ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഹമാസ് തലവൻ യഹ്യ സിന്‍വാര്‍
ഹമാസിന്റെ പുതിയ തലവൻ യഹ്യ സിന്‍വാര്‍ ഒളിച്ചിരിക്കുന്നു എന്നു കരുതുന്ന ടണലുകൾക്ക് മുന്നിൽ പ്രത്യേക സേനയെ വിന്യസിച്ച് ഇസ്രയേൽ. തുരങ്കങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക പരിശീലനം സിദ്ധിച്ച യഹാലോം എന്ന കമാന്‍ഡോ വിഭാഗത്തെയാണ് ഇസ്രയേൽ വിന്യസിച്ചതെന്നാണ് വിവരം. ചെങ്കീരികൾ എന്നാണ് ഈ കമാൻഡോ വിഭാഗം അറിയപ്പെടുന്നത് തന്നെ. ഇത്തരത്തിൽ ഏഴോളം ടണലുകൾ നിലവിൽ യഹലോം യൂണിറ്റിന്റെ നിരീക്ഷണത്തിലാണ്.
തുരങ്കങ്ങളില്‍ അന്വേഷണം നടത്താന്‍ പരിശീലനം ലഭിച്ച ഒകെറ്റ്‌സ്(oktez) എന്ന നായ്ക്കളുടെ യൂണിറ്റും കമാൻഡോ സംഘത്തിനൊപ്പമുണ്ട് . നേരത്തെ തുരങ്ക യുദ്ധത്തില്‍ വൈദഗ്ദ്യം നേടാനായി ഹമാസ് തുരങ്കങ്ങളെ അനുകരിച്ചു നിര്‍മിച്ച തുരങ്കങ്ങളിൽ ഇസ്രയേൽ സൈനികർക്ക് പരിശീലനം നൽകുന്നതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
യഹ്യ ദോഹയില്‍ ഒളിവിലാണെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഇസ്മയില്‍ ഹനിയ ഇറാനില്‍ കൊല്ലപ്പെടതോടെ അറബ് രാജ്യങ്ങള്‍ ഭീതിയിലാണ്. ഹമാസ് നേതാക്കള്‍ക്ക് അഭയം നൽകാൻ ഖത്തര്‍ ഉള്‍പ്പെടെ രാജ്യങ്ങള്‍ മടിച്ചു തുടങ്ങിയിട്ടുണ്ട്. റഫ മുതല്‍ തുര്‍ക്കി അതിര്‍ത്തി വരെയുള്ള തുരങ്കങ്ങള്‍ മൊസാദിന്റെയും ഐഡിഎഫിന്റെയും നിരീക്ഷണത്തിലാണ്.
യഹ്യ ഒളിവിലുണ്ടെന്ന് ഏഴ് ടണലുകളിലും വെള്ളം അടിച്ച് കയറ്റുന്നുണ്ട്. ഗത്യന്തരമില്ലാതെ യഹ്യ പുറത്തു ചാടും എന്നാണ് സൈന്യം കരുതുന്നത്. ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടതോടെയാണ് ഹമാസിന്റെ രാഷ്ട്രീയകാര്യ മേധാവിയായി യഹ്യയെ പ്രഖ്യാപിച്ചത്. ഹമാസിന്റെ മറ്റ് നേതാക്കളൊക്കെ ദോഹയില്‍ ആയിരുന്നു സ്ഥിരതാമസം. എന്നാല്‍ യഹ്യ സിന്‍വാര്‍ എല്ലായ്‌പ്പോഴും ഗാസയിലെ ടണലിലായിരുന്നു കഴിഞ്ഞിരുന്നത്. യഹ്യയെ ജീവനോടെയോ അല്ലാതെയോ പിടികൂടുന്നത് വരെയും ദൗത്യം അവസാനിപ്പിക്കില്ല എന്നാണ് ഇസ്രയേൽ വൃത്തങ്ങൾ അറിയിക്കുന്നത്.
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർഥ്യമായി. ഏകദേശം ഒരു…
തിരുവാഭരണ വാഹക സംഘത്തിൻ്റെ ഗുരുസ്വാമിയായി മരുതവനയിൽ ശിവൻകുട്ടി സ്വാമി ചുമതലയേൽക്കും. അനാരോഗ്യം മൂലം സ്ഥാനമൊഴിയുന്ന കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ പിൻഗാമിയായിട്ടാണ്…
പന്തളം : 2026-ലെ (കൊല്ലവർഷം 1201) ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുള്ള തിരുവാഭരണ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകാനുള്ള രാജപ്രതിനിധിയായി പന്തളം രാജകുടുംബാംഗം…
ബംഗ്ലാദേശ് ആഭ്യന്തര കലാപങ്ങളാൽ ഒരു പരാജയ രാഷ്ട്രമായി മാറുന്ന സാഹചര്യത്തിൽ, അത് ഇന്ത്യയുടെ വടക്കുകിഴക്കൻ അതിർത്തികൾക്ക് വലിയ സുരക്ഷാ ഭീഷണിയായി…
ശ്രീനിവാസന്റെ അന്തിമോപചാര ചടങ്ങുകളിൽ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ധ്യാൻ ശ്രീനിവാസൻ എഴുന്നേൽക്കാതിരുന്നത് വലിയ വിവാദമായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയെ അപമാനിച്ചുവെന്ന…
ശബരിമല സ്വർണ്ണകൊള്ളയിൽ അറസ്റ്റിലായ ജ്വലറി ഉടമ ഗോവർദ്ധൻ നടത്തിയ പുതിയ വെളിപ്പെടുത്തലുകളും, SIT ക്ക് മേൽ കോടതി നടത്തിയ വിമർശനങ്ങളും,…