വ്യാജ പ്രചാരണങ്ങൾ നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നത് ഇടത് സഖാക്കന്മാരുടെ പതിവ് രീതിയാണ്. പണ്ടൊക്കെ സോഷ്യൽ മീഡിയയും മറ്റും ഇത്രയും സജീവമല്ലാതിരുന്നതിനാൽ അന്തംകമ്മികൾ അതെല്ലാം തൊണ്ട തൊടാതെ വിഴുങ്ങുകയും പാവം ജനങ്ങൾ ഇതെല്ലം സത്യമാണെന്ന് വിശ്വസിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ, ഇന്ന് സോഷ്യൽ മീഡിയ ഉപയോഗിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. അതുകൊണ്ട് തന്നെ, ഇടത് സർക്കാരിന്റെ വ്യാജപ്രചാരണങ്ങൾ എല്ലാം തന്നെ തന്നെ സോഷ്യൽ മീഡിയ നിമിഷനേരം കൊണ്ട് പൊളിച്ചടുക്കി കൈയ്യിൽ കൊടുക്കാറുണ്ട്. ഇപ്പോഴിതാ, അതിനൊരു ഉദാഹരണമാണ് സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. അന്തം കമ്മിയായ ജോൺ ബ്രിട്ടാസ് എംപിയാണ് ഇത്തവണ സി.പി.എമ്മിന് വേണ്ടി വ്യാജപ്രചാരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
കേരളത്തിലെ ട്രെയിനുകളിൽ ജനറൽ കംപാർട്ട്‌മെന്റുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നാണ് ജോൺ ബ്രിട്ടാസ് എംപിയുടെ ആവശ്യം. കേന്ദ്ര റെയിൽവേ മന്ത്രിക്ക് അയച്ച കത്തിലാണ് ജോൺ ബ്രിട്ടാസ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. വായു സഞ്ചാരം പോലും തടസ്സപെടുന്ന രീതിയിൽ തിങ്ങിനിറഞ്ഞു യാത്ര ചെയ്യുന്നത് മൂലം യാത്രക്കാർ ബോധരഹിതരാകുന്നത് പതിവ് കാഴ്ചയാണെന്നും എന്നിട്ടും റെയിൽവേ അധികാരികൾ കണ്ട മട്ട് നടിച്ചിട്ടില്ലെന്നുമാണ് എം.പിയുടെ പരാതി. രാജ്യസഭാ എംപി കൂടിയായ ജോൺ ബ്രിട്ടാസ് കത്തയച്ച കാര്യം സമൂഹ മാദ്ധ്യമങ്ങളിലൂടെയാണ് പുറത്തുവിട്ടത്. സിപിഎം ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലും ഇക്കാര്യം പങ്കുവച്ചിരുന്നു. എന്നാൽ, ഇതിനൊപ്പം പോസ്റ്റ് ചെയ്ത സോഷ്യൽ മീഡിയ കാർഡാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാകുന്നത്. കാർഡിൽ ഏതോ സംസ്ഥാനത്ത് ട്രെയിനിന്റെ വാതിലുകളിൽ തൂങ്ങി നിന്ന് പോകുന്ന യാത്രക്കാരുടെ ചിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതിനെ കേരളത്തിലെ ട്രെയിൻ യാത്രക്കാരുടെ അവസ്ഥണെന്നാണ് സി.പി.എം ഇപ്പോൾ വ്യാപകമായി പ്രചരിപ്പിക്കുന്നത്.
ജനറൽ കമ്പാർട്ടുമെന്റുകളിൽ സൂചി കുത്താനിടമില്ലാതെ തിങ്ങി നിറഞ്ഞാണ് ഇപ്പോൾ യാത്രക്കാർ സഞ്ചരിക്കുന്നതെന്നാണ് ജോൺ ബ്രിട്ടാസ് നൽകിയ പരാതിയിൽ പറയുന്നത്. ഗുസ്തി പിടിച്ചു തിങ്ങി നിറഞ്ഞു നിൽക്കുന്നവരെ ചവിട്ടിയകറ്റി മാത്രമേ ജനറൽ കംപാർട്മെന്റുകളിലേക്ക് പ്രവേശിക്കുവാൻ പോലും കഴിയൂവെന്നും പലപ്പോഴും വാതിൽപ്പടിയിൽ തൂങ്ങിനിന്നാണ് കേരളത്തിലെ ട്രെയിനുകളിൽ യാത്രയെന്നുമാണ് ജോൺ ബ്രിട്ടാസ് എം.പിയുടെ കണ്ടെത്തൽ. എന്നാൽ, ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കണമെങ്കിൽ ഒന്ന് ഗൂഗിൾ വരെ പോയി നോക്കിയാൽ മതി. കാരണം, ഗൂഗിളിൽ ട്രെയിൻ പാസഞ്ചേഴ്‌സ് എന്ന് തിരഞ്ഞാൽ ആദ്യം ലഭിക്കുന്ന ചിത്രമാണ് സി.പി.എം വ്യാജ പ്രചാരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഏതോ ഒരു സംസ്ഥാനത്ത് ട്രെയിൻ യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടാണ് സി.പി.എം കേരളത്തിലേതെന്ന രീതിയിൽ ഇപ്പോൾ വ്യാജപ്രചരണം നടത്തുന്നത്. എന്തായാലും ഇടത് സഖാക്കളുടെ ഒരു വ്യാജപ്രചരണം കൂടി സോഷ്യൽ മീഡിയ പൊളിച്ചടുക്കി കൈയ്യിൽ കൊടുത്തിരിക്കുകയാണ്.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…