പ്രചരിക്കുന്ന വീഡിയോ ദൃശ്യത്തിൽ നിന്ന്
ഇറാന്റെ ബാലിസ്റ്റിക് മിസൈൽ അക്രമണത്തിനുള്ള ഇസ്രായേൽ തിരിച്ചടി എന്താകുമെന്ന ആകാംക്ഷയിലും ഭയത്തിലുമായിരുന്നു ലോകം. അതിനുള്ള കാരണം തീർച്ചയായും ഇസ്രായേൽ ലക്‌ഷ്യം വയ്ക്കുന്നത് ഇറാന്റെ ആണവ നിലയങ്ങളാണെന്ന റിപ്പോർട്ടാണ്. തീർച്ചയായും ഇന്ന് ലോകമറിയുന്ന ആണവ ശക്തിയാണ് ഇറാൻ. ഇസ്രായേലിന് ആണവായുധങ്ങളുണ്ടോ ഇല്ലയോ എന്നത് ദൈവത്തിനും ജൂതനും മാത്രമറിയുന്ന സത്യമാണ്. സാധാരണഗതിയിൽ ഒരു അടികിട്ടിയാൽ അതിന്റെ രണ്ടിരട്ടി ശക്തിയിൽ തിരിച്ചടി നൽകുന്ന ശീലമാണ് ഇസ്രായേലുകാർക്കുള്ളത്. എന്നിട്ടും ഇസ്രായേൽ ഇത്രയധികം ക്ഷമിക്കുന്നുണ്ടെങ്കിൽ അതിന് പിന്നിൽ വലുതെന്തോ ഉണ്ടെന്നത് വസ്തുതയാണ്.,
ഇറാന്റെ അണുവായുധ കേന്ദ്രങ്ങളിൽ ഒരു അക്രമണം ഉണ്ടായാൽ വിനാശകരമായിരിക്കും അത് ഒരുപക്ഷേ ഇറാനിൽ എന്തൊക്കെ സംഭവങ്ങളാണ് ഉണ്ടാവുക അതിന്റെ ആഫ്റ്റർ എഫക്ടുകൾ എന്തൊക്കെയാണ് എന്ന് ഒരിക്കലും പറയുവാൻ സാധിക്കില്ല. അത്തരമൊരു തിരിച്ചടി ഇസ്രായേൽ ആരംഭിച്ചോ എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. കാരണം ഇറാനിലെ കരാജ് ആണവനിലയം നിന്ന് കത്തുന്ന വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. തീപിടിത്തത്തിൻ്റെ കാരണവും ആളപായ സാധ്യതയും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, പുകയിൽ മുങ്ങിയ ആണവനിലയം ഫൂട്ടേജിൽ കാണാൻ സാധിക്കുന്നുണ്ട്..
കഴിഞ്ഞ ദിവസം ഇറാനിലെ ടർക്കിഷ് വ്യോമയാന കമ്പനിയായ തുസാസിന്റെ ആസ്ഥാനത്ത്നടന്ന ഭീകരാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും പതിനാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അതിൻെറ ബാക്കിപത്രമാണോ ആണവനിലയിലത്തിലെ തീപിടിത്തം എന്ന സംശയവും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട രണ്ട് ഭീകരരെ വധിക്കാൻ സുരക്ഷാ സേനയ്ക്ക് കഴിഞ്ഞു.
കരാജ് ആണവനിയത്തിൽ നേരത്തെയും ആക്രമണങ്ങൾ നടന്നിട്ടുണ്ട്. 2022-ൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന് ഇറാൻ അധികാരികൾ സെൻട്രിഫ്യൂജ് മെഷീനുകൾ അടക്കം ഇവിടെ നിന്ന് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിരുന്നു. ഈ നിലയം ഇറാൻ്റെ വിശാലമായ ആണവ പദ്ധതിയുടെ ഭാഗമാണ്, ഇത് സമീപ വർഷങ്ങളിൽ അന്താരാഷ്ട്ര നിരീക്ഷണത്തിന് വിധേയമാണ്. നിലവിലെ തീപിടിത്തത്തിൽ ഇറാനിയൻ സർക്കാർ പ്രതികരിച്ചിട്ടില്ല.
ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…
ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…
നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…
കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…