നിങ്ങളുടെ ചർമ്മം വരണ്ടതാണോ ?എന്നാൽ വീട്ടിലിരുന്ന് തന്നെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില സ്ക്രബുകൾ പരിചയപ്പെടാം …

കാലാവസ്ഥ മാറുന്നത് അനുസരിച്ച് നമ്മുടെ ചർമ്മത്തിലും പല തരത്തിലുള്ള വ്യത്യാസങ്ങൾ വരാറുണ്ട്. തണുപ്പ് കാലത്ത് ചർമ്മം വരണ്ട് പോകുന്നത് പലരും നേരിടുന്ന പ്രധാന പ്രശ്‌നമാണ്.ചർമ്മത്തിൻ്റെ ഈർപ്പം കുറയുന്നതാണ് ഇതിൻ്റെ പ്രധാന കാരണം. ഈർപ്പം കുറയുന്നതോടെ ചർമ്മം വരണ്ടതും നിർജ്ജീവവുമാകുന്നു.കാലക്രമേണ ചർമ്മത്തിലെ മൃതകോശങ്ങൾ നശിക്കുന്നു, ഇത് നിങ്ങളുടെ ചർമ്മത്തിന് പ്രായമാകാനും ഇരുണ്ടതാക്കാനും കാരണമാകുന്നു. മുഖം, കഴുത്ത്, കൈകൾ, കാലുകൾ എന്നിവയിലെ ഉണങ്ങിയ, നിർജ്ജീവ കോശങ്ങൾ പലരും നേരിടുന്ന പ്രധാന പ്രശ്നമാണ്. മുഖത്തെ ഇത്തരത്തിൽ നിർജ്ജീവമായി പോയ ചില കോശങ്ങളെ ഇല്ലാതാക്കി നല്ല ചർമ്മം ലഭിക്കാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില സ്ക്രെബുകൾ പരിചയപ്പെടാം …

കറ്റാർവാഴ

ചർമ്മത്തിൻ്റെ പല പ്രശ്നങ്ങൾക്കുമുള്ള മികച്ചൊരു പരിഹാരമാണ് കറ്റാർവാഴയുടെ ജെൽ. പ്രകൃതിദത്തമായ മോയ്ചറൈസർ കൂടിയാണ് കറ്റാർവാഴയെന്ന് എല്ലാവർക്കുമറിയാം. ചർമ്മത്തിലെ ചൊറിച്ചിൽ, വരൾച്ച, പുകച്ചിൽ തുടങ്ങി പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരം കറ്റാർവാഴയിലുണ്ട്.

  • സ്ക്രബ് തയാറാക്കുന്ന വിധം

1 ടീസ്പൂൺ അരിപൊടിയും അൽപ്പം കറ്റാർവാഴയുടെ ജെല്ലും കുറച്ച് തേനും ചേർത്ത് യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്തിട്ട് 5 മിനിറ്റ് നന്നായി സ്ക്രെബ് ചെയ്ത ശേഷം കഴുകി കളയാവുന്നതാണ്.

കാപ്പിപൊടി

ചർമ്മത്തിൽ മികച്ചൊരു എക്സഫോളിയേറ്ററായി പ്രവർത്തിക്കാൻ കാപ്പിപൊടിയ്ക്ക് കഴിയും. കാപ്പിപൊടിയിലെ തരികൾ ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കും. ആന്റി ഓക്സിഡന്റുകൾ ധാരാളുമുള്ളത് കൊണ്ട് തന്നെ ചർമ്മത്തെ ദൃഢമാക്കാനും കാപ്പിപൊടിയ്ക്ക് കഴിയും.

  • സ്ക്രബ് തയാറാക്കുന്ന വിധം

1 ടീസ്പൂൺ കാപ്പിപൊടിയും 1 ടീ സ്പൂൺ പഞ്ചസാരയും അൽപ്പം തേനും ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം അഞ്ച് മിനിറ്റോളം മുഖത്ത് മസാജ് ചെയ്ത ശേഷം സാധാരണ വെള്ളത്തിൽ കഴുകി കളയാം. മുഖത്ത് പാടുകളും നിർജ്ജീവമായ കോശങ്ങളും ഇല്ലാതാക്കാൻ ഇത് സഹായിക്കും.

ഓറഞ്ച് തൊലി

കടയിൽ നിന്ന് വാങ്ങുന്ന ഓറഞ്ച് കഴിച്ച ശേഷം അതിൻ്റെ തൊലി കളയാതെ സൂക്ഷിച്ചാൽ ചർമ്മത്തിൻ്റെ പകുതി പ്രശ്നങ്ങളും ഇല്ലാതാക്കാൻ കഴിയും. പ്രകൃതിദത്തമായ ടോണർ, മോയ്സ്ചറൈസർ, സ്‌ക്രബ്, ക്ലീനർ എന്നിവയായി പ്രവർത്തിക്കാനുള്ള കഴിവ് ഓറഞ്ച് തൊലിയ്ക്കും കഴിയാറുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും ചർമ്മത്തെ വരണ്ടതാകുന്നത് തടയാൻ സഹായിക്കുന്നു. ഇത് ചർമ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുകയും ടോണറായി പ്രവർത്തിക്കുകയും ചെയ്യുന്നു.

  • സ്ക്രബ് എങ്ങനെ തയാറാക്കാം
    ആദ്യം, ഓറഞ്ച് തൊലി ഉണക്കി പൊടിക്കുക (ഓറഞ്ച് തൊലി ഉപയോഗിച്ച്). ഓറഞ്ച് തൊലി പൊടി. ഇതിലേക്ക് അൽപ്പം പാലും കുറച്ച് വെളിച്ചെണ്ണയും ചേർത്ത് യോജിപ്പിക്കുക. ഈ കോമ്പിനേഷൻ ഉപയോഗിച്ച് മുഖം നന്നായി സ്‌ക്രബ് ചെയ്യുക. അതിനുശേഷം, മുഖം വെള്ളത്തിൽ കഴുകാം.

കടലമാവ്

ഏറ്റവും പ്രകൃതിദത്തമായ എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കുന്നതാണ് കടലമാവ്. ചർമ്മത്തിലെ നിർജ്ജീവമായ കോശങ്ങളെ ഇല്ലാതാക്കൻ കടലമാവിന് കഴിയും. കടലമാവ് ദേഹത്ത് തേച്ച് കുളിക്കുന്നതും വളരെ നല്ലതാണ്.

  • സ്ക്രബ് തയാറാക്കുന്ന വിധം

3 ടേബിൾസ്പൂൺ കടലമാവ്, 1 ടേബിൾസ്പൂൺ ചതച്ച ഓട്സ്, 2 ടേബിൾ സ്പൂൺ ചോളം മാവ് എന്നിവ പാലുമായി യോജിപ്പിക്കണം. ഇത് മുഖത്ത് തേച്ച് നന്നായി ഉണങ്ങിയ ശേഷം കഴുകി കളയാവുന്നതാണ്. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ സ്‌ക്രബ് ഉപയോ​ഗിക്കാം.

anaswara baburaj

Recent Posts

മൂവാറ്റുപുഴയിൽ എട്ട് പേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ !സ്ഥിരീകരണമുണ്ടായത് ഇന്ന് നടത്തിയ പോസ്റ്റ് മോർട്ടത്തിൽ ; വാക്സിനേഷൻ നൽകിയതിനാൽ കടിയേറ്റവർ സുരക്ഷിതരെന്ന് നഗരസഭ

മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് ഇക്കാര്യം വ്യക്തമായത്. അതേസമയം വാക്സിനേഷൻ നൽകിയതിനാൽ…

24 mins ago

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച

1 hour ago

പ്രതിഷേധങ്ങൾക്കിടയിൽ പോലീസ് കാവലിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തി മോട്ടോർ വാഹന വകുപ്പ് ! മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻറെ മകളടക്കം ടെസ്റ്റിൽ പങ്കെടുത്ത മൂന്ന് പേരും പരാജയപ്പെട്ടു

പ്രതിഷേധങ്ങൾ വകവയ്ക്കാതെ തിരുവനന്തപുരം മുട്ടത്തറയിൽ പോലീസ് കാവലിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തി മോട്ടോർ വാഹന വകുപ്പ്. എന്നാൽ മോട്ടോർ വാഹനവകുപ്പ്…

1 hour ago