Kerala

‘സംസ്ഥാനത്ത് എല്ലാ ജില്ലയിലും ഐഎസ് യൂണിറ്റ്’; അറസ്റ്റിലായ ഭീകരൻ ആഷിക്കിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്; 30-ഓളം പേരുടെ വിവരങ്ങള്‍ എന്‍ഐഎയ്ക്ക്! ഭീകരവാദക്കേസില്‍ രണ്ടാം പ്രതിയായ നബീലിനായി അന്വേഷണം ശക്തം

കൊച്ചി: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഐഎസ് ഭീകരരുണ്ടെന്ന് വെളിപ്പെടുത്തി അറസ്റ്റിലായ ഭീകരൻ.
ഐഎസിന്റെ കേരള മൊഡ്യൂള്‍ എന്ന നിലയിലാണ് ഇവരുടെ പ്രവര്‍ത്തനം. സത്യമംഗലം വനത്തില്‍ നിന്നു പിടികൂടിയ തൃശ്ശൂര്‍ മതിലകം സ്വദേശി ആഷിഫിനെ എന്‍ഐഎ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന കാര്യങ്ങൾ പുറത്തുവന്നത്. ആഷിഫിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ഐഎസിനെ ശക്തമാക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനായി ഓരോ ജില്ലയിലും മൂന്നും നാലും പേരെ ആഷിഫ് കണ്ടെത്തിയിരുന്നു. മുപ്പതോളം പേരുടെ വിവരങ്ങള്‍ ഇയാള്‍ എന്‍ഐഎയ്ക്ക് കൈമാറിയിട്ടുണ്ട്. ഇവര്‍ നിലവിൽ എന്‍ഐഎ നിരീക്ഷണത്തിലാണ്.

ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതിനെതിരേ പകരംവീട്ടാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നു. ശ്രീലങ്കന്‍ മോഡല്‍ ആക്രമണങ്ങള്‍ക്കാണ് തയാറെടുത്തത്.മലയാളി ഐഎസ് ഭീകരവാദക്കേസില്‍ രണ്ടാം പ്രതിയായ നബീലിനായി അന്വേഷണ സംഘം തമിഴ്‌നാട്ടിലും കര്‍ണാടകയിലും തിരച്ചില്‍ വ്യാപകമാക്കി. വനാന്തരങ്ങളിലടക്കം പരിശോധിക്കുന്നുണ്ട്. നബീലും അറസ്റ്റിലായ ആഷിഫും തമ്മില്‍ രഹസ്യസന്ദേശങ്ങള്‍ കൈമാറിയെന്ന് അറിയുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുകളിലേക്ക് കേരളത്തില്‍ നിന്നു റിക്രൂട്ട്‌മെന്റ് നടത്തിയത് നബീലായിരുന്നു. മതഭീകരവാദ ആശയങ്ങളുള്ള യുവാക്കളെ കണ്ടെത്തി കേരള ഐഎസ് മൊഡ്യൂളിന്റെ ഭാഗമാക്കുകയായിരുന്നു നബീലിന്റെ ചുമതല.

ഇതിനാവശ്യമായ പണം കണ്ടെത്തിയത് ആഷിഫാണ്. അതിനായി ഇയാള്‍ വന്‍കൊള്ളകള്‍ ആസൂത്രണം ചെയ്തിരുന്നു. 2019ലെ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ സ്‌ഫോടനങ്ങള്‍ക്കു സമാനമായ ആക്രമണങ്ങളാണ് ഇരുവരും ചേര്‍ന്ന് ഇവിടെ ലക്ഷ്യമിട്ടത്. പ്രമുഖ വ്യക്തികളെയും ഇവര്‍ ലക്ഷ്യമിട്ടിരുന്നു. ആഷിഫില്‍ നിന്നു പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന ലാബില്‍ പൂര്‍ത്തിയായ ശേഷം ഇയാളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് എന്‍ഐഎ നീക്കം. ആഗോള ഭീകരവാദ മൊഡ്യൂളിന്റെ ഭാഗമായ സംഘത്തിന്റെ നീക്കങ്ങളായിരുന്നു ദേശീയ അന്വേഷണ ഏജന്‍സിയുടെ സമയോചിത ഇടപെടലില്‍ തകര്‍ന്നത്

കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്ന സൂചനയെ തുടര്‍ന്ന് എന്‍ഐഎയുടെ അന്വേഷണത്തിലാണ് ആഷിഫിനെ പിടികൂടിയത്. കേരളത്തിനു സമാനമായി തമിഴ്‌നാട്ടിലും ഭീകരര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചെന്ന് എന്‍ഐഎ മനസ്സിലാക്കിയിട്ടുണ്ട്.

B4 Admin

Recent Posts

103 കോടിയുടെ സ്വത്തുക്കൾ മരവിപ്പിച്ചതിന് പിന്നാലെ ഇ.ഡി നീക്കം: ആർ. പ്രേംകുമാറിനും കുടുംബത്തിനും സമൻസ്

ബി.എൽ.എം നിക്ഷേപ ക്രമക്കേട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്ഥാപനത്തിന്റെ സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനും കുടുംബാംഗങ്ങൾക്കും…

3 hours ago

ഇറാന്റെ മിസൈൽ കരുത്ത് അമേരിക്കയ്ക്ക് ഇപ്പോഴും തലവേദന; ട്രംപിന്റെ അവകാശവാദങ്ങൾക്കിടയിൽ പുതിയ ഇന്റലിജൻസ് റിപ്പോർട്ട്

ഇറാന്റെ സൈനികശേഷി പൂർണമായും തകർത്തുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്കിടെ പുതിയ വെളിപ്പെടുത്തലുമായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. അമേരിക്കയുടെയും…

4 hours ago

ഇതാണോ പണത്തിന്റെ ഹുങ്ക്? സൂഹൈലിനെ പൊതിഞ്ഞ് കാറിൽ കയറ്റിയുള്ള മടക്കം

ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങിയ സൂഹൈലിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് നേരെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരാക്രമം. ക്യാമറയ്ക്ക് മുന്നിൽ…

6 hours ago

വൈദ്യുതി വാങ്ങൽ വിവാദം: രാജമാണിക്യത്തിന്റെ ഇരട്ടപ്പദവിയും ദുരൂഹ കത്തും സർക്കാരിന് മുന്നിൽ നിർണായക ചോദ്യങ്ങൾ

കേരളത്തിലെ വൈദ്യുതി വാങ്ങൽ ഇടപാടുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. മുൻ കെ.എസ്.ഇ.ബി ചെയർമാനും ഊർജവകുപ്പ് സെക്രട്ടറിയുമായിരുന്ന ജി. രാജമാണിക്യത്തിന്റെ…

6 hours ago

കുൽഗാമിൽ സുരക്ഷാസേനയുടെ തിരിച്ചടി: സിആർപിഎഫ് ക്യാമ്പ് ആക്രമണവുമായി ബന്ധമുള്ള ലഷ്കർ ഭീകരർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധമുള്ള രണ്ട് ലഷ്കർ-ഇ-ത്വയ്ബ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. നവംബർ…

7 hours ago

ജെം ഗ്രാനൈറ്റ്സ് പോക്സോ കേസ്: മുൻ ചെന്നൈ പോലീസ് കമ്മീഷണർ അരുണ്‍ ഐപിഎസ് ഉൾപ്പെടെ ഏഴ് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ എസ്ഐടി കേസ്

തമിഴ്നാട്ടിൽ ജെം ഗ്രാനൈറ്റ്സ് ഉടമ ആർ. വീരമണിക്കെതിരായ പോക്സോ കേസുകളുടെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. കേസിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തെ…

7 hours ago