Kerala

ആരോഗ്യവും ടൂറിസവും വിദ്യാഭ്യാസവും പഠിക്കാൻ മുഖ്യമന്ത്രിയും കുടുംബവും നോർവയിൽ ചെലവാക്കിയത് അരക്കോടി! വിദേശത്തെ ധൂർത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് ഇന്ത്യൻ എംബസി! വിശദീകരിക്കാനാകാതെ പാർട്ടി

തിരുവനന്തപുരം: അരക്കോടി മുടക്കി അടിച്ച് പൊളിച്ചാണ് മുഖ്യമന്ത്രിയും കുടുംബവും നോര്‍വേ ടൂർ കഴിഞ്ഞ് മടങ്ങി വന്നത്.47 ലക്ഷം രൂപയാണ് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ചെലവഴിച്ചത്.നോര്‍വെ യാത്രയുടെ കൃത്യമായ കണക്കുകള്‍ പുറത്ത് വന്നിരിക്കുകയാണ്. നോര്‍വേയിലെ ഇന്ത്യന്‍ എംബസിയാണ് കണക്ക് പുറത്തുവിട്ടിരിക്കുന്നത്.മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ, കൊച്ചുമകന്‍, മന്ത്രിമാരായ പി. രാജീവ്, വി. അബ്ദുറഹ്‌മാന്‍ എന്നിവരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം തുടങ്ങിയ മേഖലകളിലെ നോര്‍വേ മാതൃക പഠിക്കാനാണ് യാത്ര എന്നായിരുന്നു സര്‍ക്കാരിന്റെ വാദം.

എന്നാല്‍ സന്ദര്‍ശനത്തില്‍ ധാരണാ പത്രങ്ങള്‍ ഒന്നുംതന്നെ ഒപ്പിടാതെ പോയത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വേളയില്‍ വിദേശയാത്ര നടത്തിയതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബങ്ങളെയും യാത്രയില്‍ ഒപ്പം കൂട്ടിയതും ബിജെപിയും പ്രതിപക്ഷവും ചോദ്യം ചെയ്തിരുന്നു. എന്നാല്‍ യാത്രയെ ന്യായീകരിക്കുന്ന നിലപാടാണ് സിപിഎം സംസ്ഥാന നേതൃത്വം കൈക്കൊണ്ടത്

Anusha PV

Recent Posts

ഭാര്യയെയും മകനെയും തീകൊളുത്താൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ ഗൃഹനാഥൻ മരിച്ചു ! ഗുരുതരമായി പൊള്ളലേറ്റ ഭാര്യയും മകനും ചികിത്സയിൽ

വർക്കലയിൽ കുടുംബ പ്രശ്‌നങ്ങളെത്തുടർന്ന് ഭാര്യയെയും മകനെയും തീകൊളുത്തി കൊല്ലാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ ഗൃഹനാഥൻ മരിച്ചു. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ്…

7 hours ago

പുത്തൻ ആവേശത്തിൽ കേരള ഘടകം ! അടുത്തലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ് ? |BJP

ബിജെപിക്ക് 27 ശതമാനം വോട്ടോ ? എക്സിറ്റ് പോൾ കണ്ട് വായപൊളിക്കണ്ട ! സൂചനകൾ നേരത്തെ വന്നതാണ് #bjp #rajeevchandrasekhar…

8 hours ago

ഹ_മാ_സിനെ ഇല്ലാതാക്കുന്നതില്‍ വിട്ടു വീഴ്ചയില്ല | ബന്ദികളെ വിട്ടയയ്ക്കുന്ന കരാറിനോട് ഇസ്രയേല്‍

ഗാസ യു_ദ്ധം അവസാനിപ്പിക്കുന്നതിന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദ്ദേശിച്ച കരാറിന്റെ കരടിനോട് അനുഭാവപൂര്‍വ്വം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു…

8 hours ago

ഒഡിഷ നിയമസഭാ എക്‌സിറ്റ് പോളില്‍ ബിജെപിയ്ക്ക് വന്‍ മുന്നേറ്റം| തൂക്കു സഭയ്ക്കു സാദ്ധ്യത

ഒഡിഷയും കാവി അണിയുന്നു. ഒഡിഷ നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോളില്‍ നവീന്‍ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജു ജനതാദളിനെ ഭാരതീയ ജനതാ…

8 hours ago

യുവതിയുടെ ധീരമായ ചെറുത്ത് നിൽപ്പ് !മോഷ്ടിച്ച സ്‌കൂട്ടറിലെത്തി മാല പിടിച്ചുപറിക്കാൻ ശ്രമിച്ച യുവാവ് പിടിയില്‍ !

മോഷ്ടിച്ച സ്‌കൂട്ടറിലെത്തി യുവതിയുടെ മാല പിടിച്ചുപറിക്കാൻ ശ്രമിച്ച യുവാവ് പിടിയില്‍. ചന്തവിള സ്വപ്‌നാലയത്തില്‍ അനില്‍കുമാര്‍ (42) ആണ് കഴക്കൂട്ടം പോലീസിന്റെ…

9 hours ago

പോലീസുകാരന്‍ കൈക്കൂലിവാങ്ങിയതിന് ഭാര്യയ്ക്കു തടവുശിക്ഷ വിധിച്ച് കോടതി

സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് കൈക്കൂലി വാങ്ങിയാല്‍ ഭാര്യയും ശിക്ഷ അനുഭവിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ വിധി. #briberycase #madrashighcourt

9 hours ago