Categories: Sports

ഐഎസ്എൽ ഏഴാം സീസണ് ഇന്ന് കിക്കോഫ്; ഉദ്ഘാടന മത്സരത്തിൽ എടികെ മോഹൻബഗാൻ ബ്ലാസ്റ്റേഴ്സിനെ നേരിടും

ഗോവ: ഐഎസ്എൽ ഏഴാം സീസണ് ഇന്ന് ഗോവയിൽ തുടകമാകും. ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എടികെ മോഹൻബഗാനെ നേരിടും. ഗോവയിലെ ജിഎംസി ബാലയോഗി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ വൈകിട്ട് 7.30നാണ് മത്സരം. കൊവിഡ് പശ്ചാത്തലത്തിലാണ് ഐഎസ്എൽ ഗോവയിലേക്ക് മാറ്റിയത്. മത്സരങ്ങളിൽ കാണികൾക്ക് പ്രവേശനമില്ല. ഈ വര്‍ഷം 11 ക്ലബുകളുണ്ട് ടൂര്‍ണമെന്റില്‍. സ്‌പോര്‍ടിങ് ക്ലബ് ഈസ്റ്റ് ബംഗാളിന്റെ ആദ്യ ഐഎസ്എല്‍ സീസൺകൂടെയാണ്.

മോഹന്‍ ബഗാനുമായി ലയിച്ച് എടികെ മോഹന്‍ ബഗാനായാണ് ആന്റോണിയോ ലോപസ് ഹബ്ബാസിന്റെ ടീം വരുന്നത്.സന്ദേശ് ജിംഗാന്‍, സുഭാശിഷ് റോയ് എന്നിവരെ പാളയത്തിലെത്തിച്ച ഹബ്ബാസ് എടികെയുടെ പ്രതിരോധം ബലപ്പെടുത്തിയിട്ടുണ്ട്. പതിവുപോലെ പ്രത്യാക്രമണത്തിലൂന്നിയായിരിക്കും എടികെ മോഹന്‍ ബഗാന്‍ മുന്നേറ്റം.കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കാര്യമെടുത്താൽ, കഴിഞ്ഞവര്‍ഷത്തെ ഹീറോ ബര്‍ത്തലോമ്യ ഓഗ്ബച്ചെയില്ലാതെയാണ് മഞ്ഞപ്പട കളത്തിൽ ഇറങ്ങുന്നത്. ഐഎസ്എല്ലില്‍ ബ്ലാസ്‌റ്റേഴ്‌സിനായുള്ള 34 -കാരന്‍ നമോനെസുവിന്റെ അരങ്ങേറ്റം കൂടിയാണ്
ഇന്നത്തെ മത്സരം.

admin

Recent Posts

ശക്തമായ ഭാരതത്തെ കെട്ടിപ്പടുക്കുന്നതിനായി വോട്ട് ചെയ്യൂ; രാജ്യത്തെ ഓരോ ജനങ്ങളും സമ്മതിദായക അവകാശം വിനിയോഗിക്കണമെന്ന സന്ദേശം നൽകി നിതിൻ ഗഡ്കരി

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ രാജ്യത്തെ ഓരോ ജനങ്ങളും അവരുടെ സമ്മതിദായക അവകാശം വിനിയോഗിക്കണമെന്ന് അഭ്യർത്ഥിച്ച് കേന്ദ്രമന്ത്രി നിതിൻ…

16 mins ago

ഹോസ്റ്റൽ ശുചിമുറിയിലെ പ്രസവം; 23-കാരിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയ്യാറായി കുഞ്ഞിന്റെ പിതാവ്

കൊച്ചി: എറണാകുളത്ത് ഹോസ്റ്റലിലെ ശുചിമുറിയിൽ കുഞ്ഞിന് ജന്മം നൽകിയ 23-കാരിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയ്യാറാണെന്ന് അറിയിച്ച് കുഞ്ഞിന്റെ…

23 mins ago

എസ്എസ്എൽസി പരീക്ഷാ ഫലം നാളെ; ഹയർസെക്കൻഡറി – വിഎച്ച്എസ്ഇ പരീക്ഷാ ഫലം മെയ് 9ന്

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നിന് മന്ത്രി വി.ശിവന്‍കുട്ടി ഫലം പ്രഖ്യാപിക്കും. നാല് ലക്ഷത്തി ഇരുപത്തി…

57 mins ago

‘നിങ്ങളെ പോലെ തന്നെ ഞാനും എന്റെ നൃത്തം നന്നായി ആസ്വദിച്ചു, ഇത്തരം സർഗ്ഗാത്മക കഴിവുകൾ കാണുമ്പോൾ സന്തോഷം തോന്നുന്നു’; സോഷ്യൽ മീഡിയയിൽ സ്വന്തം സ്പൂഫ് വീഡിയോ പങ്കിട്ട് പ്രധാനമന്ത്രി

ദില്ലി: തെരഞ്ഞെടുപ്പ് കാലത്ത് രാഷ്‌ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ടുള്ള പല മീമുകളും സ്പൂഫ് വീഡിയോകളും സോഷ്യൽ മീഡിയകളിൽ വൈറലാകാറുണ്ട്. അത്തരത്തിൽ രണ്ട്…

1 hour ago

വീട്ടിൽ നിന്ന് ഇതുവരെ പിടിച്ചെടുത്തത് 32 കോടി രൂപ! ജാർഖണ്ഡ് മന്ത്രിയുടെ പേഴ്‌സണൽ സെക്രട്ടറിയേയും വീട്ടുജോലിക്കാരനേയും അറസ്റ്റ് ചെയ്ത് ഇഡി

ജാർഖണ്ഡ്: ഗ്രാമവികസന മന്ത്രി അലംഗീർ ആലമിന്റെ പേഴ്സണൽ സെക്രട്ടറി സഞ്ജീവ് ലാലിനേയും വീട്ടുജോലിക്കാരനായ ജഹാംഗീറിനേയും അറസ്റ്റ് ചെയ്ത് ഇഡി. ഇവരുടെ…

2 hours ago