സ്‌മോൾ റോക്കറ്റ് വിക്ഷേപണവുമായി ഐഎസ്ആർഒ. സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15ന് ചെലവ് കുറഞ്ഞ സ്‌മോൾ റോക്കറ്റ് ഐഎസ്ആർഒ വിക്ഷേപിക്കും. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം നടത്തുക. എസ്എസ്എൽവി ഡി3 വിക്ഷേപണ വാഹനത്തിൽ നിന്നും ഇഒഎസ് 08 ഉപഗ്രഹം ബഹിരാകാശത്തേക്ക് അയക്കുന്നതാണ് ദൗത്യം.
ദൗത്യം വിജയിച്ചാൽ എസ്എസ്എൽവിയെന്ന ഇന്ത്യയുടെ എറ്റവും ചെറിയ വിക്ഷേപണ വാഹനത്തിന്റെ അവസാനത്തെ പരീക്ഷണ വിക്ഷേപണമാകും ഇഒഐആർ. ഭൗമ നിരീക്ഷണത്തിനുള്ള ചെറു ഉപഗ്രഹമാണ് ഇഒഎസ് 08. പരിസ്ഥിതി നിരീക്ഷണം, ദുരന്തനിവാരണം, ഗഗൻയാൻ ദൗത്യത്തിനുള്ള പിന്തുണ എന്നിവ മെച്ചപ്പെടുത്തുന്നതിനാണ് ഇഒഎസ് 08 രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉപഗ്രഹത്തിന് ഏകദേശം 175.5 കിലോഗ്രാം ഭാരമുണ്ട്. ഏകദേശം 420 W വൈദ്യുതിയാണ് ഇവ ഉത്പാദിപ്പിക്കുക. കൂടാതെ ഒരു വർഷത്തെ ദൗത്യ ആയുസ്സുമുണ്ട്. ഉപഗ്രഹം മൂന്ന് പ്രാഥമിക പേലോഡുകൾ വഹിക്കുന്നു. ഇലക്ട്രോ ഒപ്റ്റിക്കൽ ഇൻഫ്രാറെഡ് ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം-റിഫ്ലെക്റ്റോമെട്രി, സിക് യുവി ഡോസിമീറ്റർ എന്നിവയാണവ.
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…