Categories: India

ച​ന്ദ്ര​യാ​ന്‍-2 പ​ക​ര്‍​ത്തി​യ കൂ​ടു​ത​ല്‍ ചി​ത്ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട് ഐ.​എ​സ്.​ആ​ര്‍.​ഒ

ബം​ഗ​ളൂ​രു: ചാ​ന്ദ്ര​ഭ്ര​മ​ണ​പ​ഥ​ത്തി​ലൂ​ടെ നീ​ങ്ങു​ന്ന ച​ന്ദ്ര​യാ​ന്‍-2 പ​ക​ര്‍​ത്തി​യ ച​ന്ദ്രോ​പ​രി​ത​ല​ത്തിന്‍റെ കൂ​ടു​ത​ല്‍ ചി​ത്ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട് ഐ.​എ​സ്.​ആ​ര്‍.​ഒ. ഛിന്ന​ഗ്ര​ഹ​ങ്ങ​ള്‍, ഉ​ല്‍​ക്ക​ക​ള്‍ തു​ട​ങ്ങി​യ​വ പ​തി​ച്ചു​ണ്ടാ​യ ച​ന്ദ്രോ​പ​രി​ത​ല​ത്തി​ലെ ഗ​ര്‍​ത്ത​ങ്ങ​ളു​ടെ കൂ​ടു​ത​ല്‍ വ്യ​ക്ത​ത​യു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് തി​ങ്ക​ളാ​ഴ്ച പു​റ​ത്തു​വി​ട്ട​ത്. പേ​ട​ക​ത്തി​ലെ ടെ​റൈ​ന്‍ മാ​പ്പി​ങ് കാ​മ​റ-2 (ടി.​എം.​സി-2) ആ​ഗ​സ്​​റ്റ് 23ന് ​രാ​ത്രി 7.42ന് ​ച​ന്ദ്ര​നി​ല്‍​നി​ന്ന്​ 4375 കി​ലോ​മീ​റ്റ​ര്‍ മാ​ത്രം അ​ക​ലെ​നി​ന്ന്​ പ​ക​ര്‍​ത്തി​യ ചി​ത്ര​ങ്ങ​ളാ​ണി​വ.

ജാ​ക്സ​ന്‍, മി​ത്ര, മാ​ക്, കൊ​റോ​ലേ​വ്, സോ​മ​ര്‍​ഫെ​ല്‍​ഡ്, കി​ര്‍​ക്​​വു​ഡ്, പ്ലാ​സ്കെ​റ്റ്, റോ​സ്ദെ​സ്​​റ്റെ​വെ​ന്‍​സ്കി, ഹെ​ര്‍​മൈ​റ്റ് തു​ട​ങ്ങി​യ ഗ​ര്‍​ത്ത​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ല്‍ പ​തി​ഞ്ഞ​ത്.71 കി​ലോ​മീ​റ്റ​ര്‍ വ്യാ​സ​ത്തി​ല്‍ ഉ​ത്ത​ര അ​ര്‍​ധ​ഗോ​ള​ത്തി​ലാ​ണ് ജാ​ക്സ​ന്‍ ഗ​ര്‍​ത്ത​മു​ള്ള​ത്. 92 കി​ലോ​മീ​റ്റ​ര്‍ വ്യാ​സ​മു​ള്ള മി​ത്ര ഗ​ര്‍​ത്ത​ത്തി​ന് ഇ​ന്ത്യ​ന്‍ ഭൗ​തി​ക​ശാ​സ്ത്ര​ജ്ഞ​നാ​യ പ്ര​ഫ. ശി​ശി​ര്‍ കു​മാ​ര്‍ മി​ത്ര​യു​ടെ പേ​രാ​ണ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

437 കി​ലോ​മീ​റ്റ​ര്‍ വ്യാ​സ​ത്തി​ലു​ള്ള വ​ലി​യ ഗ​ര്‍​ത്ത​മാ​യ കൊ​റോ​ലേ​വി​ല്‍ അ​നേ​കം ചെ​റി​യ ഗ​ര്‍​ത്ത​ങ്ങ​ളു​മു​ണ്ട്. 169 കി​ലോ​മീ​റ്റ​ര്‍ വ്യാ​സ​മു​ള്ള വ​ലി​യ ഗ​ര്‍​ത്ത​മാ​യ സോ​മ​ര്‍​ഫെ​ല്‍​ഡി​നു ചു​റ്റും വൃ​ത്താ​കൃ​തി​യി​ലു​ള്ള കു​ന്നു​ക​ളും ചെ​റു ഗ​ര്‍​ത്ത​ങ്ങ​ളു​മു​ണ്ട്. ജ​ര്‍​മ​ന്‍ ഭൗ​തി​ക​ശാ​സ്ത്ര​ജ്ഞ​നാ​യ അ​ര്‍​ണോ​ള്‍​ഡ് സോ​മ​ര്‍​ഫെ​ല്‍​ഡിന്‍റെ പേ​രി​ലാ​ണ് ഈ ​ഗ​ര്‍​ത്തം അ​റി​യി​പ്പെ​ടു​ന്ന​ത്. അ​മേ​രി​ക്ക​ന്‍ ജ്യോ​തി​ശാ​സ്ത്ര​ജ്ഞ​നാ​യ ഡാ​നി​യേ​ല്‍ കി​ര്‍​ക്​​വു​ഡി​ന്‍റെ പേ​രി​ലു​ള്ള ഗ​ര്‍​ത്ത​ത്തി​ന് 68 കി​ലോ​മീ​റ്റ​ര്‍ വ്യാ​സ​മാ​ണു​ള്ള​ത്. സൗ​ര​യൂ​ഥ​ത്തി​ലെ ഏ​റ്റ​വും ത​ണു​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​ണ് ച​ന്ദ്ര​നി​ലെ ഉ​ത്ത​ര​ധ്രു​വ​ത്തി​ലു​ള്ള ഹെ​ര്‍​മൈ​റ്റ് എ​ന്ന പേ​രി​ലു​ള്ള ഗ​ര്‍​ത്തം.

ച​ന്ദ്ര​യാ​ന്‍-2​ലെ വി​ക്രം ലാ​ന്‍​ഡ​റി​ലെ എ​ല്‍.​ഐ ഫോ​ര്‍ കാ​മ​റ പ​ക​ര്‍​ത്തി​യ ച​ന്ദ്ര​ന്‍റെ ആ​ദ്യ​ചി​ത്രം ക​ഴി​ഞ്ഞ​ദി​വ​സം ഐ.​എ​സ്.​ആ​ര്‍.​ഒ പു​റ​ത്തു​വി​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കൂ​ടു​ത​ല്‍ ചി​ത്ര​ങ്ങ​ള്‍ എ​ത്തി​യ​ത്. അ​തേ​സ​മ​യം, ച​ന്ദ്ര​യാ​ന്‍-2​​ന്‍റെ ഭ്ര​മ​ണ​പ​ഥം മാ​റ്റു​ന്ന ദൗ​ത്യം ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ച 5.30നും 6.30​നും ഇ​ട​യി​ല്‍ ന​ട​ക്കും. ഇ​തോ​ടെ ച​ന്ദ്ര​യാ​ന്‍-2 ച​ന്ദ്ര​നോ​ട് കൂ​ടു​ത​ല്‍ അ​ടു​ക്കും.

admin

Recent Posts

ആർഎംപി നേതാവ് ഹരിഹരന്റെ വീടിന് നേരെ ആക്രമണം ! സ്‌കൂട്ടറിലെത്തിയ സംഘം വീടിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ ആക്രമണം. സ്കൂട്ടറിലെത്തിയ സംഘം വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു.…

7 hours ago

കരമന അഖിൽ വധക്കേസ് !മുഖ്യപ്രതികളിലെ മൂന്നാമനും പിടിയിൽ ! വലയിലായത് കൊച്ചുവേളിയിൽ നിന്ന്

കരമന അഖിൽ വധക്കേസിൽ മുഖ്യപ്രതികളിലൊരാളായ സുമേഷും പിടിയിലായി. തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇതോടെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത…

8 hours ago

ഭാരതത്തെ ആണവ ശക്തിയാക്കിയത് 1964 ലെ ജനസംഘത്തിന്റെ പ്രമേയം I AB VAJPAYEE

ബാഹ്യ സമ്മർദ്ദങ്ങളെ ഭയന്ന് കോൺഗ്രസ് തുലാസിലാക്കിയത് രാജ്യത്തിന്റെ സുരക്ഷ I OTTAPRADAKSHINAM #vajpayee #rvenkittaraman #congress #bjp

8 hours ago

ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റ് ആക്രമണം ! സ്‌ഫോടനത്തിൽ വനവാസി യുവതി കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ നടത്തിയ ഐഇഡി സ്‌ഫോടനത്തിൽ യുവതി കൊല്ലപ്പെട്ടു. ബിജാപൂർ ജില്ലയിൽ നടന്ന സ്‌ഫോടനത്തിൽ ഗാംഗലൂർ സ്വദേശിയായ ശാന്തി പൂനം…

9 hours ago

മൂന്നാം വരവ് തടയാൻ ശ്രമിക്കുന്നവരെ നോട്ടമിട്ട് നരേന്ദ്രമോദി

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നടക്കുന്ന വിദേശ ശ്രമങ്ങളെ കയ്യോടെ പൊക്കി മോദി ? വിശദമായ റിപ്പോർട്ട് പ്രധാനമന്ത്രിയുടെ മേശപ്പുറത്ത്

9 hours ago

മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ച നായ ചത്തു ! പേവിഷ ബാധയുണ്ടോ എന്ന് സംശയം; പ്രദേശത്ത് ആശങ്ക

മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ച നായ ചത്തു. പേവിഷ ബാധയുണ്ടോ എന്ന സംശയമുയർന്നതിനെത്തുടർന്ന് നായയെ നഗരസഭാ കോമ്പൗണ്ടിൽ പത്ത് ദിവസത്തേക്ക് നിരീക്ഷണത്തിനായി…

9 hours ago