ത്യ ജപ്പാനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകുമെന്ന് ബ്ലൂംബെർഗ് പോലുള്ള ലോകത്തിലെ ഏറ്റവും മികച്ച ഏതാണ്ട് എല്ലാ ധനകാര്യ സ്ഥാപനങ്ങളും പ്രവചിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഉല്പാദനരംഗം കഴിഞ്ഞ ഏതാനും വർഷത്തിനുള്ളിൽ അഭൂതപൂർവ്വമായ വളർച്ചയാണ് കാണിക്കുന്നത്. ലോകത്തിലെ പല ഫാക്ടറികളും ചൈനയെ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. മാത്രമല്ല വിലക്കയറ്റം നേരിടാനാണ് റിസേർവ് ബാങ്ക് കഴിഞ്ഞ 5 തവണയായി റീപോ റേറ്റ് മാറ്റാതെ നിലനിർത്തുന്നത്.
വിലക്കയറ്റം വളരെ ആരോഗ്യകരമായ സംഖ്യയിൽ ആണ് ഇപ്പോൾ നിലനിൽക്കുന്നത്. കൂടാതെ, കഴിഞ്ഞ 9 വർഷത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിൽ കീഴിൽ ഇന്ത്യൻ ഇലക്ട്രോണിക് നിർമ്മാണ മേഖല 20 മടങ്ങ് വർധിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി, ആഭ്യന്തര ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി, മോദി സർക്കാർ ഒരു ഇറക്കുമതി നിയന്ത്രണ മാതൃകയാണ് പിന്തുടരുന്നത്, വിവിധ പദ്ധതികളിലൂടെ പ്രാദേശിക ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുകയും നികുതി, ലൈസൻസിംഗ് നിയന്ത്രണങ്ങൾ തുടങ്ങിയ നയപരമായ ഇടപെടലുകളിലൂടെ ഇറക്കുമതി നിരുത്സാഹപ്പെടുത്തുകയും ചെയ്തു എന്നതാണ് അത്. ഈ പദ്ധതികളിലൂടെ സർക്കാർ എന്ത് പ്രതീക്ഷിച്ചോ അത് നടപ്പിലാവുകയും, വലിയ പരിധിവരെ ആഭ്യന്തര ഉത്പാദനം സ്വയം പര്യാപ്തമാവുകയും ചെയ്തു. ആഭ്യന്തര ഇലക്ട്രോണിക് ഉത്പാദനം സ്വയംപര്യാപ്തതയിൽ എത്തിയതോടെ, ഇറക്കുമതി പകരംവയ്ക്കൽ നയത്തിൽ കേന്ദ്രസർക്കാർ മാറ്റം വരുത്തുകയും കയറ്റുമതി കേന്ദ്രീകരിച്ചുള്ള വ്യാപാരത്തിലേക്ക് ചുവടുമാറ്റുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് നടപ്പ് സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-ഒക്ടോബർ കാലയളവിൽ ഇലക്ട്രോണിക്സ് കയറ്റുമതി 27.7% വർധിച്ച് 15.48 ബില്യൺ ഡോളറിലെത്തിയിരുന്നു , കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ഇത് 12.1 ബില്യൺ ഡോളറായിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇലക്ട്രോണിക്സ് കയറ്റുമതിയിൽ വർഷം തോറും 3.4 ബില്യൺ ഡോളറിന്റെ വർദ്ധനവാണ് കാണിക്കുന്നത്. ഇതിൽ $3 ബില്യൺ അല്ലെങ്കിൽ 88% ലഭിച്ചത് മൊബൈൽഫോൺ കയറ്റുമതിയിലൂടെയാണ്. അതിൽ തന്നെ ഏറ്റവും വലിയ സംഭാവന നൽകിയത് ഐഫോൺ കയറ്റുമതിയാണ്, ഇത് 5 ബില്യൺ ഡോളർ അഥവാ ഇന്ത്യയുടെ ഇലക്ട്രോണിക്സ് കയറ്റുമതിയുടെ മൂന്നിലൊന്ന് വരും. ആഗോള ഇലക്‌ട്രോണിക്‌സ് നിർമ്മാണ മേഖലയിൽ , ഇന്ത്യക്ക് കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ ഏകദേശം 2.2 ശതമാനത്തിന്റെ ഒരു ചെറിയ പങ്ക് മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ 2021 മുതൽ 2026 വരെയുള്ള കാലഘട്ടത്തിൽ ഇത് ഏതാണ്ട് 32 ശതമാനം വളർച്ച നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത്രയൊക്കെ വിവരങ്ങൾ ലഭ്യമായിരിക്കെയാണ് യാതൊരു പഠനവും ഇല്ലാതെ വായിൽ തോന്നിയത് രാഹുൽ ഗാന്ധി വിളിച്ചുപറയുന്നത്.
ഫോര്‍ട്ട് കൊച്ചിയുടെ മണ്ണില്‍ സഞ്ചാരികളുടെ കണ്ണഞ്ചിപ്പിക്കുന്ന കടും ചുവപ്പ് നിറത്തിലുള്ള കോഡര്‍ ഹൗസ് (Koder House), കൊച്ചിയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെയും…
പട്‌ന : ബിഹാറില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. അനധികൃത സ്വത്ത്…
മുംബൈ : അച്ഛന്റെ മൃതദേഹം പുനര്‍ജന്മമെടുക്കുമെന്ന അന്ധവിശ്വാസത്തിലും അഗാധമായ സ്‌നേഹത്തിലും മക്കള്‍ നാല് വര്‍ഷത്തോളം ഫ്രീസറില്‍ സൂക്ഷിച്ചതായി കണ്ടെത്തി. മുംബൈയിലെ…
കായികതാരങ്ങള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളുടെ ഗൗരവം വ്യക്തമാക്കുന്നതാണ് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവായ ആന്‍സി സോജന്റെ തുറന്നുപറച്ചില്‍. വ്യക്തിപരമായ തിരഞ്ഞെടുപ്പുകളെയും…
ഡല്‍ഹി : പോക്സോ കേസിലെ അതിജീവിതയായ പത്തുവയസുകാരി മാനസികമായ പിന്തുണയുമായി ദില്ലി രോഹിണിയിലെ പ്രത്യേക കോടതി ജഡ്ജി രജനി രംഗ.…
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അവസാനത്തെ പ്രധാന സൂത്രധാരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു.…