Categories: International

ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; ഇസ്രയേലിനും യുഎസിനും അന്യഗ്രഹജീവികളുമായി നിരന്തര ബന്ധം; യുഎസ് സർക്കാരും അന്യഗ്രഹ ജീവികളും തമ്മില്‍ കരാറും ഒപ്പിട്ടു

ഇസ്രയേലിനും യുഎസിനും അന്യഗ്രഹജീവികളുമായി നിരന്തര ബന്ധമെന്ന് പ്രമുഖ ഇസ്രയേലി പ്രൊഫസറും റിട്ടയേർഡ് ജനറലുമായ ഹൈം എഷെഡിന്‍റെ വെളിപ്പെടുത്തൽ. അവകാശപ്പെട്ടു. ഞെട്ടലോടെയാണ് ഇസ്രയേലിന്റെ ബഹിരാകാശ സുരക്ഷാ മേധാവിയുടെ വെളിപ്പെടുത്തൽ ലോകം ഇപ്പോള്‍ ചർച്ച ചെയ്യുന്നത്.
ഇസ്രയേൽ പത്രമായ യെഡിയോത്ത് അഹ്‌റോനോത്ത് ശനിയാഴ്‌ച്ചയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എഷെഡ് 1981 മുതൽ 2010 വരെ ഇസ്രയേലിന്റെ സുരക്ഷാ ബഹിരാകാശ പദ്ധതിയുടെ തലവനായി സേവനമനുഷ്ഠിച്ചയാളാണ്. രഹസ്യാത്മക സാങ്കേതിക കണ്ടുപിടിത്തങ്ങൾക്ക് രണ്ട് തവണ ഇസ്രയേൽ സുരക്ഷാ അവാർഡ് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ജനങ്ങൾക്കിടയിൽ വിഭ്രാന്തി പരക്കരുതെന്ന് കരുതി വിവരം രഹസ്യമാക്കി വെക്കുകയായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ഇസ്രയേൽ സുരക്ഷാ പുരസ്‌കാരം മൂന്നു തവണ ലഭിച്ചയാളാണ് എഷെഡ്. അന്യഗ്രജീവികളുടെ ഗലാക്സിക് ഫെഡറേഷൻ എന്ന സംവിധാനം നിലവിലുണ്ടെന്ന് അദ്ദേഹം വിശദീകരിക്കുന്നു. അന്യഗ്രഹ ജീവികളുമായി അമേരിക്കയും ഇസ്രയേലും ചിലധാരണകളുണ്ടാക്കിയിട്ടുണ്ട്. ലോകത്തെ കുറിച്ച് അന്യഗ്രഹജീവികൾ ഗവേഷണം നടത്തുകയും പഠിക്കുകയും ചെയ്യുന്നുണ്ട്.

“യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിതിഗതികൾ വെളിപ്പെടുത്താനുള്ള വക്കിലായിരുന്നുവെന്നും, എന്നാൽ ഗാലക്‌സിക് ഫെഡറേഷനിലെ അന്യഗ്രഹജീവികൾ അത് വിലക്കുകയായിരുന്നു. കാത്തിരിക്കുക, ആളുകൾ ആദ്യം ശാന്തമാകട്ടെ എന്നാണ് പറയുന്നത്. അവർക്ക് മാസ് ഹിസ്റ്റീരിയ ആരംഭിക്കാൻ താൽപ്പര്യമില്ല. ആദ്യം ജനങ്ങളെ വിവേകികളാക്കാനാണ് അവർ ആഗ്രഹിക്കുന്നതെന്നും ഇത് മനസിലാക്കണമെന്നും, ”എഷെഡ് വിശദീകരിച്ചു. “ബഹിരാകാശവും ബഹിരാകാശവാഹനങ്ങളും എന്താണെന്ന് നമുക്ക് പൊതുവായി മനസ്സിലാകുന്ന ഒരു ഘട്ടത്തിലെത്താൻ അവർ കാത്തിരിക്കുകയാണ്. യുഎസ് സർക്കാരും അന്യഗ്രഹ ജീവികളും തമ്മിൽ ഒരു കരാറുണ്ട്. ഇവിടെ പരീക്ഷണങ്ങൾ നടത്താൻ അവർ ഞങ്ങളുമായി ഒരു കരാർ ഒപ്പിട്ടു.” എന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

അതേസമയം “ഞങ്ങളെ സഹായികളായി അവർ ആഗ്രഹിക്കുന്നു. ചൊവ്വയുടെ ആഴത്തിൽ ഒരു ഭൂഗർഭ അടിത്തറയുണ്ട്, അവിടെ അവരുടെ പ്രതിനിധികളും യുഎസ് ബഹിരാകാശയാത്രികരും ഉണ്ട്. എന്നാല്‍ തന്റെ അവകാശവാദങ്ങൾ വിചിത്രമാണെന്നും എഷെഡ് സമ്മതിച്ചു. “അഞ്ച് വർഷം മുമ്പ് ഞാൻ ഇന്ന് പറയുന്ന കാര്യങ്ങളുമായി ഞാൻ എത്തിയിരുന്നെങ്കിൽ, എന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമായിരുന്നു. ആ മനുഷ്യന് മാനസിക രോ​ഗമാണെന്ന് ജനങ്ങൾ വിളിച്ച് പറയുമായിരുന്നു എന്നും അദ്ദേഹം തന്നെ ചൂണ്ടിക്കാട്ടുന്നു. ഇന്ന് എനിക്ക് ഒന്നും നഷ്ടപ്പെടാനില്ല. എനിക്ക് ബിരുദങ്ങളും അവാർഡുകളും ലഭിച്ചു, വിദേശ സർവകലാശാലകളിൽ എന്നെ ബഹുമാനിക്കുന്നു, അവിടെ ചിന്താ​ഗതികളും മാറുന്നു. “- എന്നും അദ്ദേഹം പറയുന്നു.

അതോടൊപ്പം ചൊവ്വാ ഗ്രഹത്തിൽ ഒരു രഹസ്യ ഭൂഗർഭ താവളമുണ്ടാക്കാൻ അന്യഗ്രഹജീവികളുമായി അമേരിക്കയ്ക്ക് ധാരണയുണ്ട്. അവിടെ അവരുടെയും അമേരിക്കയുടെയും പ്രതിനിധികളുണ്ടാവും. അമേരിക്കൻ സൈന്യത്തിൽ സ്‌പേസ് ഫോഴ്‌സ് എന്ന ഒരു പുതിയ വിഭാഗം രൂപീകരിക്കാൻ അടുത്തിടെ തീരുമാനിച്ചിരുന്നു. അന്യഗ്രഹ ജീവി ബന്ധമാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ.

Anandhu Ajitha

Recent Posts

തിരുവനന്തപുരത്ത് കണ്ടത് ജനാധിപത്യത്തിന്റെ സൗന്ദര്യം ! നഗരസഭ ബിജെപി പിടിച്ചതിൽ പ്രതികരിച്ച് ശശി തരൂർ

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ്‌ നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…

1 hour ago

‘ക്ഷേമപെൻഷൻ വാങ്ങി ശാപ്പാടടിച്ചിട്ട് നമ്മക്കിട്ട് വെച്ചു!! ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വോട്ടർമാർക്കെതിരെ അധിക്ഷേപ പരാമർശവുമായി എം.എം മണി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…

4 hours ago

പ്രതിസന്ധിയിൽ ചേർത്ത് പിടിച്ചവരെ തിരിച്ചറിഞ്ഞ് മുനമ്പത്തെ ജനങ്ങൾ ! സമരഭൂമിയിൽ താമര വിരിഞ്ഞു; ബിജെപിയ്ക്ക് മിന്നും വിജയം

കൊച്ചി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുനമ്പത്ത് ഉജ്ജ്വല ജയം നേടി എൻ‌ഡി‌എ. വഖഫ് ഭൂമിയുടെ പേരിൽ സമരം നടന്ന…

4 hours ago

മെസ്സിയുടെ കൊൽക്കത്ത സന്ദർശനം !10 മിനിറ്റിനുള്ളിൽ ഗ്രൗണ്ടിൽ നിന്ന് മടങ്ങി താരം; പിന്നാലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ സംഘർഷം; അന്വേഷണത്തിന് ഉത്തരവിട്ട് മമത ബാനർജി

കൊൽക്കത്ത : ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പരിപാടിക്ക് പിന്നാലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ ആരാധക പ്രതിഷേധത്തിൽ പശ്ചിമ ബംഗാൾ…

4 hours ago

ഭാരതത്തിൻ്റെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ ബംഗ്ലാദേശിനോട് ചേർക്കുമെന്ന് വീരവാദം!! ബംഗ്ലാദേശിലെ ഇന്ത്യാ വിരുദ്ധൻ ഉസ്മാൻ ഹാദിയ്ക്ക് അജ്ഞാതരുടെ വെടിയേറ്റു; വെന്റിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയിൽ

ഇൻക്വിലാബ് മഞ്ചയുടെ വക്താവും കടുത്ത ഇന്ത്യാ വിരുദ്ധനായ ഷെരീഫ് ഉസ്മാൻ ബിൻ ഹാദിക്ക് വെടിയേറ്റു. ധാക്കയിലെ ബിജോയ്‌നഗർ ഏരിയയിൽ വെച്ച്…

4 hours ago

ഗായകൻ സുബീൻ ഗാർഗിന്റെ മരണം! കേസ് ഈ മാസം തന്നെ കേന്ദ്ര ഏജൻസിക്ക് കൈമാറുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…

22 hours ago