International

ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം ശക്തമാക്കി ഇസ്രയേൽ ! ഭീകരരുടെ റോക്കറ്റ് ലോഞ്ചറുകൾ അടക്കമുള്ളവ തകർത്തതായി ഐഡിഎഫ്

ടെൽ അവീവ് : ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം. ഇസ്രയേലിനെ ലക്ഷ്യമിട്ട് മിസൈൽ തൊടുത്തുവിടുന്ന ഹിസ്ബുള്ളയുടെ ലെബനനിലെ കേന്ദ്രങ്ങൾക്ക് നേരെയായിരുന്നു ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണം. സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് ആക്രമണമെന്നാണ് ഇസ്രയേൽ സൈന്യം വിശദമാക്കുന്നത്. തീവ്രവാദികളുടെ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈനിക വക്താവ് ഡാനിയൽ ഹാഗാരി അറിയിച്ചു. ആക്രമണത്തിന് മുമ്പ് ഹിസ്ബുള്ള കേന്ദ്രങ്ങളിലുള്ള സാധാരണക്കാരായ ലെബനൻ സ്വദേശികളോടെ ഒഴിഞ്ഞ് പോകാൻ ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകിയിരുന്നു.

വടക്കന്‍ ഇസ്രായേലില്‍ ഹിസ്ബുള്ളയുടെ റോക്കറ്റ് ആക്രമണം നടന്നതിന്റെ പിന്നാലെയാണ് ഇസ്രയേൽ സൈന്യത്തിന്റെ പ്രത്യാക്രമണം. ലെബനനില്‍ നിന്ന് 150 ലധികം റോക്കറ്റുകളാണ് ഇസ്രായേൽ ലക്ഷ്യമാക്കി പാഞ്ഞെത്തിയിരുന്നത്. ഇവയിൽ ഭൂരിഭാഗത്തെയും അയൺ ഡോം വ്യോമ പ്രതിരോധ സംവിധാനം തകർത്തു. ശേഷിച്ച 40 റോക്കറ്റുകൾ ഒഴിഞ്ഞ കെട്ടിടങ്ങളെ തകർത്തു. ഇതിൽ ആർക്കും പരിക്കേറ്റതായി നിലവിൽ വ്യക്തതയില്ല. കെട്ടിടങ്ങള്‍ക്ക് കേസുപാടുകൾ സംഭവിച്ചതായി ഇസ്രായേല്‍ സേന സ്ഥിരീകരിച്ചു. ഹിസ്ബുള്ളയുടെ കമാൻഡർ ഫുആദ് ഷുക്കറിനെ ഇസ്രയേൽ വധിച്ചതിന്റെ
പ്രത്യാക്രമണമാണ് കഴിഞ്ഞ ദിവസം നടത്തിയതെന്നാണ് ഹിസ്ബുള്ള വക്താക്കളുടെ പ്രതികരണം.

വടക്കൻ ഇസ്രയേലിൽ റോക്കറ്റുകൾ എത്തുന്നതായുള്ള മുന്നറിയിപ്പ് സൈറനുകൾ ഞാറാഴ്ച മുഴങ്ങിയിരുന്നു. 1 ഇസ്രയേൽ സൈനിക ആസ്ഥാനങ്ങൾക്കും ബാരക്കുകൾക്കുമെതിരെ 320 കട്യൂഷ റോക്കറ്റുകൾ അയച്ചതെന്നാണ് ഹിസ്ബുള്ള അവകാശപ്പെടുന്നത്.

Anandhu Ajitha

Recent Posts

ഇറാൻ മുല്ലമാർ ഇനിയും പ്രതിഷേധങ്ങൾക്കെതിരെ വെടിവച്ചാൽ ഉടൻ തിരിച്ചടിയെന്ന് അമേരിക്കയും ഇസ്രായേലും

കടുത്ത സാമ്പത്തിക പ്രതിസന്ധിയും റെക്കോർഡ് പണപ്പെരുപ്പവും മൂലം ഇറാനിൽ വ്യാപക പ്രതിഷേധങ്ങൾ ശക്തമാകുന്നു. മുല്ല ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ ജനങ്ങൾ രാജവംശം…

3 minutes ago

ശബരിമല സ്വർണ്ണക്കൊള്ള. SIT അന്വേഷണം അട്ടിമറിക്കുവാനുള്ള സമഗ്രമായ ഇടപെടലുകൾ സർക്കാർ നടത്തുന്നുവോ ?

അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…

1 hour ago

ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം സോണിയാ ഗാന്ധിയിലേക്കും നീളണമെന്ന് കെ സുരേന്ദ്രൻ

ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…

2 hours ago

ശ്രീ ലേഖയ്ക്കെതിരെ വ്യാജ പരാതിയുമായി സിപിഐഎം??

ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…

3 hours ago

മദിരയിൽ മയങ്ങുന്ന മലയാള നാട്ടിൽ പുതിയ ബ്രാൻഡ് മദ്യത്തിന് പേരിടൽ കർമ്മം. അവിടെയും കാരണഭൂതൻ എയറിൽ.

പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…

4 hours ago

ഖമേനിയെ വക വരുത്തും! ഇറാൻ മറ്റൊരു ഇറാഖാകുന്നു; ആക്രമിക്കാൻ തയ്യാറെടുത്ത് അമേരിക്ക

ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…

5 hours ago