India

ചരിത്ര നേട്ടത്തിൽ ഐ എസ് ആർ ഒ ! പുനരുപയോഗിക്കാൻ കഴിയുന്ന ബഹിരാകാശ വാഹനങ്ങളുടെ ലാൻഡിങ് പരീക്ഷണം വൻ വിജയം; വി എസ് എസ് സി യ്ക്കും അഭിമാന നിമിഷം

തിരുവനന്തപുരം: ചെലവു കുറഞ്ഞതും പുനരുപയോഗിക്കാവുന്നതുമായ വിക്ഷേപണ വാഹനങ്ങളുടെ വികസനത്തിൽ ഐഎസ്ആർഒ ക്ക് നിർണ്ണായകവിജയം. ആർഎൽവിയുടെ (റീ യൂസബിൾ ലോഞ്ച് വെഹിക്കിൾ) കർണ്ണാടകയിൽ വച്ച് നടന്ന ലാൻഡിംഗ് പരീക്ഷണം വിജയം. കർണ്ണാടകയിലെ ചിത്രദുർഗയിൽ ഞായറാഴ്ച രാവിലെയായിരുന്നു പരീക്ഷണം. തിരുവനന്തപുരം വി എസ് എസ് സി പ്രത്യേക സംഘമാണ് ആർഎൽവി വികസനത്തിന് പിന്നിൽ.

രാവിലെ 07:10 ന് വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്ററിൻ്റെ സഹായത്തോടെ പരീക്ഷണ വാഹനത്തെ നാലര കിലോമീറ്റർ ഉയരത്തിലെത്തിച്ച ശേഷം പേടകത്തെ ഹെലികോപ്റ്റർ താഴേക്കിടുകയായിരുന്നു. താഴേക്ക് വീഴുന്ന പേടകം സ്വയം സഞ്ചാര ദിശ നിയന്ത്രിച്ച് കൃത്യമായി ലാൻഡിംഗ് പാഡിൽ ഇറങ്ങി. ഹെലികോപ്റ്റർ പേടകത്തെ മോചിപ്പിച്ചു കഴിഞ്ഞാൽ ലാൻഡിംഗ് സ്ട്രിപ്പ് എവിടെയെന്ന് കണ്ടെത്തി ദിശാ ക്രമീകരണം നടത്തുകയായിരുന്നു ആദ്യ പടി. വേഗത കൃത്യമായി നിയന്ത്രിച്ച് ഒരു വിമാനം എങ്ങനെ ലാൻഡ് ചെയ്യുന്നോ അതുപോലെ വിക്ഷേപണവാഹനം പറന്നിറങ്ങി. റൺവേയിൽ പേടകത്തിന്റെ ചക്രങ്ങൾ തൊടുന്നതിന് പിന്നാലെ ബ്രേക്ക് ചെയ്യുന്നതിനായ ഒരു പാരച്യൂട്ട് വിടരും. അമേരിക്കയുടെ സ്പേസ് ഷട്ടിലുകളും ലാൻഡ് ചെയ്തതിന് ശേഷം റൺവേയിൽ വേഗത കുറയ്ക്കാനായി പാരച്യൂട്ടുകൾ ഉപയോഗിച്ചിരുന്നു.

പുനരുപയോഗ സാധ്യമായ വിക്ഷേപണ വാഹനത്തിന്റെ ലാൻഡിംഗ് പരീക്ഷണം വിജയമായതോടെ രാജ്യം ഈ മേഖലയിലെ മുന്നേറ്റം ഉറപ്പാക്കിയതായും ചെലവുകുറഞ്ഞ ബഹിരാകാശ ദൗത്യങ്ങൾ ഈ വാഹങ്ങൾ ഉപയോഗിച്ച് നടത്താനാകും എന്നത് വലിയ നേട്ടമാണെന്നും ഐ എസ് ആർ ഒ അറിയിച്ചു. ഭാവിയിൽ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ശ്രമങ്ങൾക്ക് പരീക്ഷണം ഊർജ്ജം പകർന്നതായും മുതിർന്ന ശാസ്ത്രജ്ഞർ അറിയിച്ചു

anaswara baburaj

Recent Posts

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ഗുരുതര ചികിത്സ പിഴവ്!!! കൈയ്യിൽ ശസ്ത്രക്രിയക്കെത്തിയ നാല് വയസുകാരിയുടെ നാവിൽ ശസ്ത്രക്രിയ നടത്തി !

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സ പിഴവ്. കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയെന്നാണ് പരാതി. സംഭവത്തിൽ…

5 mins ago

പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്നത് തടയാൻ രാജ്യത്തെയും വിദേശത്തെയും ഒരു ശക്തിക്കും കഴിയില്ല; നീതി ലഭിക്കുന്നത് വിഭജനത്തിന്റെ ഇരകൾക്കെന്ന് പ്രധാനമന്ത്രി; നടപടികൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ

ദില്ലി: പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്നത് തടയാൻ രാജ്യത്തെയും വിദേശത്തെയും ഒരു ശക്തിക്കും കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരെഞ്ഞെടുപ്പ് റാലിയിൽ…

8 mins ago

മുതിർന്ന നേതാക്കൾക്കും സൈനിക ഉദ്യോഗസ്ഥർക്കും വിദേശത്ത് നിക്ഷേപം! പട്ടിണിയിൽ സാധാരണക്കാർ |pakistan

മുതിർന്ന നേതാക്കൾക്കും സൈനിക ഉദ്യോഗസ്ഥർക്കും വിദേശത്ത് നിക്ഷേപം! പട്ടിണിയിൽ സാധാരണക്കാർ |pakistan

41 mins ago

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം ! പ്രതി രാഹുൽ രാജ്യം വിട്ടതായി സ്ഥിരീകരണം; മർദ്ദിച്ചത് പെൺകുട്ടിയുടെ ഫോണിൽ പ്രകോപനപരമായ കാര്യങ്ങൾ കണ്ടതിനെത്തുടർന്നാണെന്ന് പ്രതി

കോഴിക്കോട് : പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയും പീഡനത്തിനിരയായ നവ വധുവിന്റെ ഭർത്താവുമായ രാഹുല്‍ പി.ഗോപാല്‍ (29) രാജ്യം വിട്ടതായി…

44 mins ago

എ എ പി എം പി സ്വാതി മാലിവാൾ എവിടെ ? പ്രതികരിക്കാതെ നേതൃത്വം

കെജ്‌രിവാളിനെ പുകഴ്ത്തിയിട്ടും മതിവരാത്ത മലയാള മാദ്ധ്യമങ്ങൾ വസ്തുതകൾ കാണുന്നില്ലേ ? ജാമ്യത്തിലിറങ്ങി കെജ്‌രിവാൾ നടത്തുന്ന കള്ളക്കളികൾ ഇതാ I SWATI…

1 hour ago

പന്തീരാങ്കാവ് ഗാർഹിക പീഢനം സംസ്ഥാനത്തിന് അപമാനം! പോലീസ് മേധാവിയോട് റിപ്പോർട്ട് തേടിയതായി ഗവർണർ! അക്രമത്തിനിരയായ യുവതിയുടെ വീട് സന്ദർശിക്കും

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പോലീസ് മേധാവിയോട് റിപ്പോർട്ട് തേടിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. റിപ്പോർട്ട് കിട്ടിയ ശേഷം തുടർ…

2 hours ago