Kerala

തനിക്കെതിരായ നീക്കങ്ങൾക്ക് പിന്നിൽ മാഫിയകളും ദേശവിരുദ്ധ ശക്തികളും; അടിപതറാതെ എം ആർ അജിത് കുമാർ; ചോദ്യം ചെയ്യലിന്റെ വിശദ വിവരങ്ങൾ പുറത്ത് ? ചർച്ചയാകാതെ ആർ എസ്സ് എസ്സ് ബന്ധം

തിരുവനന്തപുരം: കേരള പൊലീസിലെ ഒന്നാമൻ രണ്ടാമനെ ചോദ്യം ചെയ്യുന്ന അപൂവ്വ നിമിഷങ്ങൾക്കാണ് ഇന്നലെ തലസ്ഥാനം വേദിയായത്. പി വി അൻവർ ഉയർത്തിയ ആരോപണങ്ങൾ അന്വേഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഡി ജി പി, എ ഡി ജി പി എം ആർ അജിത് കുമാറിൽ നിന്ന് മൊഴിയെടുത്തത്. ചോദ്യങ്ങൾക്ക് അജിത് കുമാർ അടിപതറാതെ മറുപടി പറഞ്ഞു എന്നാണ് സൂചന. നാല് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ എ ഡി ജി പി ചില കാര്യങ്ങൾ അങ്ങോട്ട് ആവശ്യപ്പെട്ടതായാണ് സൂചന.

തനിക്കെതിരെ പി വി അൻവർ ഉന്നയിക്കുന്ന ആരോപണങ്ങളിൽ വസ്തുതയില്ല. തന്നെ തകർക്കാൻ മാഫിയാ സംഘങ്ങൾ ശ്രമിക്കുകയാണ്. അൻവറിന് മാഫിയ സംഘങ്ങളുമായും ദേശവിരുദ്ധ ശക്തികളുമായും ബന്ധമുണ്ട്. കുഴൽപ്പണക്കാരും സ്വർണ്ണകള്ളക്കടത്ത്കാരുമാണ് തനിക്കെതിരായ നീക്കങ്ങൾക്ക് പിന്നിൽ. മലപ്പുറത്ത് നടന്ന സ്വർണ്ണവേട്ടയിൽ പ്രതികാരം തീർക്കുകയാണ് മാഫിയ സംഘമെന്ന് എ ഡി ജി പി ചോദ്യം ചെയ്യലിൽ അറിയിച്ചതായാണ് റിപ്പോർട്ട്. തന്റെ സ്വത്തുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സമർപ്പിക്കാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്

സിബിഐ മാതൃകയിൽ തനിക്ക് ചോദ്യാവലി തയ്യാറാക്കി നൽകാമെന്നും. മറുപടി എഴുതി നൽകാൻ തനിക്ക് അവസരം നൽകണമെന്നുമാണ് അജിത് കുമാർ ചോദ്യം ചെയ്യലിൽ ആവശ്യപ്പെട്ടത്. ഇതനുസരിച്ച് ചോദ്യാവലി തയ്യാറാക്കി നൽകി എ ഡി ജി പി യിൽ നിന്ന് വിശദമായ മറുപടിയും അനുബന്ധ രേഖകളും വാങ്ങാനാണ് ഡി ജി പി തയ്യാറെടുക്കുന്നത് അതിനുശേഷമായിരിക്കും ഡി ജി പി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകുക. എന്നാൽ ഇപ്പോൾ കേരളത്തിൽ വലിയ രാഷ്ട്രീയ ചർച്ചാ വിഷയമായ അജിത് കുമാർ-ഹൊസബാളെ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഇന്നലെ ഉണ്ടായില്ല.

Kumar Samyogee

Recent Posts

അറ്റ്ലാന്റിക്കിൽ നാടകീയ നീക്കം; റഷ്യൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് അമേരിക്കൻ സൈന്യം ; സൈനിക ഏറ്റുമുട്ടൽ ഒഴിവായത് തലനാരിഴയ്ക്ക്

വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…

5 hours ago

കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ന് ! ബജറ്റ് സമ്മേളനത്തിന്റെ കലണ്ടറിന് അംഗീകാരം നൽകി പാർലമെന്ററി കാര്യ കാബിനറ്റ് കമ്മിറ്റി ;തുടർച്ചയായ ഒമ്പതാം ബജറ്റുമായി ചരിത്രം കുറിക്കാൻ നിർമല സീതാരാമൻ

ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…

5 hours ago

നിരന്തര സംഘർഷവും സംഘടനാവിരുദ്ധ പ്രവർത്തനമെന്ന് പരാതിയും! തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…

7 hours ago

ഭീകരതയുടെ അവിശുദ്ധ കൂട്ടുകെട്ട് !!പാകിസ്ഥാനിൽ ലഷ്കർ-ഇ-ത്വയ്യ്ബ കമാൻഡറുമായി കൂടിക്കാഴ്ച് നടത്തി ഹമാസ് നേതാവ് നാജി സഹീർ

ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…

7 hours ago

ദില്ലിയിൽ മസ്ജിദിന് സമീപത്തെ കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ ആക്രമണം! അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക് ; ദില്ലിയിൽ പൊട്ടിത്തെറിച്ച ചാവേർ ഫൈസ്-ഇ-ഇലാഹി പള്ളി സന്ദർശിച്ചിരുന്നുവെന്ന് അന്വേഷണ സംഘം

ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…

8 hours ago

ഭീകരതയെ ഒറ്റക്കെട്ടായി നേരിടും!! ഇന്ത്യ-ഇസ്രായേൽ പങ്കാളിത്തം ശക്തമാക്കുമെന്ന് മോദിയും നെതന്യാഹുവും

ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…

9 hours ago