Will the government protect the ex-municipal secretary caught in the bribery case? Allegation that the complaints are sabotaged!
തിരുവനന്തപുരം:അഴിമതി കേസിലെ പ്രതിയായ മുൻ നഗരസഭാ സെക്രട്ടറിയെ സർക്കാർ സംരക്ഷിക്കുന്നുവെന്ന് ആക്ഷേപം. കൈക്കൂലി കേസിൽ പിടിയിലായ തിരുവല്ല നഗരസഭാ മുൻ സെക്രട്ടറി നാരായണനെതിരായ പരാതികൾ അട്ടിമറിച്ചുവെന്നാണ് ആരോപണം. നാരായണൻ മുൻപ് നെടുമങ്ങാടും ചെങ്ങന്നൂരും നഗരസഭകളിൽ സെക്രട്ടറിയായിരുന്നപ്പോൾ ഉയർന്ന ആരോപങ്ങളും വിജിലൻസ് പരിശോധിക്കുന്നുണ്ട്.
ഒരു കരാറുകാരനിൽ നിന്നും 25,00O രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് നാരായണൻ പിടിയിലായത്. കേസിലെ പരാതിക്കാരന് നാരായണന്റെ ഭാഗത്ത് നിന്ന് ഭീഷണിയുണ്ടെന്ന് വിജിലൻസ് കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. നാരായണന്റെ സ്വത്ത് സമ്പാദനവും സാമ്പത്തിക ഇടപാടുകളും പരിശോധിക്കണമെന്ന് നെടുമങ്ങാട് മുനിസിപ്പാലിറ്റി ഏകകണ്ഠമായി പ്രമേയവും പാസാക്കിയിരുന്നു.ഇതുകൊണ്ടൊന്നും ഫലമുണ്ടായില്ല.
നാരായണനെതിരായ കേസുകളിൽ അന്വേഷണം എങ്ങുമെത്തിയില്ല. വ്യവസായിയിൽ നിന്ന് ആറ് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസിൽ പ്രാഥമിക അന്വേഷണം മാത്രമാണ് നടന്നത്. കേസെടുത്ത് വിശദമായ അന്വേഷണം നടത്താൻ വിജിലൻസ് ശുപാർശ നൽകിയെങ്കിലും സർക്കാർ അനുമതി നൽകിയില്ല. അനധികൃത സ്വത്തു സമ്പാദന കേസ് ഉദ്യോഗസ്ഥന് കൈക്കൂലി നൽകി അട്ടിമറിച്ചുവെന്നും ആരോപണമുണ്ട്. തനിക്കെതിരായ കേസുകൾ നാരായണൻ അട്ടിമറിക്കുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയതോടെ വിജിലൻസ് കോടതി നാരായണന്റെ റിമാന്റ് കാലാവധി നീട്ടി.
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…