ISRO espionage case: Accused officials on bail Special sitting of the High Court
കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ പ്രതികളായ ഉദ്യോഗസ്ഥരുടെ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ പ്രത്യേക സിറ്റിംഗ്. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്നത് വരെ പ്രതികള്‍ക്കെതിരേ മറ്റു നടപടികള്‍ പാടില്ലെന്നും സിബിഐയ്ക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട് .
ചാരക്കേസില്‍ പ്രതിയാക്കപ്പെട്ട മുന്‍ പോലീസ് ഉദ്യോഗസ്ഥരും ഐബി ഉദ്യോഗസ്ഥരുമാണ് ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ഇവര്‍ക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഇതിനെതിരേ സിബിഐ സുപ്രീംകോടതിയെ സമീപിക്കുകയും ഇടക്കാല ജാമ്യം സുപ്രീംകോടതി റദ്ദാക്കുകയും വീണ്ടും അപേക്ഷ പരിഗണിക്കാനായി ഹൈക്കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു .തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഹര്‍ജിയില്‍ ഈ മാസം 15-നാണ് പ്രത്യേക സിറ്റിംഗ് നടക്കുക. ജാമ്യഹര്‍ജിയില്‍ അന്ന് ഇടക്കാല ഉത്തരവ് ഉണ്ടായേക്കും .ഉത്തരവിനെ ആശ്രയിച്ചായിരിക്കും സിബിഐയുടെ തുടര്‍നടപടികള്‍ ഉണ്ടാകുക . ജാമ്യം നിഷേധിക്കപ്പെട്ടാല്‍ പ്രതികളുടെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് സിബിഐ നീങ്ങിയേക്കും. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതിനെതിരേ നേരത്തെ സുപ്രീംകോടതിയില്‍ പോയ സിബിഐ, കോടതിയില്‍ ചൂണ്ടിക്കാണിച്ചത് കേസിന്റെ ഗൂഢാലോചനയില്‍ വിശദമായ അന്വേഷണം ആവശ്യമുണ്ടെന്നും അതിനാല്‍ പ്രതികളെ കസ്റ്റഡയില്‍ വേണമെന്നുമാണ്. ഇക്കാര്യം തന്നെയായിരിക്കും സിബിഐ ഹൈക്കോടതിയിലും ഉന്നയിക്കുക.
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…
സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…