ISRO Chairman pays homage to Somanathan; Also participated in poojas including Abhishekam, pictures went viral
അഹമ്മദാബാദ്: ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ്. ചന്ദ്രനിലേക്കുള്ള ഭാരതത്തിന്റെ ദൗത്യമായ ചന്ദ്രയാന്‍-3ന്റെ വിജയത്തെ തുടര്‍ന്നാണ് സോമനാഥിന്റെ സന്ദര്‍ശനം. ക്ഷേത്രത്തിൽ അഭിഷേകം അടക്കമുള്ള പൂജകളിലും അദ്ദേഹം പങ്കെടുത്തു.
പൂജാദ്രവ്യങ്ങളുമായി സോമനാഥ ക്ഷേത്രത്തിലെത്തിയ ഐഎസ് ആർ ഒ മേധാവിയുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
‘ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്തതില്‍ (ചന്ദ്രയാന്‍ 3) ഞങ്ങളുടെ പരിശ്രമത്തോടൊപ്പം ഭാഗ്യവുമുണ്ടായിരുന്നു. സോമനാഥന്റെ അനുഗ്രഹമാണ് ദൗത്യം പൂര്‍ത്തിയാക്കാന്‍ ഞങ്ങളെ സഹായിച്ചത്. മറ്റ് ദൗത്യങ്ങളിലും ഞങ്ങള്‍ക്ക് പ്രവര്‍ത്തിക്കേണ്ടതുണ്ട്. അതിനുള്ള ശക്തിയും അനുഗ്രഹവും നമ്മുക്ക് ലഭിക്കട്ടെ’ എന്ന് സോമനാഥ് മഹാദേവ ക്ഷേത്രം സന്ദര്‍ശിച്ച ശേഷം ഐഎസ്ആര്‍ഒ മേധാവി പറഞ്ഞു.
ചന്ദ്രയാൻ-3 ദൗത്യത്തിന്റെ വിജയത്തിന് ശേഷം സോമനാഥ് തിരുപ്പതി ബാലാജി ഉൾപ്പെടെയുള്ള വിവിധ പുണ്യ തീർത്ഥാടന കേന്ദ്രങ്ങൾ ദർശിച്ചിരുന്നു . ഇതിനു പിന്നാലെയാണ് ലോകപ്രശസ്ത തീർത്ഥാടന കേന്ദ്രമായ ഗുജറാത്തിലെ സോമനാഥിൽ അദ്ദേഹം എത്തിയത്.
ചന്ദ്രയാൻ 3 ദൗത്യം തുടങ്ങിയത് മുതൽ അദ്ദേഹം തിരുവനന്തപുരം വെങ്ങാനൂർ പൗർണ്ണമിക്കാവിൽ എല്ലാ പൗർണ്ണമിക്കും പൂജ നടത്തിയിരുന്നു. ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സേഫ് ലാൻഡിംഗ് നടത്തിയതിന് പിന്നാലെയും അദ്ദേഹം പ്രത്യേക പൂജ നടത്തിയിരുന്നു.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…