റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ
റഷ്യൻ സൈന്യത്തിന് നേരെ അമേരിക്ക നൽകിയ ക്ലസ്റ്റർ ബോംബുകൾ അവർ പ്രയോഗിച്ചാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ മുന്നറിയിപ്പ് യുക്രെയ്ൻ സർക്കാരിന് മുന്നറിയിപ്പ് നൽകി. ക്ലസ്റ്റർ ബോംബുകളുടെ വൻശേഖരം തകങ്ങള്ക്കുണ്ടെന്നും നിലവിൽ ഇത് വരെ യുക്രെയ്നിൽ അവ പ്രയോഗിക്കേണ്ട ആവശ്യം ഉണ്ടായിട്ടില്ലെന്നും പുട്ടിൻ ഒരു മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. അതെ സമയം അമേരിക്ക ഏറെ ആലോചനകൾക്ക് ശേഷം വാഗ്ദാനം ചെയ്ത ക്ലസ്റ്റർ ബോംബുകൾ യുക്രെയ്നിലെത്തിയിട്ടുണ്ട്.
ക്ലസ്റ്റർ ബോംബുകൾ പ്രയോഗിച്ചാൽ ചെറുബോംബുകളിൽ ചിലത് പൊട്ടാതെ അവശേഷിക്കുമെന്നതിനാൽ മനുഷ്യാവകാശ സംഘടനകളും അമേരിക്കയുടെ തന്നെ ചില സഖ്യകക്ഷികളും ഇതിന്റെ ഉപയോഗത്തെ എതിർക്കുന്നുണ്ട്. അതേസമയം കിഴക്കൻ യുക്രെയ്നിൽ പോരാട്ടം അതിശക്തമായി തുടരുകയാണ്. ക്രൈമിയ അതിർത്തിയിൽ ഷെല്ലാക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടതായി റഷ്യയുടെ ബെൽഗൊറോദ് ഗവർണർ വ്യക്തമാക്കി.
ക്ലസ്റ്റർ ബോംബുകൾ വിമാനത്തിൽ നിന്നോ കടലിൽ നിന്നോ പ്രയോഗിക്കാവുന്ന അല്ലെങ്കിൽ വിക്ഷേപിക്കാനാവുന്ന ബോംബുകളാണ്, പതിനായിരക്കണക്കിന് ചെറു ബോംബുകൾ ഓരോ ക്ലസ്റ്റർ ബോംബിലും അടങ്ങിയിട്ടുണ്ട്. ഫുട്ബോൾ മൈതാനത്തിന്റെ വലുപ്പത്തിലുള്ള ഒരു പ്രദേശത്തെ മുഴുവൻ നശിപ്പിക്കാൻ ഇവയ്ക്ക് സാധിക്കും.
കൊച്ചി : എലപ്പുള്ളി ബ്രൂവറിയിൽ സർക്കാരിന് കനത്ത തിരിച്ചടി. പദ്ധതിയ്ക്ക് സർക്കാർ നൽകിയ പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കി. വിശദമായ പഠനം…
തിരുനാവായ ക്ഷേത്രത്തിൽ കുംഭമേളയുടെ ആരവം തുടങ്ങി ! ഒരുക്കങ്ങൾ വേഗത്തിലാക്കി സംഘാടക സമിതി ! ലോഗോ പ്രകാശനം ചെയ്‌ത് ഗവർണർ…
കൊല്ലം : ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും. കൊല്ലം വിജിലൻസ് കോടതിയുടേതാണ് സുപ്രധാന ഉത്തരവ്. മുഴുവൻ രേഖകളും അന്വേഷണ ഏജൻസികൾക്ക്…
ഉസ്മാൻ ഹാദിയുടെ മരണത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം ! ഇന്ത്യയെ പാഠം പഠിപ്പിക്കുമെന്ന് ഭീഷണി ! ബംഗ്ലാദേശിൽ കനത്ത ജാഗ്രത…
ദേശീയ തൊഴിലുറപ്പ് പദ്ധതി ഇനി ഓർമ്മ ! അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലാതാക്കാൻ നിയമം ഭേദഗതി ചെയ്‌ത് കേന്ദ്ര സർക്കാർ !…
പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…