കോയമ്പത്തൂർ: ലോകം കാത്തിരിക്കുന്ന ഈശ മഹാശിവരാത്രി ആഘോഷങ്ങൾക്കായി വെള്ളിയാങ്കിരി മലനിരകൾ ഒരുങ്ങുന്നു. 2026 ഫെബ്രുവരി 15-ന് കോയമ്പത്തൂർ ഈശ യോഗ സെന്ററിൽ സദ്ഗുരുവിൻ്റെ സാന്നിധ്യത്തിൽ നടക്കുന്ന ആഘോഷങ്ങൾ കേരളത്തിലെ ഭക്തർക്കായി 29 പ്രമുഖ ക്ഷേത്രങ്ങളിൽ തത്സമയം പ്രദർശിപ്പിക്കും. ഇതിൽ 12 ക്ഷേത്രങ്ങളിൽ വെച്ച് ഭക്തർക്ക് നേരിട്ട് ‘രുദ്രാക്ഷ ദീക്ഷ’ സ്വീകരിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഓസ്കാർ, ഗ്രാമി അവാർഡുകൾ തുടങ്ങിയ ആഗോള പരിപാടികളേക്കാൾ കൂടുതൽ പ്രേക്ഷകരെ ആകർഷിക്കുന്ന ഈശ മഹാശിവരാത്രി, ഇത്തവണ 14 കോടിയിലധികം ആളുകളിലേക്ക് എത്തുമെന്നാണ് കരുതപ്പെടുന്നത്. 100-ലധികം ടിവി ചാനലുകളിലൂടെയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയും 24 ഭാഷകളിൽ പരിപാടി തത്സമയം സംപ്രേക്ഷണം ചെയ്യും. ഫെബ്രുവരി 15-ന് വൈകുന്നേരം 6 മണിക്ക് ആരംഭിച്ച് അടുത്ത ദിവസം പുലർച്ചെ 6 മണി വരെ നീളുന്ന 12 മണിക്കൂർ ആത്മീയ വിരുന്നാണ് ഭക്തരെ കാത്തിരിക്കുന്നത്.
മനുഷ്യശരീരത്തിലെ ഊർജ്ജം സ്വാഭാവികമായി മുകളിലേക്ക് ഉയരുന്നതിനാൽ ആത്മീയ വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യമായ, സവിശേഷമായ ഒരു ഗ്രഹ പ്രതിഭാസമാണ് ‘ശിവൻ്റെ മഹാരാത്രി’ എന്നറിയപ്പെടുന്ന മഹാശിവരാത്രി. സദ്ഗുരു പറയുന്നത് ഇങ്ങനെയാണ്, “ദക്ഷിണ കൈലാസം’ എന്ന് വിളിക്കപ്പെടുന്ന വെള്ളിയാങ്കിരി മലനിരകളുടെ താഴ്വരയിലായിരിക്കുന്നതിൻ്റെ ഗുണം നമുക്കുണ്ട്. ഐതിഹ്യങ്ങൾ പ്രകാരം ശിവൻ തന്നെ മൂന്നര മാസത്തിലധികം ഇവിടെ ചെലവഴിച്ചിട്ടുണ്ട്. നമ്മൾ 11 ഡിഗ്രി അക്ഷാംശത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഭൂമിയുടെ ചെരിവും കറക്കവും കണക്കിലെടുക്കുമ്പോൾ ഇത് വളരെ പ്രധാനമാണ്. ഏതാണ്ട് 11 ഡിഗ്രി അക്ഷാംശത്തിലാണ് അപകേന്ദ്ര ബലം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്; അതിനർത്ഥം ഇവിടെ ഊർജ്ജത്തിൻ്റെ സ്വാഭാവികമായ ഉയർച്ചയുണ്ടാകും എന്നാണ്. ഈ ഊർജ്ജ പ്രവാഹം അതിൻ്റെ ഉച്ചസ്ഥായിയിലെത്തുന്ന ദിവസമാണ് മഹാശിവരാത്രി.
ഈ ഊർജ്ജപ്രവാഹം പ്രയോജനപ്പെടുത്തുന്നതിനായി നട്ടെല്ല് നിവർത്തി ഉറക്കമിളച്ച് ഇരിക്കുന്നത് ആത്മീയ വളർച്ചയ്ക്ക് സഹായിക്കും. 112 അടി ഉയരമുള്ള ആദിയോഗി പ്രതിമയെ ജീവസുറ്റതാക്കുന്ന ‘ദിവ്യദർശനം’ ലൈറ്റ് ആൻഡ് സൗണ്ട് ഷോ, പഞ്ചഭൂത ആരാധന, ലിംഗഭൈരവി മഹായാത്ര എന്നിവയാണ് ആഘോഷങ്ങളുടെ പ്രധാന ആകർഷണങ്ങൾ.
ഭക്തിയും ധ്യാനവും താളാത്മകമാക്കാൻ ആദിത്യ ഗാധ്വി, പ്രശാന്ത് സോനാഗ്ര, സൗണ്ട്‌സ് ഓഫ് ഈശ തുടങ്ങിയ പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന സംഗീത പരിപാടികളും ഉണ്ടാകും. അർദ്ധരാത്രിയിൽ സദ്ഗുരു നയിക്കുന്ന ‘മഹാമന്ത്ര’ ദീക്ഷയും ബ്രഹ്മമുഹൂർത്തത്തിലെ പ്രത്യേക ധ്യാനവും പങ്കെടുത്തവർക്ക് മറക്കാനാവാത്ത അനുഭവമായിരിക്കും. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഒത്തുചേരുന്ന ഭക്തർക്ക് ഈ ആത്മീയ രാത്രിയുടെ ഭാഗമാകാൻ വിപുലമായ ക്രമീകരണങ്ങളാണ് ഈശ വോളന്റിയർമാർ ഒരുക്കിയിരിക്കുന്നത്.
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…
ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…
ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…
നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…