Featured

ആർക്കെങ്കിലും വോട്ട് കുത്തിയിട്ട് കാര്യമില്ല ! തിരുവനന്തപുരത്തിനു വേണ്ടി സംസാരിക്കാൻ ലോക്സഭയിൽ ഒരു എംപി വേണം ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരങ്ങൾക്ക് കരുത്തേകാൻ രാജീവ് ചന്ദ്രശേഖറിനെ വിജയിപ്പിക്കണമെന്ന് സിനിമ നടനും സംവിധായകനുമായ മേജർ രവി

തിരുവനന്തപുരം : കേന്ദ്രമന്ത്രിയും തിരുവനന്തപുരം എൻ ഡി എ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറിനെ പിന്തുണച്ച് സിനിമ നടനും സംവിധായകനുമായ മേജർ രവി. കാര്യങ്ങൾ ചെയ്യാൻ കഴിവുള്ളവുള്ളവനാണ് രാജീവ് ചന്ദ്രശേഖർ. രാജീവ് ചന്ദ്രശേഖറിന് പത്ത് പൈസ കട്ട് മുടിച്ച് കൊണ്ടു പോകേണ്ട ആവശ്യമില്ല. അദ്ദേഹം തിരുവനന്തപുരത്ത് നിന്ന് ജയിച്ചാൽ അത് കേരളത്തിലെ മറ്റ് മണ്ഡലങ്ങൾക്കും ഗുണം ചെയ്യും. അതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരങ്ങൾക്ക് കരുത്തേകാൻ രാജീവ് ചന്ദ്രശേഖറിനെ വിജയിപ്പിക്കണമെന്ന് മേജർ രവി തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

തിരുവനന്തപുരത്തിനു വേണ്ടി സംസാരിക്കാൻ ലോക്സഭയിൽ ഒരു എം.പി വേണം. അത് രാജീവ് ചന്ദ്രശേഖറായാൽ ജനങ്ങൾ തന്നിൽ അർപ്പിച്ച വിശ്വാസം രാജീവ് ചന്ദ്രശേഖർ നേരിട്ട് മോദിയിലെത്തിക്കും. മോദിയുമായി നല്ല ബന്ധം രാജീവ് ചന്ദ്രശേഖറിനുള്ളതിനാൽ അതിൻ്റെ ഗുണം തിരുവനന്തപുരത്തിന് കിട്ടുമെന്നും മേജർ രവി പറയുന്നു. ആർക്കെങ്കിലും വോട്ട് കുത്തിയിട്ട് കാര്യമില്ലെന്നും മറ്റുള്ളവർ ജയിച്ചാൽ തിരുവനന്തപുരത്ത് നിന്ന് വിമാനം കയറി ദില്ലിയിൽ പോയി തിരിച്ചുവരാമെന്നല്ലാതെ ഒരു നേട്ടവുമുണ്ടാകില്ലെന്നും മേജർ രവി പറയുന്നു. അതേസമയം, അടുത്ത അഞ്ച് വർഷത്തെ വികസനമാണ് പിന്നീടുള്ള പതിനഞ്ച് വർഷം ഉണ്ടാവുക. അതുകൊണ്ട് തിരുവനന്തപുരത്തുകാർ ചെയ്യുന്ന ഓരോ വോട്ടും അടുത്ത തലമുറയ്ക്കുള്ള വോട്ടാണ് എന്നും മേജർ രവി കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം :

രാജീവ് ചന്ദ്രശേഖർ ജയിക്കേണ്ടത് അനിവാര്യം. രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് ജയിക്കേണ്ടത് തിരുവനന്തപുരത്തെ ഓരോ വോട്ടർമാരുടെയും കടമയാണ്. അദ്ദേഹം ജയിച്ചാൽ തിരുവനന്തപുരത്ത് വികസനത്തിൻ്റെ അത്ഭുതമായിരിക്കും ഉണ്ടാവുക.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ് ഇന്ത്യ മുഴുവൻ നോക്കി കാണുന്നത്. മോദിയുടെ കരങ്ങൾക്ക് ശക്തി പകരാൻ രാജീവ് ചന്ദ്രശേഖറിനെയും വിജയിപ്പിച്ചയക്കണം. തിരുവനന്തപുരത്തിനു വേണ്ടി സംസാരിക്കാൻ ലോക്സഭയിൽ ഒരു എം.പി വേണം. അത് രാജീവ് ചന്ദ്രശേഖറായാൽ ജനങ്ങൾ തന്നിൽ അർപ്പിച്ച വിശ്വാസം രാജീവ് ചന്ദ്രശേഖർ നേരിട്ട് മോദിയിലെത്തിക്കും. മോദിയുമായി നല്ല ബന്ധം രാജീവ് ചന്ദ്രശേഖറിനുള്ളതിനാൽ അതിൻ്റെ ഗുണം തിരുവനന്തപുരത്തിന് കിട്ടും.

കാര്യങ്ങൾ ചെയ്യാൻ രാജീവ് ചന്ദ്രശേഖർ കഴിവുള്ളവുള്ളവനാണ്. രാജീവ് ചന്ദ്രശേഖറിന് പത്ത് പൈസ കട്ട് മുടിച്ച് കൊണ്ടു പോകേണ്ട ആവശ്യമില്ല. അദ്ദേഹം തിരുവനന്തപുരത്ത് നിന്ന് ജയിച്ചാൽ അത് കേരളത്തിലെ മറ്റ് മണ്ഡലങ്ങൾക്കും ഗുണം ചെയ്യും. ജയിക്കേണ്ട സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ തന്നെ എന്നതിൽ ഒരു സംശയവുമില്ല. ആർക്കെങ്കിലും വോട്ട് കുത്തിയിട്ട് കാര്യമില്ല. തിരുവനന്തപുരത്ത് നിന്ന് വിമാനം കയറി ഡൽഹിയിൽ പോയി തിരിച്ചുവരാമെന്നല്ലാതെ ഒരു നേട്ടവുമുണ്ടാകില്ല. അടുത്ത അഞ്ച് വർഷത്തെ വികസനമാണ് പിന്നീടുള്ള പതിനഞ്ച് വർഷം ഉണ്ടാവുക. അതുകൊണ്ട് തിരുവനന്തപുരത്തുകാർ ചെയ്യുന്ന ഓരോ വോട്ടും അടുത്ത തലമുറയ്ക്കുള്ള വോട്ടാണ്. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ ജയിക്കാനുള്ള സാധ്യതയാണ്. ജനങ്ങൾ വെറുക്കുന്നത് അഴിമതിയെയാണ്. രാജീവ് ചന്ദ്രശേഖറിന് അഴിമതി നടത്തേണ്ട കാര്യമില്ല. കഴിഞ്ഞ പത്ത് വർഷം തിരുവനന്തപുരത്ത് ഒരു വികസനവും നടന്നില്ല, അത് ആവർത്തിക്കണമോ, അതോ വികസനത്തിൻ്റെ പെരുമഴക്കാലം വരണമോ എന്നാണ് വോട്ട് ചെയ്യുമ്പോൾ ചിന്തിക്കേണ്ടത്.

anaswara baburaj

Recent Posts

“ഒരു ഗുണ്ടയെ രക്ഷിക്കാൻ എന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്നു !”-ദില്ലി മന്ത്രി അതിഷിക്ക് ചുട്ടമറുപടിയുമായി സ്വാതി മലിവാൾ; ആപ്പിൽ പൊട്ടിത്തെറി !

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ മർദ്ദിച്ചുവെന്ന പരാതി ബിജെപി ഗൂഢാലോചനയെന്ന ദില്ലി മന്ത്രി അതിഷിയുടെ ആരോപണത്തിൽ…

9 hours ago

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ മോദി കാവി വൽക്കരിക്കുന്നു എന്ന് കണ്ടുപിടിത്തം!|OTTAPRADAKSHINAM

പൊലിഞ്ഞുപോയ പഴങ്കഥ പൊക്കിക്കൊണ്ട് വന്ന് ഏഷ്യാനെറ്റ്‌! കാവി വൽക്കരണത്തിന്റെ യദാർത്ഥ കഥയിതാ #india #cricket #asianet #bjp

9 hours ago

കോൺഗ്രസിനുള്ളിൽ വീണ്ടും ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുന്നു ! കെ.സുധാകരനെതിരെ ഹൈക്കമാൻഡിൽ പരാതി നൽകാൻ എ ഗ്രൂപ്പ് !

തിരുവനന്തപുരം : കോൺഗ്രസിനുള്ളിൽ വീണ്ടും ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുന്നു. കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ ഹൈക്കമാൻഡിൽ പരാതി നൽകാൻ എ ഗ്രൂപ്പ്…

10 hours ago

രണ്ടു രാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജൻസികൾ തമ്മിലുള്ള ചർച്ചയിൽ കേരളം വിഷയമായതെങ്ങനെ?| RP THOUGHTS

ഇസ്രായേലിനെ തെറിവിളിച്ച് ഹമാസിനെ പൂജിച്ച് നടക്കുന്ന മലയാളികൾ ഇത് കാണണം! തീ-വ്ര-വാ-ദി-കൾ സമാഹരിച്ച പണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളിതാ! #israel #india…

10 hours ago

കുറ്റാലം വെള്ളച്ചാട്ടത്തിൽ മിന്നൽ പ്രളയം ! വിദ്യാർത്ഥിയെ കാണാതായി ; മഴ സാധ്യത കണക്കിലെടുത്ത് നീലഗിരി ജില്ലയിലേക്കുള്ള യാത്ര മേയ് 20 വരെ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം

തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിലുണ്ടായ മിന്നൽ പ്രളയത്തിൽ വിദ്യാർത്ഥിയെ കാണാതായി. തിരുനെൽവേലി സ്വദേശി അശ്വിനെയാണ് (17) കാണാതായത്. അഗ്നിരക്ഷാ സേനാംഗങ്ങളും പൊലീസും…

11 hours ago