മോസ്‌കോ: റഷ്യയുടെ അതിവിനാശകാരിയായ ഇസ്‌കന്‍ഡര്‍- M ഷോര്‍ട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈലിലേയ്ക്കാണ് റഷ്യന്‍-യുക്രൈൻ യുദ്ധത്തില്‍ ലോകം ഉറ്റുനോക്കുന്നത്.
യുക്രൈൻ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം കുറഞ്ഞത് 36 ഇസ്‌കന്‍ഡര്‍ മിസൈലുകളെങ്കിലും റഷ്യ അതിര്‍ത്തിയില്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് പറയുന്നു.
കൂടാതെ സമൂഹമാധ്യമങ്ങളിൽ ഫോട്ടോകള്‍ സഹിതം ഇസ്‌കന്‍ഡര്‍ ബാലിസ്റ്റിക് മിസൈലുകള്‍ ട്രെയിനില്‍ കൊണ്ടുപോകുന്നതായി നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. നേരത്തേ ജോര്‍ജിയന്‍ യുദ്ധത്തിലും 2017ല്‍ സിറിയയിലും റഷ്യ ഇസ്‌കന്‍ഡര്‍ ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ചിട്ടുണ്ട്.
ഇസ്‌കന്‍ഡര്‍ മിസൈലുകളെ കുറിച്ച് കൂടുതൽ കാര്യങ്ങൾ….;
1 ശത്രുക്കള്‍ക്ക് മുന്നറിയിപ്പു നല്‍കാതെ ആക്രമിക്കാനായി റഷ്യ വികസിപ്പിച്ചെടുത്ത അത്യാധുനിക മിസൈലാണ് 9K 720 ഇസ്‌കന്‍ഡര്‍. മനുഷ്യരാശിയുടെ സംരക്ഷകന്‍ എന്നാണ് ഇസ്‌കന്‍ഡര്‍ എന്ന അറബിക് പദത്തിന് അര്‍ത്ഥം.
2 9K 720 ഇസ്‌കന്‍ഡറിന്റെ വകഭേദങ്ങളാണ് ഇസ്‌കന്‍ഡര്‍- എം, ഇസ്‌കന്‍ഡര്‍- കെ, ഇസ്‌കന്‍ഡര്‍ – ഇ
3 ഇസ്‌കന്‍ഡര്‍- എം ഷോര്‍ട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈലാണ് ഏറ്റവും വിനാശകാരി. 2006 മുതല്‍ റഷ്യ ഇത് ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട് ഉണ്ട്.
4 500 കി.മീ വരെയാണ് ഇസ്‌കന്‍ഡര്‍ മിസൈലിന്റെ പ്രഹരപരിധി. ആണവ ശേഷിയുള്ള ഈ മിസൈലിന്റെ ഭാരം 4,615 കിലോയാണ്.
5 ഈ മിസൈല്‍ മണിക്കൂറില്‍ 7560- 9360 കി.മീ ദൂരം താണ്ടുമെന്നാണ് കണക്കാക്കുന്നത്.
6 ആണവ പോര്‍മുനകള്‍ ഘടിപ്പിച്ചാല്‍ 5 മുതല്‍ 50 കിലോ ടണ്‍ ടി.എന്‍.ടി ശക്തിയുള്ള സ്ഫോടനങ്ങള്‍ നടത്താം
7 ശത്രുപ്രദേശം സ്‌കാന്‍ ചെയ്ത്, കവചിത സൈനിക വാഹനങ്ങള്‍ കണ്ടെത്തി തകര്‍ക്കുന്ന സ്മാര്‍ട്ട് ബോംബുകള്‍ ഉപയോഗിച്ച് ആക്രമണം നടത്താന്‍ ഇസ്‌കന്‍ഡറിനു കഴിയും.
8 യുദ്ധഭൂമിയിലെ കരുത്തുറ്റ ബങ്കറുകള്‍ പോലും ഈ മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കാം
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…