India

നിങ്ങൾ എത്രമാത്രം ചെളി എറിയുന്നുവോ,അത്രയേറെ താമര വിരിയും: പ്രതിപക്ഷത്തിന്റെ വായടപ്പിച്ച് രാജ്യസഭയിൽ നരേന്ദ്ര മോദി

ദില്ലി : രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് സ്തംഭിപ്പിക്കാൻ പ്രതിപക്ഷ ശ്രമം. എത്രമാത്രം ചെളി വാരിയെറിയുന്നോ അത്രയധികം താമര വിരിയുമെന്നു മോദി സൗമ്യനായി പ്രതികരിച്ചത്. മോദിയും ഹിന്ദൻബർഗ് വിവാദത്തിൽ കാലിടറിയ ഗൗതം അദാനിയും സഹോദരങ്ങളാണെന്ന മുദ്രാവാക്യം ഉയര്‍ത്തിയാണു പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ പെരുമാറ്റം രാജ്യതാല്‍പര്യത്തിന് എതിരാണെന്നു മോദി വിമര്‍ശിച്ചു.

കലബുറഗി സന്ദര്‍ശനത്തിനെതിരെ നിലപാടെടുത്ത മല്ലികാര്‍ജുന്‍ ഖര്‍ഗെയെ മോദി വിമർശിച്ചു. സന്ദർശന ഫലമായി കലബുറഗിയില്‍ 8 ലക്ഷം ജന്‍ധന്‍ അക്കൗണ്ടുകള്‍ തുറക്കാൻ സാധിച്ചു. ജനങ്ങള്‍ ശാക്തീകരിക്കപ്പെട്ടപ്പോള്‍ ചിലരുടെ അക്കൗണ്ടുകള്‍ പൂട്ടി. അവരുടെ വേദന തനിക്ക് മനസ്സിലാകും. പ്രതിപക്ഷത്തിന്റെ പ്രതിഷേധം ദൗർഭാഗ്യകരമാണ്. കോൺഗ്രസ് കുടുംബം രാജ്യത്തെ തകർത്തുവെന്നും നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി പ്രതിപക്ഷത്തെ കടന്നാക്രമിച്ചു.

അതെ സമയം ഇന്നലെ രാഹുലിന്റെ പരാമർശം നീക്കിയതിനു പിന്നാലെ അദാനി–മോദി ബന്ധത്തെക്കുറിച്ചു ഖര്‍ഗെ നടത്തിയ പരാമര്‍ശങ്ങളും രാജ്യസഭാ രേഖകളില്‍നിന്ന് നീക്കി. മോദിയെ ‘മൗനി ബാബ’യെന്നു ഖർഗെ വിശേഷിപ്പിച്ചതാണ് സഭയിൽ ഭരണപക്ഷത്തിന്റെ പ്രതിഷേധത്തിനിടയാക്കിയത്. കോൺഗ്രസ് അദ്ധ്യക്ഷന്റെ പരാമർശം പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തിനു ചേർന്നതല്ലെന്നു രാജ്യസഭാദ്ധ്യക്ഷൻ ജഗ്ദീപ് ധൻകർ പറഞ്ഞു.

Anandhu Ajitha

Recent Posts

സ്വാതി മലിവാളിൻ്റെ പരാതി; കെജ്‌രിവാളിന്റെ പി.എ ബിഭവ് കുമാറിനെതിരെ കേസെടുത്ത് പോലീസ്

ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിൽ വച്ച് കൈയ്യേറ്റം ചെയ്യപ്പെട്ടന്ന രാജ്യസഭാംഗം സ്വാതി മലിവാളിന്‍റെ പരാതിയിൽ കേസെടുത്ത് പോലീസ്. അരവിന്ദ്…

23 mins ago

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുലിനായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും

കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിനായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കാനൊരുങ്ങി അന്വേഷണസംഘം. ഇയാൾ വിദേശത്തേക്ക് കടക്കാനുള്ള…

38 mins ago

അപസർപ്പക കഥകളും മുത്തശ്ശി കഥകളും യാഥാർഥ്യമാകുന്ന ഒരു നാട് ! പാപ്പുവ ന്യൂഗിനിയയും ഡെനിസോവൻമാരും !

അപസർപ്പക കഥകളും മുത്തശ്ശി കഥകളും യാഥാർഥ്യമാകുന്ന ഒരു നാട് ! പാപ്പുവ ന്യൂഗിനിയയുടെ വിശേഷങ്ങൾ

55 mins ago

കറുത്ത നീളൻ മുടിയോ മേക്കപ്പോ ഇല്ല ! തിരിച്ചറിയാൻ പറ്റാത്ത കോലത്തിൽ ഇമ്രാൻ ഖാൻ ; വീഡിയോ വൈറലാകുന്നു

ഹെയർ ഡൈയും മേക്കപ്പോ ഇല്ലാതെയുള്ള മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ രൂപം കണ്ട് അന്തം വിട്ട് സോഷ്യൽ മീഡിയ.…

9 hours ago

വയറ്റിൽ കത്രിക മറന്നു വച്ച് തൂണിക്കെട്ടിയതും ഇതേ ആശുപത്രിയിൽ!|OTTAPRADAKSHINAM

പി എഫ് തട്ടിപ്പ് മുതൽ ഐ സി യു പീഡനം വരെ അരങ്ങേറുന്ന കോഴിക്കോട് മെഡിക്കൽ കോളേജിന്റെ യഥാർത്ഥ രോഗമെന്ത്?…

10 hours ago

“ഫ്യൂച്ചർ സെൻസ് ! +1, +2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് പരിപാടിയുമായി ഭാരതീയ വിചാര കേന്ദ്രം ; ദ്വിദിന പരിപാടിക്ക് ശനിയാഴ്ച തുടക്കം

+1, +2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ്, ലൈഫ് സ്‌കിൽ പരിപാടി സംഘടിപ്പിച്ച് ഭാരതീയ വിചാര കേന്ദ്രം. വരുന്ന ശനി,…

10 hours ago