Kerala

ശാസ്ത്ര തത്വങ്ങൾ ഉത്ഭവിച്ചത് വേദങ്ങളിൽ നിന്ന്;പാശ്ചാത്യ ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളായി അവയെ വരുത്തിത്തീർത്തുവെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥ്

മധ്യപ്രദേശ്: വിവിധ ശാസ്ത്രങ്ങൾ ഉണ്ടായിരുന്ന വേദകാലം മുതൽ ഇന്ത്യ ഒരു വിജ്ഞാന സമൂഹമായിരുന്നു. എന്നാൽ അത്തരം ശാസ്ത്രങ്ങളെല്ലാം ആയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷം പാശ്ചാത്യ ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളായി രാജ്യത്തേക്ക് തിരിച്ചെത്തിയെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ്. മഹർഷി പാണിനി സംസ്‌കൃത, വേദ സർവകലാശാലയുടെ നാലാമത് ബിരുദദാന ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗണിതം, വൈദ്യശാസ്ത്രം, തത്ത്വശാസ്ത്രം, ജ്യോതിശാസ്‌ത്രം തുടങ്ങിയവയെല്ലാം ആദ്യമായി വേദങ്ങളിലാണ് അവതരിപ്പിക്കപ്പെട്ടത്. വേദകാലം മുതൽ ഇന്ത്യ ഒരു വിജ്ഞാന സമൂഹമായിരുന്നുവെന്ന് എസ്.സോമനാഥ് പറയുന്നു. ഈ അറിവുകളെല്ലാം ഇവിടെ നിന്ന് യാത്ര ചെയ്ത് അറബികളിൽ എത്തി. പിന്നീട് അവ യൂറോപ്പിലേക്ക് പോയി. ആയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷം പാശ്ചാത്യ ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളായി നമ്മിലേക്ക് മടങ്ങിയെത്തിയെന്നും എസ്.സോമനാഥ് കൂട്ടിച്ചേർത്തു.

ലോകത്തിലെ ഏറ്റവും പുരാതനമായ ഭാഷകളിലൊന്നായ സംസ്‌കൃതത്തിലാണ് തത്ത്വചിന്ത, ശാസ്ത്രം, സാങ്കേതികവിദ്യ, ഗണിതം തുടങ്ങിയവയുടെ കണ്ടെത്തലുകൾ എഴുതപ്പെട്ടിരിക്കുന്നത്. സംസ്കൃതത്തിൽ രാസ സാങ്കേതിക വിദ്യകൾ, ഔഷധ ചികിത്സ, ഭാഷകൾ, വ്യാകരണം, ആത്മീയത, യോഗ തുടങ്ങിയവയെക്കുറിച്ചുള്ള നിരവധി ആശയങ്ങൾ മനോഹരമായി ആവിഷ്കരിച്ചിട്ടുണ്ട്. മാത്രമല്ല സംസ്‌കൃതത്തിന് ലിഖിത ലിപി ഇല്ലായിരുന്നത് അക്കാലത്തെ ശാസ്ത്രജ്ഞർക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നുവെന്നും എസ്.സോമനാഥ് കൂട്ടിച്ചേർത്തു.

anaswara baburaj

Recent Posts

റായ്ബറേലിയെ തഴഞ്ഞ സോണിയ ഗാന്ധി എന്തിനാണ് മകനുവേണ്ടി വോട്ട് ചോദിക്കുന്നത് ? മണ്ഡലം കുടുംബസ്വത്തല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

റായ്ബറേലിയിൽ രാഹുൽ ഗാന്ധിയെ സ്ഥാനാർത്ഥിയാക്കിയതിൽ കോൺഗ്രസ്സ് നേതാവ് സോണിയാ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. റായ്ബറേലിയെ ഉപേക്ഷിച്ച…

43 mins ago

മമതയ്ക്ക് വേണ്ടി ബംഗാളിൽ സ്വയം കുഴി തോണ്ടുന്ന കോൺഗ്രസ് !

ഇൻഡി മുന്നണിയിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് മമത ബാനർജി ; പറ്റാത്തവർക്ക് ഇറങ്ങിപോകാമെന്ന് ഖാർഗെയും !

50 mins ago

വാട്‌സ്ആപ്പ് വോയ്‌സ് മെസേജിലൂടെ മുത്തലാഖ് ! ഭാര്യയെ ഉപേക്ഷിക്കാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

അദിലാബാദ് : ഭാര്യയെ വാട്‌സ്ആപ്പ് വോയ്‌സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. തെലങ്കാനയിലെ അദിലാബാദിലാണ്…

1 hour ago

ആറ് മാസത്തിനുള്ളില്‍ സംഭവിക്കാൻ പോകുന്നത് ഇത്!!

രാജ്യം പുതിയ തന്ത്രം മെനയുന്നു! ആറ് മാസത്തിനുള്ളില്‍ സംഭവിക്കാൻ പോകുന്നത് ഇത്!!

2 hours ago

സന്ദേശ്ഖലിയിൽ വീണ്ടും തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടാരാജ് ! പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം ; തൃണമൂൽ പ്രവർത്തകനെ അറസ്റ്റ് ചെയ്ത് പൊലീസ്

കൊൽക്കത്ത: സന്ദേശ്ഖലിയിൽ വീണ്ടും തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടാരാജ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ തൃണമൂൽ പ്രവർത്തകനെ പൊലീസ്…

2 hours ago

തിരിച്ചടികൾ ഇനി അതിവേഗത്തിൽ ! ഭീകരരെ കണ്ടെത്താൻ സുരക്ഷാസേനയ്ക്ക് ഇനി ആർട്ടിഫിഷ്യൽ ഇന്റ്ലിജൻസും

ദില്ലി : ഭീകരവാദത്തെയും ദേശവിരുദ്ധ ഘടകങ്ങളെയും പ്രതിരോധിക്കാൻ ജമ്മു കശ്മീരിലെ സുരക്ഷാ സേനയ്‌ക്ക് ഇനി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ സഹായവും. കശ്മീർ…

2 hours ago