Kerala

കരാട്ടെ അദ്ധ്യാപകനായ സിദ്ദിഖലിയുടെ പീഢനത്തിന് ഇരയായ പെൺകുട്ടിയുടെ മരണം കൊലപാതകമോ? മൃതദേഹം കണ്ടത് മുട്ടോളം വെള്ളത്തിൽ ശരീരത്തിൽ വസ്ത്രങ്ങളില്ലാതെ; ദൃക്‌സാക്ഷി വിവരങ്ങൾ വിരൽചൂണ്ടുന്നത് ദുരൂഹതയിലേക്ക്

മലപ്പുറം: എടവണ്ണപ്പാറയിലെ 17-കാരിയുടെ മരണം കൊലപാതകമോ? ദുരൂഹത ആരോപിച്ച് ദൃക്സാക്ഷി!
പെൺകുട്ടിയുടെ മൃതദേഹത്തിൽ വസ്ത്രങ്ങളുണ്ടായിരുന്നില്ല, പുഴയിൽ ചാടി ആത്മഹത്യ ചെയ്തതാണെങ്കിൽ മൃതദേഹം പൊങ്ങി വരാനുള്ള സമയമായിട്ടില്ലെന്നും ദൃക്സാക്ഷിയും അയൽവാസിയുമായ ജുവൈലിയ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

മുട്ടോളം മാത്രം വെള്ളം ഉണ്ടായിരുന്ന സ്ഥലത്താണ് മൃതദേഹം കിടന്നിരുന്നത്. കുട്ടിയുടെ ടോപ്പും ഷാളും മൃതദേഹത്തിൽ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ആത്മഹത്യ തന്നെയാണോയെന്ന കാര്യത്തിൽ സംശയമുണ്ടെന്നും അയൽവാസി പറഞ്ഞു.

തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു 17-കാരിയെ ചാലിയാർ തീരത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. അന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു കുട്ടിയെ കാണാതായത്. രണ്ട് മണിക്കൂറിനുള്ളിൽ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് കരാട്ടെ അദ്ധ്യാപകനായ സിദ്ദിഖാലിയാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാൾ കുട്ടിയെ നിരന്തരമായി പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം പരാതി നൽകിയിട്ടുണ്ട്. കുട്ടിയുടെ മരണം കൊലപാതകമാണെന്ന സംശയത്തിൽ ഉറച്ചുനിൽക്കുകയാണ് നാട്ടുകാർ.

anaswara baburaj

Recent Posts

ഭാരതത്തിന് കരുത്തേകാൻ ‘തേജസ് എംകെ-1എ’ എത്തുന്നു! യുദ്ധവിമാനം ജൂലൈയിൽ ലഭിച്ചേക്കുമെന്ന് പ്രതിരോധ മന്ത്രാലയം; പ്രത്യേകതകൾ ഇതൊക്കെ!!

ദില്ലി: ഭാരതത്തിന് കരുത്തേക്കാൻ തേജസ് എംകെ – 1 എ യുദ്ധവിമാനം എത്തുന്നു. ജൂലൈയോടെ യുദ്ധവിമാനം ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം…

16 mins ago

‘ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനോളം സംതൃപ്തി നൽകുന്ന മറ്റൊന്നില്ല’; രശ്മിക മന്ദാനയുടെ പോസ്റ്റിന് മറുപടി നൽകി പ്രധാനമന്ത്രി

ദില്ലി: മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നടി രശ്മിക മന്ദാന…

34 mins ago

ഇതാണ് ഭാരതം !രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു.കണക്കുകൾ പുറത്തുവിട്ട്നാഷണൽ സാമ്പിൾ സർവേ

36 mins ago

സ്വാതി മലിവാളിൻ്റെ പരാതി; കെജ്‌രിവാളിന്റെ പി.എ ബിഭവ് കുമാറിനെതിരെ കേസെടുത്ത് പോലീസ്

ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിൽ വച്ച് കൈയ്യേറ്റം ചെയ്യപ്പെട്ടന്ന രാജ്യസഭാംഗം സ്വാതി മലിവാളിന്‍റെ പരാതിയിൽ കേസെടുത്ത് പോലീസ്. അരവിന്ദ്…

1 hour ago

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുലിനായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും

കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിനായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കാനൊരുങ്ങി അന്വേഷണസംഘം. ഇയാൾ വിദേശത്തേക്ക് കടക്കാനുള്ള…

1 hour ago

അപസർപ്പക കഥകളും മുത്തശ്ശി കഥകളും യാഥാർഥ്യമാകുന്ന ഒരു നാട് ! പാപ്പുവ ന്യൂഗിനിയയും ഡെനിസോവൻമാരും !

അപസർപ്പക കഥകളും മുത്തശ്ശി കഥകളും യാഥാർഥ്യമാകുന്ന ഒരു നാട് ! പാപ്പുവ ന്യൂഗിനിയയുടെ വിശേഷങ്ങൾ

2 hours ago