International

കടയ്ക്കൽ തന്നെ വെട്ടി ഇസ്രയേൽ ! ഹമാസിനും ഹിസ്ബുള്ളയ്ക്കുമപ്പുറം ഇസ്‌ലാമിക ഭീകരവാദത്തിനൊന്നാകെ ഞെട്ടൽ !; ഹനിയ്യ – ഷുക്കർ വധങ്ങളുടെ ചുരുളഴിയുമ്പോൾ

ഹമാസിനും ഹിസ്ബുള്ളയ്ക്കുമപ്പുറം ലോകത്തെ ഇസ്‌ലാമിക ഭീകരവാദ ഗ്രൂപ്പുകൾക്ക് തന്നെ കടുത്ത തിരിച്ചടിയാണ് ഇസ്രയേൽ നൽകിയിരിക്കുന്നതെന്ന വിലയിരുത്തലിൽ ലോകം. ഹിസ്ബുള്ളയിലെ ഏറ്റവും മുതിർന്ന കമാൻഡർ ഫുവാദ് ഷുക്കർ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ഹമാസിന്‍റെ രാഷ്ട്രീയകാര്യ സമിതി തലവൻ ഹനിയ്യയുടെ മരണം ഇറാൻ ഭരണകൂടം സ്ഥിരീകരിക്കുന്നത്. ഇസ്രയേൽ വ്യോമാക്രമണത്തിൽ ഷുക്കർ കൊല്ലപ്പെട്ടപ്പോൾ ഹനിയ്യയുടെ മരണത്തിന്റെ വിശദാംശങ്ങൾ പുറത്ത് വിടാൻ ഇറാൻ ഭരണകൂടം തയ്യാറായിട്ടില്ല. അന്വേഷണം നടക്കുന്നുണ്ടെന്ന് മാത്രമാണ് ഇറാൻ പ്രതികരിച്ചിരിക്കുന്നത്.

ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്‌കിയന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനാണ് ചൊവ്വാഴ്ച ഹനിയ്യ ടെഹ്‌റാനിലെത്തിയത്.ചടങ്ങിന് മുൻപ് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. ബുധനാഴ്ച രാവിലെയാണ് ഹനിയ്യ താമസിച്ച കെട്ടിടത്തിന് നേരെ ആക്രമണമുണ്ടായതെന്ന് ഇറാൻ സൈന്യമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) പ്രസ്താവനയിൽ അറിയിച്ചു. ഹനിയ്യയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടു.

ആക്രമണത്തിന് പിന്നിൽ ഇസ്രായേലാണെന്ന് ഇതിനോടകം സംശയം ഉയർന്നിട്ടുണ്ട്.എന്നാൽ ഇസ്രയേൽ പ്രതികരിക്കുകയോ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ ഇറാൻ തയ്യാറാകുകയോ ചെയ്തിട്ടില്ല. നേരത്തെ ഇസ്രായേൽ ഗാസയിൽ നടത്തിയ ആക്രമണത്തിൽ ഹനിയ്യയുടെ മക്കളും കൊച്ചുമക്കളും കൊല്ലപ്പെട്ടിരുന്നു.

1987ൽ ഹമാസിന്‍റെ ഭാഗമായ ഹനിയ്യയെ 89ൽ ഇസ്രയേൽ ജയിലിലടച്ചിരുന്നു. മൂന്ന് വർഷത്തിന് ശേഷമാണ് മോചിപ്പിച്ചത്. പിന്നീട് 92ൽ ലബനനിലേക്ക് നാടുകടത്തപ്പെട്ടു. ഒരു വർഷം കഴിഞ്ഞ് പലസ്തീനിൽ തിരിച്ചെത്തി. 2006ൽ ഹനിയ്യ പലസ്തീൻ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2017ലാണ് ഹനിയ്യ ഹമാസിന്‍റെ രാഷ്ട്രീയകാര്യ സമിതി തലവനായി ചുമതലയേറ്റത്. 62കാരനായ ഹനിയ്യ 2023 മുതൽ ഖത്തറിലായിരുന്നു താമസം.

അതേസമയം ഭീകരസംഘടനയായ ഹിസ്ബുള്ളയുടെ മിലിട്ടറി കമാൻഡർ ഫുവാദ് ഷുക്കറിനെ വ്യോമാക്രമണത്തിലാണ് ബെയ്‌റൂട്ടിൽ വച്ച് കൊലപ്പെടുത്തിയതെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ഗോലാൻ കുന്നുകളിൽ ഹിസ്ബുള്ള നടത്തിയ ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണ് ഇസ്രയേൽ സൈന്യത്തിന്റെ ഈ നീക്കം. അതേസമയം കൊല്ലപ്പെട്ടത് ഫുവാദ് ഷുക്കർ തന്നെയാണെന്ന് ഹിസ്ബുള്ള സ്ഥിരീകരിച്ചിട്ടില്ല. 2016-ൽ സിറിയൻ തലസ്ഥാനമായ ഡമാസ്‌കസിൽ നടന്ന സ്‌ഫോടനത്തിൽ മുസ്തഫ ബദ്രെദ്ദീൻ കൊല്ലപ്പെട്ടതിന് ശേഷം കൊല്ലപ്പെട്ട ഹിസ്ബുള്ളയിലെ ഏറ്റവും മുതിർന്ന കമാൻഡറാണ് ഷുക്കർ.

ഗൈഡഡ് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ, കപ്പൽ വിരുദ്ധ മിസൈലുകൾ, ദീർഘദൂര റോക്കറ്റുകൾ, യുഎവികൾ എന്നിവയുൾപ്പെടെ ഹിസ്ബുള്ളയുടെ ഏറ്റവും നൂതനമായ ആയുധങ്ങളുടെ ചുമതല കൈകാര്യം ചെയ്തിരുന്നത് ഫുവാദ് ഷുക്കറായിരുന്നു.

1983ൽ ബെയ്‌റൂട്ടിൽ 241 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ട ബോംബാക്രമണത്തിന് പിന്നിൽ ഷുക്കറായിരുന്നു. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെൻ്റ് 5 മില്യൺ ഡോളർ പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നു. 1983 ഒക്‌ടോബർ 23-ന് ബെയ്‌റൂട്ട് ഇൻ്റർനാഷണൽ എയർപോർട്ടിന് സമീപമാണ് സ്ഫോടനമണ്ടായത്.

Anandhu Ajitha

Recent Posts

അവൾക്കൊപ്പമല്ല ! അവനൊപ്പവുമല്ല !! നിയമ സംവിധാനങ്ങൾക്കൊപ്പം !!!

ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…

32 minutes ago

ചന്ദ്രനെ ലക്ഷ്യമാക്കി പാഞ്ഞെടുത്ത് ക്ഷുദ്രഗ്രഹം ! പ്രത്യാഘാതങ്ങൾ ഭീകരം | 2024 YR4

നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…

4 hours ago

ടാറ്റ ഇന്ത്യൻ വിപണിയിൽ അഴിച്ചു വിട്ട ഒറ്റക്കൊമ്പൻ ! TATA SE 1613

ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…

4 hours ago

സിറിയയിൽ അമേരിക്കയുടെ ഓപ്പറേഷൻ ഹോക്കി സ്ട്രൈക്ക് ! |ഇസ്‌ലാമിക ഭീ_ക_ര_ർ കത്തിയമർന്നു

പശ്ചിമേഷ്യൻ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ സംഘർഷഭൂമികളിലൊന്നാണ് സിറിയ. ഒരു ദശകത്തിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധവും അതിനിടയിൽ വളർന്നുവന്ന ഇസ്ലാമിക് സ്റ്റേറ്റ് എന്ന…

4 hours ago

3I/ATLASൽ നിന്ന് ഊർജ്ജ സ്പന്ദനങ്ങൾ !!അതും ഭാരതത്തിലെ യോഗിമാർ കുറിച്ചിരുന്ന അതേ ഇടവേളകളിൽ | 3I ATLAS

അനന്തമായ പ്രപഞ്ചത്തിന്റെ ആഴങ്ങളിൽ നിന്ന് ഭൂമിയെ ലക്ഷ്യമാക്കി എത്തുന്ന വിരുന്നുകാരനായ 3I/ATLAS എന്ന അന്തർ നക്ഷത്ര ധൂമകേതു ഇന്ന് ശാസ്ത്രലോകത്തും…

4 hours ago

പീരിയോഡിക് ടേബിളിലെ സംസ്‌കൃത സംബന്ധം | SHUBHADINAM

പീരിയോഡിക് ടേബിളും സംസ്കൃതവും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്തെ വളരെ കൗതുകകരമായ ഒരു ചരിത്രമാണ്. ഇത് പ്രധാനമായും റഷ്യൻ രസതന്ത്രജ്ഞനായ ഡിമിത്രി…

4 hours ago