IS terrorist Mohammad Rizwan's close ties to madrassas and Islamic clerics; Discovery of plans to carry out terrorist attacks, including at the Ram Temple in Ayodhya; The investigation team has put mosques under surveillance
ദില്ലി: ദില്ലി പോലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്ത മൂന്ന് ഐഎസ് ഭീകരരിൽ ഒരാളായ മുഹമ്മദ് റിസ്വാൻ അഷ്റഫിന് നിരവധി മദ്രസകളുമായും ഇസ്ലാമിക പുരോഹിതന്മാരുമായും അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തൽ. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് മേഖലയിലുള്ള പള്ളികളുമായാണ് ഭീകരന് അടുത്ത ബന്ധമുള്ളത് എന്ന് അന്വേഷണസംഘം പറയുന്നു. ഫത്തേപൂർ സ്വദേശികളാണ് റിസ്വാന്റെ കുടുംബം. ഇവർ പിന്നീട് ലഖ്‌നൗവിലേക്ക് താമസം മാറുകയായിരുന്നു.
ലഖ്‌നൗവിൽ നിന്നും റിസ്വാൻ ഇടയ്‌ക്കിടെ പ്രയാഗ്രാജിൽ എത്തിയിരുന്നു. നിരവധി മദ്രസകളുടേയും മസ്ജിദുകളുടേയും ചുമതല റിസ്വാന് ഉണ്ടായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇവിടുത്തെ മുസ്ലീം പുരോഹിതന്മാരുമായും റിസ്വാന് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. നിലവിൽ മസ്ജിദുകൾ അടക്കം അന്വേഷണ ഏജൻസികളുടെ നിരീക്ഷണവലയത്തിലാണ്.
ഷാഫി ഉസ്സമ്, മുഹമ്മദ് അർഷാദ് വാർസി എന്നിവരാണ് റിസ്വാനൊപ്പം പിടിയിലായ മറ്റ് രണ്ട് പ്രതികൾ. അയോദ്ധ്യയിൽ നിർമ്മാണത്തിലിരിക്കുന്ന രാമക്ഷേത്രം ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണം നടത്താൻ മൂന്ന് പേരും ചേർന്ന് പദ്ധതി ഇട്ടിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. രണ്ട് വർഷം മുൻപ് പ്രയാഗ്രാജിൽ രണ്ട് ഐഎസ് ഭീകരരെ പിടികൂടിയിരുന്നു. ഇവരുമായി റിസ്വാന് ബന്ധമുണ്ടായിരുന്നുവെന്ന സൂചനയും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…